
ജമാഅത്തുമായി ബന്ധപ്പെട്ട പോസ്റ്റ് ഇടുമ്പോള്‍ മാത്രം എത്ര അകലെ നിന്നും വള്ളിക്കുന്നില്‍ പാറിപ്പറന്നെത്തുന്ന ദേശാടനക്കിളികള്‍ ഇപ്രാവശ്യം ശരിക്കും കരഞ്ഞുവോ ? പോസ്റ്റ് ഇട്ട് കുറെ കഴിഞ്ഞിട്ടും കമന്റ്റുകള്‍ പലതും നിറഞ്ഞിട്ടും കുറെ നേരം അരിശം മൂത്ത് ബ്ലോഗിനു ചുറ്റും മണ്ടി നടന്നവര്‍ മെല്ലെ മെല്ലെ അനോണിയില്‍ തുടങ്ങി പതുക്കെ മുഖം കാണിച്ച് പിന്നെ ‘അച്ചടി ഭാഷ’യില്‍ കോപ്പി പേസ്റ്റി അവസാനം കമന്റ് ബോക്സില്‍ തുടരെ തുടരെ ‘മണപ്പിച്ച്’ പോയപ്പോള്‍ അനോണികളും സനോണികളുമായ ജമാഅത്ത് സഹയാത്രികര്‍ ഏതാണ്ടെല്ലാവരും ഈ സര്‍ക്കസ്സിലെ കോമാളി വേഷം ശരിക്കും ഭംഗിയാക്കി എന്നു വിലയിരുത്തുന്നതാവും ശരി. പക്ഷെ, കോമാളികള്‍ കരയാമോ ?

ജമാഅത്ത് നിലപാടുകളെയും ആദര്‍ശത്തെയും പുതിയ സംഭവങ്ങളെയും ചോദ്യം ചെയ്യുന്ന വള്ളിക്കുന്ന്, അക്ബര്‍, മൈപ്പ്, നൌഷാദ് കുനിയില്‍, എം ടി മനാഫ്, നൌഷാദ് വടക്കേല്‍ തുടങ്ങി ഏതാണ്ടെല്ലാവരും മുഖം കാണിച്ച് സംസാരിച്ചപ്പോള്‍ ജമാഅത്തിനു വേണ്ടി വാദിക്കുന്നവരില്‍ സി കെ ലത്തീഫ് സാഹിബും, അനുഭാവി സുബൈറും ഒഴികെ ഏതാണ്ടെല്ലാവരും മുഖംമൂടി ധരിക്കേണ്ടി വന്നത് ‘മരുന്നിന്റെ കുറവ്’ വിളിച്ചോതുന്നതാണ്.
നയനിലപാടുകളെ പിന് താങ്ങുമ്പോഴും അവര്‍ക്കു വേണ്ടി സംവദിക്കുമ്പോഴും ജമാഅത്തുമായി ഒരു അകലം പാലിക്കുന്ന സുബൈര്‍ എന്ന ബ്ലോഗര്‍ ചര്‍ച്ചയുടെ ആദ്യത്തിലേ പങ്കുവെച്ച ‘സന്ദേഹം’ ആയിരുന്നു സത്യത്തില്‍ പുതിയ ചര്‍ച്ചയുടെ കാതല്‍. അതിങ്ങനെയായിരുന്നു; “എന്നാല്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തിയ, സ്വന്തം പാര്‍ടി പത്രത്തില്‍ അത് സ്ഥാപിക്കാന്‍ പരമ്പര തന്നെ പ്രസിദ്ധീകരിച്ച, തങ്ങളുടെ പ്രവര്ത്ത്കരെ തെരുവി
ല്‍ കായികമായി നേരിട്ട ഒരു പ്രസ്ഥാനത്തിന്റെന സെക്രട്ടറി, ജമാത്തെ ഇസ്ലാമിയുമായി ചര്‍ച്ച ക്ക് വരുമ്പോള്‍, പരസ്യമായാണെങ്കില്‍ ആവാം, തലയില്‍ മുണ്ടിട്ടുള്ള പരിപാടിക്ക് ഞങ്ങളെ കിട്ടില്ല എന്ന് പറയാനുള്ള ആര്ജാവം ജമാത്ത് നേതൃത്വം കാണിക്കണം ആയിരുന്നു. ഇതിപ്പോ ഹമീദ് വാണിയമ്പലം പറഞ്ഞതിന് ശേഷമാണ് ചര്ച്ചു നടന്ന വിവരം അണികള്‍ പോലും മനസ്സിലാക്കുന്നത് (എന്റെ ഊഹം ശരിയാണ് എങ്കില്‍). ജമാഅത്തിനെ താല്പര്യപൂര്വം നോക്കികാണുന്നവരെ നിരാശപ്പെടുത്തുന്നതായി പോയി ഈ സംഭവം"
പ്രത്യേക പോയിന്റുകള്‍ മാത്രം നോക്കി വിശദീകരിക്കുന്ന സി എ ലത്തീഫ് സാഹിബെങ്കിലും മിനിമം ‘ജമാഅത്തിനെ താല്പര്യപൂര്വ്വം നോക്കിക്കാണുന്ന’ സുബൈറിനെപ്പോലുള്ളവര്‍ക്ക് തിരിയുന്ന ഒരു വിശദീകരണം നല്‍കണമെന്ന് കരുതി നൌഷാദ് കുനിയില്‍ ഈ ‘സന്ദേഹം’ ആവര്‍ത്തിച്ച് ഉദ്ധരിച്ചപ്പോള്‍ സൌകര്യപൂര്‍വ്വമുള്ള ഒഴിഞ്ഞുമാറ്റം ശരിക്കും വ്യക്തമായിരുന്നു. സുബൈര്‍ തന്നെ സൂചിപ്പിച്ച പോലെ ‘തലയില്‍ മുണ്ടിട്ട്‘ എന്നാല്‍ ഇങ്ങോട്ട് വന്നതല്ല ‘ചിലര്‍’ അങ്ങോട്ട് പോയി തീരെഴുതിക്കൊടുത്തതിലെ ‘ഗുട്ടന്‍സ്’ ഹമീദ് സാഹിബുനു തിരിയാത്തത് , സി ദാവൂദിനും അമീറിനും വിശദീകരിക്കാനാവത്തത് ലത്തീഫ് സാഹിബ് വിശദീകരിച്ചാലും അത് എം ടി മനാഫ് മാസ്റ്ററുടെ കമന്റില്‍ പറഞ്ഞ പോലെ “ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്ന്നുയള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്ക്കുേന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്‍ക്ക് തിരിയൂല!” എന്ന പോലെയാവാനേ തരമുള്ളൂ.
ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്താന്‍ പലരും അനോണിയയപ്പോള്‍ താടിവെച്ച മുഖവും വെച്ച് തോന്നിവാസങ്ങള്‍ കൊണ്ട് കമന്റ് ബോക്സ് നിറച്ച റിയാളിലെ ഒരു സജീവ ജമാഅത്ത് പ്രവര്‍ത്തകനെ ഒന്നു ഗുണദോഷിക്കാന്‍ (സധാരണ ജമാഅത്ത് അനോണികളെ പോലും ഒറ്റ കമന്റിനു ശേഷം ഗുണദോഷിക്കാറുണ്ട്) സികെ ലത്തീഫ് സാഹിബിന് രണ്ടു പകലും ഒരു രാത്രിയും കഴിയേണ്ടി വന്നു. എന്നാല്‍ ‘നിലപാട്’ വന്നപ്പോള്‍ കമന്റ് ബോക്സ് വീണ്ടും തുറന്നപ്പോള്‍ മുമ്പത്തേക്കാള്‍ ശൌര്യത്തോടെ 'മണപ്പിച്ചു’ നടക്കുന്ന സഖാവിന്റേത് ഒരു സാധാരണ ജമാഅത്തുകാരനുണ്ടായേക്കാവുന്ന സ്വാഭാവിക പരിണാമമാണെന്ന് കരുതി സഹതപിക്കാം.
ഹമീദ് സാഹിബിന്റെ രാജിയെ വിലയിരുത്തി ചര്‍ച്ചയുടെ ഏതാണ്ട് തുടക്കത്തില്‍ തന്നെ നഷാദ് കുനിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു; “അവസരവാദത്തിന്റെ ഞാണിന്മേല് കളിയും, അഹങ്കാരത്തിന്റെ ദുര്ഗവന്ധം വമിക്കുന്ന ഭാന്ധക്കെട്ടും, വിദ്വേഷ രാഷ്ട്രീയത്തിന്റെ ആന്ധ്യവും കൈമുതലായുള്ള ഒരു കോമാളി സംഘടനയുടെ രൂക്ഷമായതും എന്നാല്‍ അനിവാര്യമായതുമായൊരു പ്രതിസന്ധി മഞ്ഞുമലയുടെ tip മാത്രമാണ് ഹമീദ് വാണിമേലിന്റെ രാജിയും, അതിനെ തുടര്ന്ന്ന ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന എകമാനസ്വഭാവമില്ലാത്ത പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. അപകടനിലയുടെ മുകളില്‍ എത്തി നില്ക്കു്ന്ന ജമാഅത്തിനകത്തെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ബന്ധുവും, സുഹൃത്തുമായ ജമ പ്രവര്ത്ത കനില്‍ നിന്നും നേരത്തെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിക പ്രബോധന പ്രസ്ഥാനം ഒരു corporate സ്ഥാപനം എന്ന നിലയിലേക്ക് മാറികൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ നിഷ്കളങ്കരായ പ്രവര്ത്ത്കര്ക്ക്ക ബോധോദയം ഉണ്ടാവുക സ്വാഭാവികം. "ജമയുടെ വൈരുധ്യങ്ങള്‍ തന്നെപ്പോലെ പ്രസ്ഥാനത്തിലെ പലരെയും മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിചിട്ടുണ്ടെന്ന" ഹമീദിന്റെര പരാമര്‍ശ ത്തിന്റെ സൂചന എന്താണെന്ന് നമുക്ക് എളുപ്പത്തില്‍ ബോധ്യപ്പെടും. അതല്ല, ഹമീദ് കളവു പറയുകയാണെങ്കില്‍ കളവു പറയുന്നവരായിരുന്നു ഇവരുടെ ഉന്നത ബോഡിയിലും, കുഞ്ചിക സ്ഥാനങ്ങളിലും ഇരുന്നിരുന്നതെന്ന് പൊതു സമൂഹത്തിനു വായിച്ചെടുക്കേണ്ടി വരും.”
ഇടക്ക് വെച്ച് വാദിയെ പ്രതിയാക്കുന്ന തരത്തില്‍ സി കെ ലത്തീഫ് പറഞ്ഞു. “തത്വം പറയേണ്ട സമയത്ത് അത് പറയുന്നുണ്ട്. ഇപ്പോള്‍ പ്രയോഗികമായി ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണ്. അപ്പോള്‍ അതിനായിരിക്കും മുന്‍ഗണന". ബഷീര്‍ വള്ളിക്കുന്ന് അതിനു നല്കിയ മറുപടി ഇങ്ങനെയായിരുന്നു. “ലത്തീഫ് സാഹിബ്, ഈ പ്രായോഗിക നിലപാടാണ് പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലിം സംഘടനകള്‍ എടുത്തിരുന്നത്. വോട്ട് ആര്ക്കുെ ചെയ്യണമെന്ന് പ്രായോഗിക വീക്ഷണത്തിന്റെ പേരില്‍ തീരുമാനിക്കുവാന്‍ ഓരോ പൌരനും സ്വാതന്ത്ര്യം നല്കുിക. നാടിന്റെയും സമുദായത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി ഇസ്ലാമിക വിരുദ്ധമല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചേര്ന്ന്ര പ്രവര്ത്തിവക്കുവാന്‍ നല്കിുയ ആ സ്വാതന്ത്ര്യത്തെയാണ് നാളിതു വരെ നിങ്ങള്‍ കടിച്ചു കീറിയത്. അനിസ്ലാമിക സംവിധാനത്തിനുള്ള പാദസേവയെന്ന് പരിഹസിച്ചത്. അറബിക്കടലിലേക്ക് വലിച്ചെറിയണം എന്ന് പറഞ്ഞത്. ഇപ്പോള്‍ ശൂറ കൂടി ഓരോ തിരഞ്ഞെടുപ്പിലും കളിക്കുന്ന ഈ നാടകം ആ പ്രായോഗിക വീക്ഷണത്തിന്റെ ഗത്യന്തരമില്ലാത്ത പുല്ലു തീറ്റയാണ്. ഇന്ത്യ എന്താണെന്നും ഇസ്ലാം എന്താണെന്നും തിരിച്ചറിഞ്ഞ നവോത്ഥാന നായകരും വിവേകശാലികളും പണ്ട് പറഞ്ഞത് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഒരു നൂറ്റാണ്ടു കഴിയേണ്ടി വന്നു. അവര്‍ ഇപ്പോള്‍ പറയുന്നത് മനസ്സിലാകണമെങ്കില്‍ ഇനി ഒരു നൂറ്റാണ്ടു കഴിയേണ്ടി വരും.. ഞങ്ങള്‍ പ്രായോഗിക നിലപാട് പറഞ്ഞപ്പോള്‍ നിങ്ങള്‍ വരട്ട് തത്വം പറയുകയായിരുന്നു”.
ഗൌരവമുള്ള ചര്‍ച്ചകള്‍ക്കും ഡയലോഗുകള്‍ക്കുമിടയില്‍ രസകരമായ കുറെ കമന്റുകളും ഉയര്‍ന്നു വന്നു. അതില്‍ മികച്ചു നിന്ന ഒരു കമന്റ് സംവാദത്തില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന അക്ബറിന്റേതായിരുന്നു; “ഹമീദ് വാണിമേലിന്റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്‍ത്താന്‍”
തിരിയാത്ത ഭാഷയില്‍ വലിച്ചു നീട്ടി വിശദീകരിക്കുകയും നീണ്ട ലേഖനങ്ങള്‍ കോപ്പി പേസ്റ്റുകയും ചെയ്യുന്ന ജമാഅത്തുകാരോട് “ഇന്ത്യയില്‍ ജനാധിപത്യത്തിന് ബദലായി ജമാഅത്ത് നിര്‍ദ്ദേശിക്കുന്നത് എന്താണ്?” എന്ന് മൈപ്പ് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാന്‍ ഒരു അനോണി പോലും മെനക്കെട്ടില്ലയെന്നത് ശ്രദ്ധേയമായി.
‘താങ്കള്‍ പറഞ്ഞ ഈ സര്‍ക്കസ് നിര്‍ത്തിയിട്ട് അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞു കൊടുക്കുമോ’ എന്ന സുബൈറിന്റെ ചോദ്യത്തിനു മറുപടിയായി ബഷീര്‍ വള്ളിക്കുന്ന് കൊടുത്ത മറുപടി താഴെ കൊടുക്കാം, അതു മാത്രമാണ് പരിഹാരം. അങ്ങനെ ഒരു തിരുത്തലിനു തയ്യാറല്ലെങ്കില്‍ വരാനിരിക്കുന്ന ഓരോ ഇലക്ഷനും ജമാഅത്തിലെ വിഴുപ്പലക്കലിന്റെയും കുതികാല് വെട്ടിന്റെയും സന്ദര്‍ഭങ്ങളായിത്തീരും. “നാളിതു വരെ പറഞ്ഞതും ചെയ്തതും എല്ലാം ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് തുറന്നു പറയുക. ഇന്ത്യന്‍ സാഹചര്യത്തെ അറിയാതെയും പഠിക്കാതെയും മൌദൂദി ഗ്രന്ഥങ്ങളുടെ സ്വാധീനത്തില്‍ എടുത്ത നിലപാടുകളും നയങ്ങളും തിരുത്തുകയാണ് എന്ന് ആണ്കുസട്ടികളെപ്പോലെ പറയുക. മറ്റു മുസ്ലിം സംഘടനകള്‍ പതിറ്റാണ്ടുകളായി പറയുന്ന പ്രായോഗിക നിലപാടിലേക്ക് ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് ശൂറ കൂടി പറയുക.. തീര്‍ന്നു . ഇത്രയുമാണ് ജമാഅത്ത് ചെയ്യേണ്ടത്. അതിനു ശേഷം ഏതു ജനകീയം കളിച്ചാലും കുഴപ്പമില്ല”.
പക്ഷെ, തിരുത്തിയാല്‍ പിന്നെ എന്തിനു ജമാഅത്ത് ? എന്തു ജമാഅത്ത് ? ലാല്‍ സലാം അലൈകും !
(പിന്കുറിപ്പ് : വള്ളിക്കുന്നില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കമന്റ് ആയിരത്തിലെത്താറായി. എടുത്തു കാണിക്കേണ്ട കമന്റുകള്‍ പലതുണ്ട്. പക്ഷെ, സാധിക്കില്ലല്ലോ.)
ജമാഅത്ത് നാമാവശേഷമാവാന്‍ പോകുകയാണ്... ഒരു സമഗ്ര ആദര്‍ശ പ്രസ്ഥാനത്തിന്ടെ ദയനിയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് " ജമാഅതിന്ടെ വോട്ട് നങ്ങള്‍ക്ക് വേണ്ടാ എന്നും പതിനാലു മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണ ക്കുന്നത് പരിഹാസ്യമാണെന്നും പ്രഖ്യാപിച്ച യു.ഡി.എഫ് നേതാവും മുസ്ലിം ലിഗ് ജന.സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.... വോട്ട് തരാം എന്നുപറഞ്ഞിട്ടും അതില്‍ ലിഗ് സ്ഥാനാര്‍ഥികള്‍ ഉണ്ടായിട്ടും നിങ്ങളുടെ വോട്ട് വേണ്ടേ വേണ്ട എന്ന് പറഞ്ഞു അവഗണിക്കപ്പെട്ട ഒരു "വോട്ട് ബാങ്ക്" ജമാഅത്തല്ലാതെ ദുനിയാവില് വേറെ ഇതു സംഘടനയാനുള്ളത്....
ReplyDeleteDear All
ReplyDeleteശ്രദ്ധിക്കു!!!!
"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ ഇന്നലെ സര്കസ്സ് കാണാന്‍ വേണ്ടി വല്ലിക്കുന്നിലെക് പോയി. പോകുന്ന വാഴ്യില് എന്നെ അതുഭുതപെടുത്തിയ കാരിയങ്ങള് ഞാന്‍ ഇവിടെ വിവരിക്കാം. വണ്ടി സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ ഭാര്യ എന്നോട് ചോദിച്ചു 'എങ്ങോട്ടാ പോകുന്നെ വല്ല ജമത് കരെയൊന്നും കാണണ്ട അവര്‍ തീവ്ര വാതികലാ എന്നൊക്കെയ TV ല്‍ കാണുന്നെ' ഞാന്‍ അവളോട് ചോദിച്ചു 'കലാശ കൊട്ട്' കാണാന്‍ പോവുകയാ എന്താ വരുന്നോ? ഉടനെ മറുപടി 'ഏയ് ഞാന്‍ ഇല്ല വല്ല കുഞ്ഞാപ്പ യോ ശാശിയോ കണ്ടാല്‍!! TV ല്‍ വെറും ഇതുതന്നയാണ് '
"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ പുറപ്പെടാന്‍ തുടങ്ങി രോടിലെതിയപ്പോലാണ് ആലോചിച്ചത് ഹെല്‍മെറ്റ് എടുത്തില്ല തിരിച്ചു വീടിലേക്ക് പോയി ഇതുകണ്ട് ഭാര്യ TV ടെ മുന്നില്‍ നിന്നും ഓടി വന്നു ചോദിച്ചു 'ആ ഹെല്മെട്റ്റ് എടുത്തില്ല അല്ലെ' പിന്നെ ഒരു ഉപദേശവും തന്നു 'ഇന്ന് കലഷക്കൊട്ടല്ലേ വോട്ട് പിടിക്കാന്‍ വേണ്ടി തെരുവില്‍ ഇറങ്ങിയ ഗുണ്ടകള്‍ ഉണ്ടാകും നമ്മടെ പിണറായിയുടെ സഖാക്കന്മാര് കാണാതെ നടക്കണം അവര്‍ മുഖം മൂടികലാനന്നു പറയും പിന്നെ ചാനലുകാര്‍ക്ക് അതുമതി. പിന്നേ... കല്ലേറ് വരുമ്പോള്‍ മാത്രം തലയില്‍ വെച്ചാല്‍ മതി'
"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ വീണ്ടും പുറപ്പെട്ടു പോകുന്ന വഴിയെ ഒരു പോതുയോകം നടക്കുന്നു അവിടെ ഒരാള്‍ ഒരു മൈക്കിണ്ടേ മുന്നില്‍ നിന്നിട്ട് കൈയും തലയും കാലും ഇട്ടടിക്കുന്നു. എന്തിനാണ് ഇയാള്‍ ഇങ്ങനെ വിയര്ക്കുനത് എന്ന് അടുത്തുള്ള ഒരാളോട് ചോദിച്ചു അയാള്‍ പറഞ്ഞു 'ഇന്നലെ നമ്മടെ മുഖ്യ മന്ത്രി "കാ" എന്ന് പറഞ്ഞു അത് ചാനലുകാര് "കാമ " എന്നാക്കിമാറ്റി പിന്നെ അതില്‍ പിടിച്ചു മറുപക്ഷം ''കാമം'' എന്നാക്കി അതിനുള്ള വെറുപ്പ് തീര്കുകയാ' ഇതുകണ്ട് കുഞ്ഞാടുകള്‍ പൊട്ടിച്ചിരിയും കൂകി വിളിയും
അവരെന്തോ കാമ കാര്യം പറയുകയാണെന്ന് കരുതി "പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ വീണ്ടും അവിടെ നിന്ന് പുറപ്പെട്ടു കുറച്ചു ദൂരെ എത്തിയപ്പോള്‍ കൂട്ട കരച്ചില് കേള്‍ക്കുന്നു ചിലര്ക് സ്ഥാനര്തിയവാന് പറ്റിയില്ല എന്നും, മറ്റുചിലര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ കേരളത്തില്‍ എത്തുംപോയെക്കും ചോര്‍ന്നു പോയെന്നോ എന്തൊക്കെയോ വിളിച്ചു പറയുന്നു. അപ്പോയാണ് നമ്മടെ ANNA HAZARE കീ ജയ് വിളികളുമായി അതിലെ ഒരു പ്രകടനം കടന്നു പോയത്
"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ വീണ്ടും അവിടെ നിന്ന് പുറപ്പെട്ടു വഴിയെ കുറെ ചെറുപ്പക്കാര്‍ ബൈക്കും ഓടിച്ചു എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോകുന്നത് കണ്ടു തലയില്‍ ഒരു പച്ച തൊപ്പിയും ഉണ്ട് ഞാന്‍ വിചാരിച്ചു ഇത് പാകിസ്താനില്‍ നിന്ന് വന്നതാണോ എന്ന് സംശയം തീര്‍ക്കാന്‍ ഒരു വഴി യാത്രക്കാരനെ കണ്ടു ചോദിച്ചു അപ്പോള്‍ അയാള്‍ പറഞ്ഞു ' അത് യതീം ഘാനയിലേക്ക് പോകുകയാണ് വോട്ടുപിടിക്കാന്‍' അവിടെ നേര്‍ച്ച യും ചോറും ഉണ്ട് പിന്നെ ഗാനമേളയും ഉഷാര്‍ തന്നെ' പിന്നെ അയാള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു ''ഞങ്ങളെ മാവും പൂക്കും'' ഗള്‍ഫില്‍ പോയി ഒരു ബൈക്കും വാങ്ങിക്കും ഞാന്‍ അയാളുടെ തലയിലേക്ക് നോക്കി ഒരു ചുവന്ന തൊപ്പി ശര്ട്ടിണ്ടേ ഉള്ളില്‍ ഒരു ചുവന്ന ബനിയനും എന്താനോവോ ഇങ്ങിനെ!!! ബോമ്പ് പേടിച്ചായിരിക്കും എന്ന് കരുതി ഞാന്‍ അവിടുന്ന് സ്ഥലം കാലിയാക്കി
ReplyDeleteകുറച്ചു ച്ന്നപ്പോള് ഒരു കവലയില്‍ ഒരു ചറിയ മൈകും കുറച്ചു കസേരയും ഇട്ടിട് ഒരാള്‍ എന്തൊക്കെ വിളിച്ചു പറയുന്നു അയാളുടെ കണ്ണുകള്‍ തുറിച്ചു നോക്കുന്നുടയിരുന്നു എന്തോ ഒരു പേടി എന്നിട്ട് വിളിച്ചു പറയുന്നു സാമ്രാജ്യത്വം! , ഫാഷിസം, ജനാതിപത്യം, അഴിമതി, വികസനം എന്നോകെ അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇയാള്‍ കേരളത്തില്‍ ഒന്നും അല്ലെ?
പൊടുന്നനെ അതാ വരുന്നു കല്ലേറും മറ്റു പരിപാടികളും എന്നിട്ട് പറയുന്നുണ്ടായിരുന്നു 'തീവ്ര വാതികള്‍' അപ്പോയാണ് എന്റെ ഭാര്യ പറഞ്ഞത് ഓര്‍ത്തത് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്ആക്കി കുറച്ചു മാറി നിന്നു ഒരാളോട് ചോദിച്ചു എന്താ പ്രശ്നം? അയാള്‍ മറുപടിപറഞ്ഞു 'നിങ്ങള്‍ ഇവെടെയോന്നും അല്ലെ? ഇന്നലെ ഇവര്‍ക്ക് ''മീന്‍ കിട്ടിയില്ല'' അവര്‍ അതിന്ടെ പ്രതിഷേധം കാണിക്കുകയാണ്!! അവര്‍ എന്തോ ''റൂട്ട് മാറ്റി'' എന്നോ 140 അയല കൊടുക്കെണ്ടടുത്തു വെറും 15 ആയിപ്പോയെന്നോ അതില്‍ അയല മുറിച്ചപ്പോള്‍ പച്ച ചോര വന്നില്ലന്നോ 124 ചുവപ്പ് ചോര ആണെന്നോ ഒന്ന് ചീഞ്ഞ തനെന്നോ 140 ഉം കിട്ടിയില്ലങ്കില്‍ ചോറ് തിന്നുല ഇല്ലങ്കില്‍ നിങ്ങളുടെ മീന്‍ കൊട്ട എടുത്തു ഏറിയും എന്നൊക്കെയോ അവര്‍ വിളിച്ചു പറഞ്ഞു കൂവുന്നുണ്ടായിരുന്നു'.
സര്കസ്സ് കയിഞ്ഞു കാണും എന്ന് വിചാരിച്ചു ഞാന്‍ വീട്ടിലേക്കു മടങ്ങി വീടിലേക്കുള്ള വഴിയില്‍ അതും കാണാനിടയായി ആരൊക്കെയോ ഒളിച്ചു കളിക്കുന്നു ഞാന്‍ വിചാരിച്ചു അത് ഏതോ കുട്ടികളാവും നോക്കുമ്പോള്‍ അത് കുട്ടികളല്ല ഞാന്‍ അവരോടു ചോതിച്ചു എന്താണിവിടെ അവര്‍ പറഞ്ഞു 'ഞങ്ങളുടെയടുത്തു ഒരു താമര ഉണ്ട് ഇത് ഗുജറാത്തില്‍ നിന്നു കൊണ്ട് വന്നതാണ് നല്ല വികസനമുല്ലതാണ് ഇത് ഇവിടെ കുഴിച്ചിടുവാന്‍ ഒരു കുളവും നോക്കി നടക്കുകയാണ് അതിനു അവര്‍ സമ്മതിക്കുന്നില്ല' ഞാന്‍ അവരോടു ചോദിച്ചു ആരാണ് അവര്‍? 'അത് നമ്മുടെ കയ്യും തലയും വെട്ടുന്നവര്‍!!!'
ഞാന്‍ വേകം വീടിലേക്ക് ച്ന്നു ആലോചിച്ചിട്ടും ഒരു ഉത്തരവും ആരും തന്നില്ല!!!
ഞാന്‍ ആര്‍ക് വോട്ട് ചെയ്യും ?
@ Vasantham
ReplyDeleteഇനിയും തീരുമാനമായില്ലേല് തല്കാലം ഏറനാട്ടിലേക്ക് താമസം മാറ്റുന്നതാവും ഉത്തമം.
നല്ല അവതരണം. വള്ളിക്കുന്നിന്റെ ജമാത് പോസ്റ്റ് ഈ തിഎഞ്ഞുടുപ്പ് കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ശരിക്കും അവര്‍ അവിടെ വെള്ളം കുടിച്ചു. അതിനെ താങ്കള്‍ നന്നായി വിലയിരുത്തി.
ReplyDelete“ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്ന്നുയള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്ക്കുേന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്‍ക്ക് തിരിയൂല!”
ReplyDeleteഈ കടിച്ചാല്‍ പൊട്ടാതെ വാക്കുകളാണ് അവരെ ഇന്നത്തെ ഈ നിലയിലേക്ക് എതിച്ചത്..........
ഈ സംഗ്രഹം നന്നായി. അവിടെ ചര്‍ച്ച ഞാന്‍ അവസാനിപ്പിച്ചു. ഇനി ഇവിടെ തുടര്‍ന്നോട്ടെ..
ReplyDeleteമറുപടി ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ കളിക്കുന്ന കോമാളിത്തരം അപഹാസ്യമാണ്. ഈ വിലയിരുത്തല്‍ നന്നായി മുജീബ്. ഇനി ഒന്നും പറയാനില്ല. ഒരു ഒരു കത്ത് പാട്ടാവാം.
ReplyDelete--------------------
കക്കോടിയിലുള്ളോരൂ സോളിക്കുട്ടീ..
T V തുറന്നപ്പോള്‍ ന്യൂസു കിട്ടീ..
സാമ്പത്തിക മോഹങ്ങള്‍ അയവിറക്കീ
മൌദൂദിയെ മനസ്സിന്നു കുടിയിറക്കീ
ആദര്‍ശ ഉടായിപ്പിന് മഷിയില്‍ മുക്കീ...
തട്ടിയ വാര്‍ത്താ അവന് കണ്ടു ഞെട്ടീ...
ഇടതനു വോട്ടെന്നതു വല്ലാത്തൊരു വാക്കാണ്
മൌദൂദിയെ വെടി വെച്ചോരിരട്ട കുഴല്‍ തോക്കാണ്
നട്ടെല്ലില്ലാത്തോരൂ സോളിയുടെ നേര്‍ക്കാണ്
കരീമിന്നു വോട്ടീടാന് കഴിയുന്നത് ആര്‍ക്കാണ്.
പിളര്‍ന്നു പോകും..തകര്‍ന്നു പോകും...
ആദര്‍ശം കടം പറഞ്ഞടി ഇടി തന്നില്‍
പൊട്ടിപ്പോകും.
ജിഹു പൊട്ടിപ്പോകും. സോളി പൊടിഞ്ഞു പോകും... നടു പിളര്‍ന്നു പോകും....
This comment has been removed by the author.
ReplyDeleteപിച്ചും പേയും പറയുന്നതിന് ഇത്ര മാര്‍ക്കറ്റു കിട്ടിയ ഒരു കാലം വേറെയില്ല. അത് കൊണ്ട് ഈ 'ഗവര്‍മേണ്ട്' തന്നെ തുടരണം. എന്താ സംശയം? തുടര്‍ പ്രവര്‍ത്തനത്തിനായി കുറച്ചു വോട്ടു പ്രതിപക്ഷത്തിനും. ഞമ്മ ആരാ മോന്!
ReplyDeleteജമയുടെ തീരുമാനം വളരെ നന്നായി. അവരുടെ 'ആദര്ശമഹിമയും', അതിന്റെ 'യുക്തിഭദ്രത'യും എല്ലാവര്ക്കും ബോധ്യപ്പെട്ടല്ലോ. ചോദ്യങ്ങള്‍ കാണുമ്പോള്‍ ഓടിയൊളിക്കുന്ന ജമയുടെ ദുര്ബലമുഖം ഇത്രയും വ്യക്തമായി ഇതിനു മുന്‍പ് കണ്ടിട്ടേയില്ല. അവര്‍ക്കുവേണ്ടി ശബ്ദിച്ചിരുന്ന പലരും അര്‍ത്ഥഗര്‍ഭമായ മൌനം പാലിച്ചു. സോളിഡാരിറ്റി നെറ്റ്വര്‍ക്ക് സൈറ്റില്‍ ചെന്ന് നോക്കിയാല്‍ അറിയാം അവരുടെ നിസ്സഹായതയുടെ, സഹതാപമുണര്‍ത്തുന്ന ദയനീയമുഖം. നേതൃത്വത്തിന്റെ തീരുമാനം ദഹിക്കാനാവാതെ പരസ്പരം സങ്കടം പങ്കുവെക്കുന്ന പ്രവര്‍ത്തകര്‍, എല്ലാം നല്ലതിനായിരിക്കുമെന്നു നെടുവീര്‍പ്പിടുന്ന ശുദ്ധഗതിക്കാരായ അനുഭാവികള്‍, തൃപ്തികരമായ വിശദീകരണം നല്കാന് കഴിയാതെ വിഷണ്ണരായ നേതാക്കള്‍. അഹങ്കാരവും, കുത്തിത്തിരിപ്പും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സംഘടനയുടെ അനിവാര്യമായൊരു പ്രതിസന്ധി ഘട്ടം തന്നെയാണിത്.
ReplyDeleteതീര്‍ച്ചയായും, ബഷീര്‍ മാഷിന്റെ പോസ്റ്റിലൂടെ അനേകായിരം ആളുകള്‍ക്ക് ആ സംഘടനയുടെ കാപട്യവും, ആദര്‍ശത്തിന്റെ ബലഹീനതയും വ്യക്തമായി. ജമ പക്ഷത്തുനിന്നും സംസാരിച്ച പലരും സംസ്കാര രഹിതമായി പെരുമാറിയത് അവര്‍ക്ക് കൂടുതല്‍ ദോഷം ചെയ്തു. തനിക്കു ബോധ്യമുള്ള കാര്യങ്ങള്‍ മാത്രം ശക്തമായി അവതരിപ്പിക്കാറുള്ള സി. കെ. ലത്തീഫ് സാഹിബിനെപ്പോലെയുള്ളവരുടെ സജീവമല്ലാത്ത സാന്നിധ്യവും കൌതുകമുണര്‍ത്തുന്നു .
ബഷീര്‍ക്കയുടെ പോസ്റ്റിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയെ മൊത്തത്തില്‍ അവലോകനം ചെയ്തുകൊണ്ടുള്ള കുറിപ്പ് .
ReplyDeleteവളരെ നന്നായി.