കിച്ചുമോന് സ്കൂളില്‍ പഠിക്കുന്ന കാലം. ഉപ്പ ഗള്‍ഫില്‍ നിന്നയക്കുന്ന കാശില്‍ നിന്നും ഉമ്മയെ സ്വാധീനിച്ച് അടിച്ചു മാറ്റിക്കൊണ്ടുവരുന്ന കാശുകൊണ്ട് സുഹ്യത്തുക്കള്‍ക്കൊക്കെ മിഠായിയും ഐസ്ക്രീമും മറ്റും വാങ്ങിക്കൊടുക്കും. വീട്ടില്‍ നിന്നും നയാപൈസ ഇറങ്ങാനില്ലാത്ത സഹപാഠികള്‍ക്ക് ഇതൊരു ആശ്വാസമായി. അവന്റെ തന്നെ ബന്ധുവായ അരക്കാശിനു വകയില്ലാത്ത സുഹ്യത്ത് ചീരുമോന്‍ ഇവന്റെ അരികു പറ്റി വിലസാന്‍ തുടങ്ങി. ക്ലാസില്‍ ക്യത്യമായി വരികയോ, പഠിക്കുകയോ ചെയ്യാത്ത ചീരു വൈകാതെ കിച്ചുവിന്റെ പിഎ യായി പിന്നില്‍ നടക്കാന്‍ തുടങ്ങിയത് കിച്ചുവിനും ഒരു ഹരമായി. കിച്ചുവിന്റെ സൈക്കിളില്‍ കാറ്റ് നിറക്കുന്നതും, കയറ്റത്തില്‍ ഉന്തിക്കൊടുക്കുന്നതും, പലപ്പോഴും ഭാരമുള്ള ബേഗ് ചുമക്കുന്നതുമൊക്കെ ചീരുവായിരുന്നു. മിഠായിക്കും ഐസ്ക്രീമിനുമുപരിയായി കിച്ചു പലപ്പോഴും കനമുള്ള നോട്ടുകള്‍ തന്നെ ചീരുവിനു കൊടുക്കാന്‍ തുടങ്ങി.
ഈയിടക്കാണ് കിച്ചുവിന്റെ ഉപ്പ ആറുമാസത്തെ ലീവില്‍ നാട്ടില്‍ വന്നത്. വീടിന്റെ ഖജനാവ് സ്വാഭാവികമായും ഉമ്മയില്‍ നിന്നും ഉപ്പയിലേക്കു മാറി. ഇതോടെ കിച്ചുവിന്റെ പളപളപ്പ് മങ്ങി. കിച്ചുവിനേക്കാള്‍ ഇതുമൂലം വഴിമുട്ടിയത് ചീരുവായിരുന്നു. നിത്യവും ഹോട്ടലില്‍ നിന്നു ഭക്ഷണവും, വിവിധങ്ങളായ കൂള്‍ഡ്രിങ്ക്സും മറ്റും കഴിച്ചിരുന്ന ചീരുവിനു ഒരു മിഠായിക്ക് പോലും വകയില്ലാതായി. നിരാശനായ ചീരു ഒരു പോംവഴി ആലോചിച്ചു നടക്കുമ്പോഴാണ് നാട്ടിലെ ഒരു കടയില്‍ നിന്നും ടെലിവിഷന്‍ വാര്‍ത്ത ശ്രദ്ധിക്കാനിടയായത്. അതുവരെ boy, girl, box തുടങ്ങിയ ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകള്‍ പോലും പഠിച്ചിട്ടില്ലാത്ത ചീരു അന്നത്തോടെ ‘blackmail’ എന്താണെന്നു അര്‍ത്ഥവും വിശദീകരണവും പഠിച്ചു.
ഒരു കൈ നോക്കാമെന്നു തീരുമാനിച്ച ചീരു പിറ്റേന്ന് സ്കൂളില്‍ വന്ന കിച്ചുവിനോട് പത്ത് രൂപ ആവശ്യപ്പെട്ടു. എത്ര കൈമലര്‍ത്തിയിട്ടും സമ്മതിക്കാത്ത ചീരുവുമായുള്ള സൌഹാര്‍ദ്ദം നഷ്ടപ്പെടരുത് എന്നു കരുതി കിച്ചു അന്നാദ്യമായി ഉപ്പയുടെ പോക്കറ്റില്‍ നിന്നും പത്ത് രൂപ മോഷ്ടിച്ച് ചീരുവിനു കൊണ്ടുവന്നുകൊടുത്തു. ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ചില്ലറ സാധനങ്ങളും കൂടി കൊടുത്ത് അവന് ചീരുവിനെ സമാധാനിപ്പിച്ചു. ചീരു ഇതൊരു പതിവാക്കി. കിച്ചു മോഷണവും പതിവാക്കേണ്ടി വന്നു. മെല്ലെ, മെല്ലെ ചീരു ഒരു പാരയായി മാറുന്നതായി കിച്ചുവിനു തോന്നിത്തുടങ്ങി. ചീരുവിന്റെ വഴിവിട്ട ആവശ്യങ്ങള്‍ക്ക് മുന്പില് അവന് പ്രതിരോധിച്ചു നില്ക്കാന് നോക്കി. ചീരു ഒതുങ്ങിയില്ല എന്നു മാത്രമല്ല വിവിധ ഭീഷണികളുമായി അവന് കിച്ചുവിനെ പ്രതിസന്ധിയിലാക്കി. ഞാന്‍ ചോദിക്കുന്നത് എങ്ങനെയെങ്കിലും കൊണ്ടുവന്നുതന്നില്ലെങ്കില്‍ നീ മുമ്പ് ചെയ്തിരുന്നതെല്ലാം എരിവും, പുളിയും ചേര്‍ത്ത് ഉപ്പയോട് വെളിപ്പെടുത്തുമെന്ന് ചീരു കിച്ചുവിനെ ഭീഷണിപ്പെടുത്തി.
കിച്ചുവിന്റെയും ചീരുവിന്റെയും സൌഹ്യദം ക്രമേണ ശത്രുതയിലേക്കു നീങ്ങി. കിച്ചു പ്രതിരോധം ശക്തമാക്കി, ചീരു പുതിയ ഭീഷണികള്‍ ഇറക്കാനും തുടങ്ങി. ഇവരുടെ സൌഹാറ്ദ്ദത്തില് അസൂയ പൂണ്ടിരുന്ന സഹപാഠികള്‍ പലരും ഈ അവസരം മുതലെടുത്ത് ഇരുപക്ഷത്തായി ചേര്‍ന്ന് പ്രശ്നം സങ്കീറ്ണ്ണമാക്കി. ചിലര്‍ സ്കൂള്‍ ചുമരിലും, തെങ്ങിന്മേലും മറ്റും ഇവരെക്കുറിച്ച് എഴുതി വെക്കാന്‍ തുടങ്ങി. ചിലര്‍ പേപ്പറുകളില്‍ എഴുതി നോട്ടീസാക്കി പ്രചരിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ SMS പ്രചരിപ്പിക്കാന്‍ തുടങ്ങി.
‘നീ പെണ്‍കുട്ടികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാറുണ്ടെന്നു ഞാന്‍ ഉപ്പയോടു പറയും’ എന്ന ചീരുവിന്റെ ഭീഷണിക്കു മുമ്പില്‍ കിച്ചു പാടെ അമ്പരന്നു. സ്കൂളിലും വീട്ടിലും നാട്ടിലുമുള്ള തന്റെ വിലയിടിക്കാന്‍ പോകുന്ന ഈ വെളിപ്പെടുത്തലിനെ തടുക്കാന്‍ കിച്ചുവും കൂട്ടുകാരും തലപുകഞ്ഞാലോചിച്ചു. സഹപാഠികളില്‍ ചിലരുടെ മധ്യസ്ഥ ശ്രമങ്ങള്‍ക്കും ഫലം കാണാനായില്ല.
നാളെ വൈകിട്ട് സ്കൂള്‍ വിട്ടാല്‍ ഏവരെയും ഞെട്ടിക്കുന്ന ‘ബോംബ്’ പൊട്ടിക്കുമെന്ന് പ്രസ്താവിച്ച ചീരു സ്കൂളിനടുത്ത കുളക്കരയിലെ പ്ലാവിന് ചുവട്ടില്‍ ‘പത്രസമ്മേളനം; പ്രഖ്യാപിച്ചു. ഗത്യന്തരമില്ലാതെ കിച്ചു ഉപ്പയോട് എല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചു. രാത്രി ഭക്ഷണം കഴിച്ച ശേഷം കരഞ്ഞു കൊണ്ട് കിച്ചു എല്ലാം ഉപ്പയോട് തുറന്നു പറഞ്ഞു. പ്രശ്നത്തെ വിശദമായി പഠിച്ച ഉപ്പ അവനെ സമാധാനിപ്പിച്ചു. ‘മോന് ‘വഴിവിട്ട്‘ ചെയ്തത് പലതും തെറ്റാണെങ്കിലും ഇപ്പോള്‍ ബോധ്യമായി തിരുത്തിയല്ലോ, ഇനി തെറ്റ് ആവര്‍ത്തിക്കരുത്' എന്നെല്ലാം പറഞ്ഞ് ഉപ്പ അവനെ ആശ്വസിപ്പിച്ചു.
ആത്മധൈര്യം വീണ്ടെടുത്ത കിച്ചു പിറ്റേന്ന് വൈകുന്നേരത്തെ ചീരു പ്രഖ്യാപിച്ച പത്രസമ്മേളനത്തിന് മുമ്പ് തന്നെ ഉച്ചഭക്ഷണ സമയത്ത് സ്പെഷ്യല്‍ സമ്മേളനം വിളിച്ച് ചീരുവിനെ കുറിച്ച് പലതും വെളിപ്പെടുത്തി. ചീരു എന്നില്‍ നിന്നുതന്നെ കാശ് പറ്റി എന്നെ നശിപ്പിക്കുകയായിരുന്നുവെന്നും, എന്നെ തല്ലിക്കാന്‍ അവന് കുട്ടികളെ ഏറ്പ്പാടാക്കിയിരുന്നുവെന്നും അവന് മോശക്കാരനാണെന്നും ഇനി ഞാന്‍ അവനെ ‘വഴിവിട്ട്’ സഹായിക്കില്ലെന്നും തുറന്നടിച്ചു. വൈകിട്ട് ചീരുവും ചിലത് വെളിപ്പെടുത്തി. തുടര്‍ന്നു വെളിപ്പെടുത്തലുകളുടെ ഒരു ശ്യംഖല തന്നെ അരങ്ങേറി.

ബന്ധുക്കള്‍ തമ്മില്‍ കലഹിക്കുന്നതില്‍ സന്തോഷിച്ച സഹപാഠികളില്‍ പലരും ഇത് ഏറ്റു പിടിച്ചു. ‘വഴിവിട്ട്’ ചെയ്തവ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നായി ചിലറ്. പ്രശ്നം ലൈവ് ആയി തന്നെ നിലനിര്‍ത്താന്‍ എല്ലാവരും അവര്ക്കാവുന്നതിലധികം ചെയ്തുകൊണ്ടിരിക്കുകയാണ് . ക്ലാസിലെ പാഠങ്ങളും മറ്റും പഠിക്കാത്ത കുട്ടികളടക്കം എലാവര്ക്കുമിപ്പോള് ബ്ലാക്ക്മെയില്‍, ഗൂഡാലോചന, സ്വാധീനിക്കല്‍, വെളിപ്പെടുത്തല്‍, വഴിവിട്ടത്, ബോംബ് തുടങ്ങിയവയെക്കുറിച്ച് ഉപന്യാസം തന്നെ എഴുതാനറിയാം.
ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങേണ്ട ദിവസം രാവിലെ ചാനലുകള്‍ മറിക്കുന്നതിനിടെ കിച്ചുവിന്റെ ഉപ്പ ആത്മഗതം ചെയ്തു; ‘ബ്ലാക്മെയിലും, ഗൂഡാലോചനയുമൊന്നുമിപ്പോള് സിനിമയിലും, സീരിയലിലുമൊന്നുമല്ല സമ്പൂര്‍ണ്ണ വാര്‍ത്താചാനലുകളിലും സുലഭം. നാടകമേ ഉലകം...!'
പിന് അറിയിപ്പ് : കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം.

കിച്ചു -ചീരു സിന്ദാബാദ് !
ReplyDeleteനീ പെണ്‍കുട്ടികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാറുണ്ടെന്നു ഞാന്‍ ഉപ്പയോടു പറയും’ എന്ന ചീരുവിന്റെ ഭീഷണിക്കു മുമ്പില്‍ കിച്ചു പാടെ അമ്പരന്നു. സ്കൂളിലും വീട്ടിലും നാട്ടിലുമുള്ള തന്റെ വിലയിടിക്കാന്‍ പോകുന്ന ഈ വെളിപ്പെടുത്തലിനെ തടുക്കാന്‍ കിച്ചുവും കൂട്ടുകാരും തലപുകഞ്ഞാലോചിച്ചു. സഹപാഠികളില്‍ ചിലരുടെ മധ്യസ്ഥ ശ്രമങ്ങള്‍ക്കും ഫലം കാണാനായില്ല.............
ReplyDeleteപാവം കിച്ചു ഇങ്ങിനെ ഒരു പുലിവാല് ഉണ്ടാകും എന്ന് കരുതി കാണില്ല പാവം .............
വര്‍ത്തമാന കാല സംഭവവികാസങ്ങള്‍ പുതു തലമുറയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നും. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോലും നമ്മുടെ കുഞ്ഞുങ്ങളെ കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ക്രൈം എഫ് ഐ ആറും ന്യൂസ് അവറുകളും കൂടി കേരള പൊതുമനസ്സിനെ രോഗാതുരമാക്കി.
ReplyDeleteഈ പോസ്റ്റിലെ മറ്റൊരു കോണിലൂടെ നിരീക്ഷിക്കുമ്പോള്‍ വര്‍ത്തമാന കാല വാര്‍ത്താ കോലാഹലങ്ങളിലെ കഥയില്ലായ്മ വളരെ ഭംഗിയായി കോറിയിട്ടു. മാധ്യമങ്ങള്‍ക്കും നാട്ടാര്‍ക്കും താല്പര്യം ചീരു വിളബിയ എരിവും പുളിയും സമാസമം ചേര്‍ത്ത വിഭവത്തിന് തന്നെ..
താങ്കളുടെ തനത് ചെങ്ങര ശൈലി ഇതിലും പ്രതിഫലിക്കുന്നുണ്ട്. കോമുണ്ണിക്ക് ശേഷം ഒത്തിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താങളുടെ പോസ്റ്റ്... ആശംസകള്‍...
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteVery loving story with a reality touch of moving society. It recalls the brain of human being to the lines of Holly Quran that don't provide money to those who have not grown up to handle money carefully. Expecting more from your Chengara style.
ReplyDeleteGood Good And Good. Congratulations for Your New Movement .Congratulations for Nuha's Uppa. Please Impliment This Ability In Islamic Dawa And Again All
ReplyDeletekurafath.
വര്‍ത്തമാന സംഭവ വികാസങ്ങള്‍ വളരെ സരസമായി അവതരിപ്പിച്ചു. കിച്ച്ചുമോന്റെയും ചീരുവിന്റെയും പത്രസമ്മേളനങ്ങള്‍ ഇന്ന് ചാനലുകള്‍ ആഘോഷിക്കുകയാണല്ലോ..
ReplyDeleteപുതിയൊരു കോണില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ആശംസകള്‍..
സമകാലികം എഴുതാറില്ലെങ്കിലും ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്ന, ആദര്‍ശവും, സംസ്കാരവും പന്തു പോലെ തട്ടുന്ന, ചാരപ്രവര്‍ത്തനവും, ബ്ലാക്ക് മെയിലും, ഗൂഡാലോചനയും, ഇകഴ്ത്തലും മറ്റും മറ്റും രാഷ്രീയ പ്രവര്‍ത്തനവും, മാധ്യമ ധര്‍മ്മവുമായി മാറുന്ന പൊറാട്ട് നാടകങ്ങള്‍ കാണുമ്പോള്‍ മനസ്സിലുണ്ടായ സങ്കേതം ഈ രീതിയിലായിപ്പോയതാണ്. ആരെയും പ്രത്യേകം പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല, കാടടച്ചു വെടി വെച്ചതാണ്.
ReplyDeleteവന്നവര്‍ക്കും, വായിച്ചവര്‍ക്കും ആശംസിച്ചവര്‍ക്കുമെല്ലാം നന്ദി.
Hi, Excellent blog. I am an educator and I am constantly gathering information, I invite you to visit the mine on philosophy, literature and film. If you want to know, the address is:
ReplyDeletehttp://alvarogomezcastro.over-blog.es
Greetings from Santa Marta, Colombia.
സമകാലിക സംഭവങ്ങളുടെ ഒരു നേരെയുത് എന്ന് മാത്രം പരയാവുന്നതിലും അപ്പുറത്തേക്ക് ഇതില്‍ ഞാന്‍ കാണുന്ന ആശങ്ക മറ്റൊന്നാണ് ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും പറയും പത്രം വായിക്കണം വായിക്കണം എന്ന് അന്ന് അതില്‍ നിന്ന് ഒരുപാട് ഗുണ ഗണങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ ഇന്ന് നമ്മള് നമ്മുടെ കുട്ടികള്‍ക്ക് പത്രം വയാനെയെ വാര്‍ത്താ വീക്ഷണങ്ങളെ ഒക്കെ കാണുന്നതിനെയും അറിയുന്നതിനെയും വിലക്കേണ്ടി വരുമോ?
ReplyDeleteഇത് ഒരു കൊട്ട് കൂടി ആണല്ലോ മുജീബേ?
ReplyDeleteപദങ്ങള്‍ക്കു
ReplyDeleteഅര്‍ഹിക്കുന്നതിലധികം
അര്‍ത്ഥങ്ങള്‍
ചാര്‍ത്തിയ കാലം
ചിലവ പറഞ്ഞാല്‍
ആളുകള്‍
ഇരുത്തി മൂളുകയാ
എന്തെരോ... ഏത്
kadha nannayi...samoohathinte samskarika apajayam sankalpika kadha pathrangaliloode varachu katti,..cheeruvinteyum kochuvinteyuum abhyasangal ippozhum varthakal "srishttikkunna" puthiya madhyam dharmakkar kondadikkondirikkunnu.....
ReplyDeletepazhaya "sarpam" enna kadha ormayundo....
ReplyDeleteathinte remake onnu try cheythu koode......?
കണ്ടോ ? വിഷയം ഐസ് ക്രീമായപ്പോള് പടിഞ്ഞാരുകാര്ക്കും മലയാളം തിരിയും. നെല്‍സനും, അല്‍വരോയും വന്നു പോയത് കണ്ടില്ലേ?
ReplyDelete@ ayyopavam : പത്രങ്ങള്‍ക്കും ചാനലുകള്‍കും എല്ലാം ഒരു സെന്‍സര്‍ഷിപ് വീട്ടില്‍ വെക്കേണ്ടി വരും. അല്ലെ ?
@ Areekkodan : എല്ലാവരും കൊട്ടിയിടത്ത് നമ്മളും ഒരു കൊട്ട്.
@ M T : എന്തെരോ... ഏത്.
@ ആ 'സര്‍പ്പം' ഒന്ന് അയചു തരാമോ ?
എല്ലാവര്ക്കും പ്രത്യേകം നന്ദി.
നല്ല പോസ്റ്റ് തന്നെ. ഒരുപാട് പേര്‍ക്ക് കൊള്ളുന്നുണ്ട്
ReplyDelete