Wednesday, October 13, 2010

അബ്‌ഹയിലേക്കൊരു വിനോദയാത്ര

ഒരു വിനോദയാത്ര പരിപുര്‍ണമാവാന്‍ വേണ്ട ഘടകങ്ങള്‍ ഏതാണ്ടെല്ലാം ഒത്തുചേറ്ന്നതായിരുന്നു ഇസ്ലാഹീ സെന്ററിന്റെ ഈദുല്‍ഫിത്വറിലെ അബ്‌ഹ, ഖമീസ്മുശൈത്ത് യാത്ര. നല്ല വാഹനം, യാത്രക്കാരുടെ സഹകരണം, നിസ്വാറ്ത്ഥരായപ്രവര്‍ത്തകര്‍, ഖമീസ് മുഷൈത്തിലെ ഇസ്ലാഹീസെന്ററ് പ്രവര്‍ത്തകര്‍ ചെയ്ത മികവുറ്റ സേവനം, എല്ലാറ്റിലുമുപരിയായി ദൈവസഹായം. ഒരു യാത്രാ വിവരണം എഴുതാനുള്ള കഴിവ് എനിക്കില്ല. പക്ഷെ, എഴുതിത്തെളിഞ്ഞവറ് സാങ്കേതിക കാരണങ്ങളാല്‍ വിനോദയാത്രയില്‍ നിന്നും മാറി നിന്നതിനാല്‍ ‘സൂപ്പി‘ മൂപ്പനാവേണ്ടി വരുന്നു. അധികപ്രസംഗമായി തോന്നിയാല്‍ ക്ഷമിക്കുക.
നല്ല വാഹനം എന്നു വെറുതെ പറഞ്ഞതല്ല, അല്‍മദനി കമ്പനിയുടെ ഏറ്റവും പുതിയ പത്തു ടയറുകളോടു കൂടിയ വിഐപി ട്യൂറിസ്റ്റ് വീഡിയോ കോച്ച്.യാത്രയുടെ തുടക്കത്തില്‍ എയര്‍കണ്ടീഷന്‍ അല്പം മോഷമായത് യാത്രക്കാര്‍ക്ക് ചെറിയ പ്രയാസമുണ്ടാക്കിയെങ്കിലും വൈകാതെ അവക്കെല്ലാം പരിഹാരമായി. വണ്ടി 2010 ആയിരുന്നെങ്കിലും വണ്ടിക്കാര്‍ അല്പം പിന്നാക്കമായിരുന്നത് ശ്രദ്ധേയമായി
. കിട്ടുന്ന അവസരങ്ങളിലൊക്കെ ഷീഷ പുകച്ച് തരിപ്പാക്കിക്കൊണ്ടിരുന്ന ആ രണ്ട് സൂരികള്‍ക്കും ബസിനുള്ളിലെ പുകവലി അനുവദിച്ചു കൊടുക്കുന്നതാവും വാഹനമോടിക്കാനുള്ള ഉന്‍മേഷം നിലനിറ്ത്താന്‍ നന്നാവുക എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. (അങ്ങോട്ടുള്ള യാത്രയില്‍ 80 – 90 ല്‍ മാത്രം ഓടിയിരുന്ന ബസ്സ് മടക്കയാത്രയില്‍ കൊമ്പന്‍ മീഷക്കാരന്‍ ഓടിച്ചപ്പോള്‍ ഡാര്‍ ചെക്കിങ്ങുള്ള ഭാഗത്ത് 120 ല്‍ ഓടി മുന്നൂറ് റിയാല്‍ ഫൈന്‍ മേടിക്കുകയും ചെയ്തു) പുറപ്പെടാന്‍ അല്പം വൈകിയതിനാലും (വൈകിട്ട് മൂന്നരക്ക്) വഴിയില്‍ കുറച്ചൊക്കെ റോഡ് തടസ്സമുണ്ടായതിനാലും ഉദ്ദേശിച്ചതില്‍ നിന്ന് അല്പം വൈകി രാത്രി ഒന്നരയോടെ ഖമീസ്‌മുശൈത്തിലെത്തി. യാത്രയുടെ തുടക്കത്തിലുള്ള പ്രാര്‍തഥനകള്‍ ചൊല്ലിത്തന്ന ഇസ്ലാഹീസെന്റര്‍ പ്രബോധാകന്‍മുജീബ്‌റഹ്മാന്‍ സലാഹി അല്പം കഴിഞ്ഞു ഒരു അനൌണ്‍സ്മെന്റ് കൂടി നടത്തി.

“സുഹ്യത്തുക്കളേ, നാം ഒരു മരണവീട്ടിലേക്കുള്ള യാത്രയിലല്ല.
ഇതൊരു വിനോദയാത്രയാണ്. അതുകൊണ്ട് അല്പം വിനോദമൊക്കെയാവാം” ഇതുകേട്ട് ആവേശം കൊണ്ട സെന്റര്‍ പ്രവര്‍ത്തകനും ഗായകനുമായ മുഹമ്മദ് റാഫി ഒരു പാട്ടങ്ങ്
കാച്ചി.
ശോകഗാനങ്ങളുടെ ഒരു ഭണ്ഡാരം തന്നെ സ്റ്റോക്കുള്ള റാഫി ഉസ്താദ്‌ മരണത്തെയും, മയ്യിത്ത് കട്ടിലിനെയും, ഖബ്‌റിനെയുമൊക്കെ ര്‍ണ്ണിച്ച് പാട്ട് പാടി തീര്‍ന്നപ്പോഴേക്കും മലയാളമറിയാത്ത ഡ്രൈവറടക്കം എല്ലാവരും കരയുകയായിരുന്നു.
ശേഷം മൈക്ക് കുട്ടികള്‍ ഏറ്റെടുത്തതോടെ ഞങ്ങള്‍ വീണ്ടും റെയ്ഞ്ചിലെത്തി. തുടര്‍ന്ന് ഇസ്ലാഹീ സെന്റര്‍ ആഡിയോ വീഡിയോ കണ്‌വീനര്‍ ജരീറ് വേങ്ങര മുന്‍കൂട്ടി തയ്യാറാക്കിയ ക്വിസ് മത്സരവും, അല്‍ വുറൂദ് സ്കൂള്‍ അദ്ധ്യാപകനും ഇസ്ലാഹീസെന്ററിലെ ടാലന്റ്ടീന്‍സ് കണ്‍വീനറുമായ അന്‍ഷദ്മാസ്റ്ററുടെ നേത്യത്വത്തിലുള്ള നാടന്‍ പാട്ടുകളും യാത്രക്ക് ആനന്ദം പകറ്ന്നു. മുജീബ്റഹമാന്‍ സലാഹി വലിയൊരു അനൌണ്‍സ്മെന്റ് നടത്തിയെങ്കിലും തുടക്കത്തിലേ പിടിപെട്ട ജലദോഷം
അദ്ദേഹത്തിന്റെ ശബ്ദത്തെ യാത്രാവസാനം വരെ പിടിച്ചുകെട്ടി.
അതിനാല്‍ തന്നെയാത്രാവസാനം വരെയുള്ള നമസ്കാരങ്ങളുടെ നേത്യത്വം റാഫി ഉസ്താദിനായിരുന്നു.

രാത്രി ഭക്ഷണം സജീകരിച്ചിരുന്നത് ഖമീസ്‌മുശൈത്തിലായിരുന്നതിനാല്‍ ഇടക്ക് വന്ന വിഷപ്പ് വഴിയിലെ സൂപ്പറ് മാറ്ക്കറ്റിലെ ലഘുഭക്ഷണങ്ങള്‍ കൊണ്ടു നിയന്ത്രിച്ചു. ഖമീസ്മുശൈത്തില്‍ പത്തിലധികം ഇസ്ലാഹീസെന്റര്‍ നേതാക്കളും, പ്രവറ്ത്തകരും ഭക്ഷണശാലക്ക് സമീപം ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സ്ത്രീകളെ സഹായിക്കാന്‍ ചിലര്‍ കുടുംബസമേതം തന്നെ എത്തിയത് ഏറെ ആശ്വാസമായി. ഭക്ഷണം കഴിച്ച ശേഷം നേരെ താമസ സ്ഥലത്തേക്ക് പോയി. രണ്ടോ മൂന്നോ ബെഡുകള്‍ വീതമുള്ള റൂമുകള്‍ക്കുളില്‍ തന്നെ ടോയിലറ്റും മറ്റു സൌകര്യങ്ങളുമുളളതിനാല്‍ താമസം വളരെ സുഖകരമായി.

അല്പം ഉറങ്ങിയ ശേഷം പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വഹിച്ച് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പ്രസിദ്ധമായ ‘അല്‍സൌദ മലനിരകള്‍’ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയില്‍ നിര്‍ത്തി വാഹനത്തിലിരുന്നു കൊണ്ടു തന്നെ ബ്രേക്ഫാസ്റ്റ് (ഉപ്പുമാവും, പഴവും, പാല്‍ചായയും) കഴിച്ചു.

ആറു വാഹനങ്ങളിലായി ഖമീസിലെ ഇസ്ലാഹീ സെന്റര്‍ പ്രവര്‍ത്തകരും മൂന്നു കുടുംബങ്ങളും ഞങ്ങളുടെബസ്സിനു മുന്നിലും പിന്നിലുമായുണ്ടായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തിലുള്ള അല്‍ സൌദ പറ്വതം സൌദിയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. പല കാഴ്ചകളും പ്രതീക്ഷിച്ച് മുപ്പത് കിലോമീറ്ററിന്റെ എളുപ്പവഴി ഉപേക്ഷിച്ച് എണ്‍പതോളം കിലോമീറ്ററുള്ള കയറ്റിറക്കങ്ങളും വളവുകളുമുള്ള വീതി കുറഞ്ഞ റോഡില്‍ കൂടെയായിരുന്നു യാത്ര. പൂക്കളും മരങ്ങളും, കുറ്റിച്ചെടികളും, തോട്ടങ്ങളും അരുവികളും, മൂടല്‍ മഞ്ഞും, വാനരപ്പടക്കളുമെല്ലാം കൊണ്ട് രമണീയമായ അല്‍സൌദയിലേക്കുള്ള യാത്ര തന്നെ വിവരണങ്ങള്‍ക്കപ്പുറമാണ്. അല്‍സൌദയിലെത്തും മുമ്പെ വഴിയിലെ കൌതുകങ്ങള്‍ ആസ്വദിക്കാന്‍ മൂന്ന് സ്ഥലങ്ങളില്‍ ഞങ്ങളുടെ വാഹനം നിര്‍ത്തി.

ഒരിടത്ത് അരുവിയായിരുന്നെങ്കില്‍ മറ്റൊരിടത്ത് കണ്ണെത്താത്ത അഗാഥതയിലേക്കുള്ള മലയിറക്കവും U ആക്യതിയിലെ റോഡുകളും. വീതികുറഞ്ഞവാഹനങ്ങള്‍ക്ക് മാത്രമേ ഈ റോഡ് വഴങ്ങൂ. അതുതന്നെ ഇറക്കം ഇറങ്ങുന്നവര്‍ക്കെല്ലാം തിരിച്ചു കേറാനാവില്ല.

(ജിദ്ദയില്‍ നിന്നും ഇതേദിവസം ഒരു കാറില് അല്‍സൌദയിലെത്തിയ എന്റെ സുഹ്യത്തും സംഘവും അബദ്ധത്തില്‍ ഈ ഇറക്കങ്ങളിലൊന്നിലൂടെ താഴോട്ടിറങ്ങി. തിരിച്ചുകേറാനായ്തുമില്ല. ശേഷം നൂറിലേറെ കിലോമീറ്ററിന്റെ ദീറ്ഘയാത്രക്ക് മടിച്ച് അവരുടെ ടൂറ് ജിസാനിനടുത്ത ഫറ്സാന്‍ ദ്വീപിലേക്ക് തിരിച്ചുവിടുകയായിരുന്നു. അവറ്ക്കെന്നല്ല അബ്‌ഹയില്‍ മുന്‍പരിചയമുള്ളവരുടെ നിസ്വാറ്ത്ഥമായ സഹകരണംകിട്ടാത്തവറ്ക്കെല്ലാം ഇത്തരം അനുഭവങ്ങള്‍

സ്വഭാവികാമാണ്‍.)

അല്‍ സൌദയിലെത്തിയതോടെ റിയാളില്‍ നിന്നും നാല് കാറുകളിലായി വന്ന ഇസ്ലാഹീപ്രവര്‍ത്തകര്‍ കൂടി ഞങ്ങളോടൊപ്പം ചേര്‍ന്നു. ഞങ്ങള്‍ പോകുന്നിടത്തൊക്കെ അപ്പോഴുള്ള ഏറ്റവും വലിയ സംഘം ഞങ്ങളുടേതുതന്നെയായിരുന്നു. തലകറക്കം ഭയന്ന് മാറി നിന്ന രണ്ട്, മൂന്നു പേരൊഴികെ എല്ലാവരും കേബിള്‍ കാറില്‍ കേറി. കയറുന്നിടത്തു നിന്നും നോക്കിയാല്‍ ഇറങ്ങുന്നിടം കാണാന്‍ കഴിയാത്തത്ര ദൂരവും കുത്തനെയുള്ള ഇറക്കവും അതിലെല്ലാമുപരി ആലോചിക്കാവുന്നതിലുമധികം ഉയരത്തിലുമുള്ള ഈ യാത്ര അല്‍പം സാഹസം തന്നെയാണ്. താഴെ ഒരു മണിക്കൂറോളം ചിലവിട്ട ശേഷം തിരിച്ച് മുകളിലോട്ട് തന്നെ കയറി. സീസണായതിനാല്‍ ഇരട്ടിയിലധികമാണ് എലായിടത്തും ഫീസ്. ചിലയിടങ്ങളില്‍ പുതിയ പ്രവേശന ഫീസുകളും ഏര്‍പ്പെടുത്തിയിരുന്നു. ഞങ്ങള്‍ വലിയ സംഘമായതിനാല്‍ ചെറിയ കിഴിവുകള്‍ ലഭിച്ചു. കേബിള്‍ കാര്‍ വഴി തിരിച്ച് അല്‍സൌദയിലെത്തിയപ്പോള്‍ ഖമീസിലെ ഇസ്ലാഹീപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഉച്ചഭക്ഷണം (ബീഫ്ബിരിയാണി) അവിടെഎത്തിച്ചിരുന്നു.


ഭക്ഷണവും, നമസ്ക്കാരവും കഴിഞ്ഞ് രണ്ട് മണിക്കൂറോളം അല്‍സൌദ മലനിരകളുടെമനോഹാരിത നുകറ്ന്നുകൊണ്ടുള്ള മലകയറ്റം. പൂക്കളും, ചെടികളും നിറഞ്ഞുനില്‍ക്കുന്നമലഞ്ചെരിവിലേക്ക് വന്നു മൂടിയ കോടമഞ്ഞ് അടുത്തുള്ളവരെ പോലും കാണാതാക്കുന്നുണ്ടായിരുന്നു. ഇതോടെ അല്പമെങ്കിലും മൌനമായിരുന്നവരെല്ലാം സജീവമായി. യാത്രയുടെ ആദ്യദിവസം നിറഞ്ഞുനിന്നത് ജരീര്‍ വേങ്ങരയായിരുന്നെങ്കിലും രണ്ടാം ദിവസത്തോടെ അല്‍ഹുദാ മദ്രസാ കണ്‌വീനര്‍ ഹംസസാഹിബ് നിലമ്പൂര്‍ കൂടി മികച്ചു നിന്നു. ഇസ്ലാഹീ സെന്റര്‍ ഏരിയാ കണ്‍വീനറ്മാരില്‍ ഒരാളായ അബ്ദുല്‍സമദ് പൊറ്റയില്‍ വരെ ആവേശത്തിലെത്തിയിട്ടും ഐ ടി വിഭാഗം കണ്‌വീനറും, വെബ്മാസ്റ്ററും എന്നതിലുപരി സെന്ററിന്റെ നിശ്ബ്ദ പ്രവര്‍ത്തകനായ ജൈസല്‍ ഫറോക്കിന്റെ മൌനം ഭേദിക്കാന്‍

സാധിച്ചില്ല എന്നത് ഈ യാത്രയുടെ ഡീമെറിറ്റ്സില്‍ ഒന്നാണ്.

എന്നാലും പോവുന്നിടത്തെയെല്ലംമനോഹാരിതകള്‍ ക്യാമറകള്‍ക്കുള്ളിലാക്കുന്നതില്‍ ജൈസലും, ജരീറും ബദ്ധശ്രദ്ധരായിരുന്നു. ഐ ടി, ആഡിയോ വീഡിയോ വിഭാഗത്തിലെ ശംസീര്‍ ആമയൂരും മുഹമ്മദാലി മുത്തനൂരും,

യാത്രാവസാനം വരെ ഇവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു.

വിനോദയാത്രക്ക് വേണ്ട പ്രാഥമിക കാര്യങ്ങളെല്ലാം സജീകരിച്ച കണ്‍വീനര്‍ മന്‍സൂര്‍ കെസി സാങ്കേതിക കാരണങ്ങളാല്‍ യാത്രയില്‍ ഉണ്ടാവാതിരുന്നതിനാല്‍ യാത്രയുടെമുഖ്യനേത്യത്വം ഇസ്ലാഹീസെന്റര്‍

ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാടിനായിരുന്നു

.

ഭാര്യയും, മൂന്നു കുട്ടികളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു യാത്രയെങ്കിലും, സന്ദര്‍ശിക്കുന്നിടത്തെല്ലാം സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ വൈകിവരുന്നവരെ ഫോണില്‍ ബന്ദപ്പെട്ടുകൊണ്ടും, ഇടക്കിടെ ഹാജര്‍ ഉറപ്പിച്ച് കൊണ്ടും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും നൌഷാദ് സാഹിബിന്റെ

നായകത്വം മികച്ചു നിന്നു.

ബാക്കിയുള്ള എല്ലാ യാത്രക്കാരുടെയും പേരുകള്‍ കുറിക്കുക പ്രയാസമാണ്. ബസ്സിന്റെ പിന്‍സീറ്റ് കയ്യടക്കിയിരുന്നത് ഫോക്കസ് ജിദ്ദയുടെ മുഖ്യപ്രവര്‍ത്തകരിലൊരാളായ

റബീഹ് കബീര്‍ അടങ്ങുന്ന അഞ്ചംഗ സംഘമായിരുന്നു.

മൊത്തം ഇരുപത്തേഴുപേര്‍ ഒറ്റയാന്മാരായിട്ടും,

ഒന്‍പത് കുടുംബങ്ങളുമാണ്യാത്രയിലുണ്ടായിരുന്നത്. ജിദ്ദയിലെ പ്രമുഖരായ പലരും ഇതിലുള്‍പ്പെടുന്നു. ചിലര്‍ സജീവ ഇസ്ലാഹീ പ്രവര്‍ത്തകരാണെങ്കില്‍, മറ്റു ചിലര്‍ ആദര്‍ശ ബന്ദുക്കളായിരുന്നു. അഞ്ചു

മണിയോടെ പ്രബലമായ ഗ്രീന്‍മൌണ്ടന്‍ (ജബലുല്‍ അഖ്‌ളറ്) ലക്ഷ്യമാക്കി പുറപ്പെട്ടെങ്കിലും വീതി കുറഞ്ഞ റോഡിലൂടെ ഈ പച്ചമല കയറാന്‍ ഞങ്ങളുടെ വലിയ ബസ്സിന് ആവില്ലായിരുന്നു. അല്‍സൌദയിലെ മലകയറ്റം അല്പം ശാരീരികക്ഷീണം പകര്‍ന്നിരുന്നതിനാല്‍ നടന്ന് പച്ചമല കയറാന്‍ ആരും താല്പര്യം കാണിച്ചില്ല.

തേര പര്‍വതത്തിന്റെ ഉച്ചിയില്‍ ചുറ്റുഭാഗങ്ങളും പച്ച ലൈറ്റുകളാല്‍ അലങ്കരിച്ച ഈ ഗ്രീന്‍ മൌണ്ടനില്‍ രാത്രി സമയം കേറിയാല്‍ അബ്‌ഹ പട്ടണത്തിന്റെയും ചുറ്റുഭാഗങ്ങളുടെയും മൊത്തത്തിലുള്ള ഒരു കാഴ്ച കിട്ടും. ഇന്റര്‍നെറ്റ് സൌകര്യത്തോടെയുള്ള ഓപ്പണ്‍ കോഫീ ഷോപ്പും, ദേശീയവും വൈദേശികവുമായ ഭക്ഷണങ്ങള്‍ ലഭിക്കുന്ന വലിയ റസ്റ്റോറന്റ്റും ഉള്‍ക്കൊള്ളുന്ന ഈ പ്രദേശം മുഖ്യമായും കാശുള്ളവര്‍ക്ക് സ്പെഷ്യല്‍ പാര്‍ട്ടികള്‍ നടത്താനും ശുദ്ധവായു ആസ്വദിച്ച് സമയം കളയാനുമാണ് ഉപയോഗപ്പെടുത്തുന്നത്.

ഗ്രീന്‍ മൌണ്ടനെ ന്യൂ അബ്‌ഹയുമായി ബന്ദിപ്പിക്കുന്ന കേബിള്‍കാര്‍ യാത്ര അബ്‌ഹ പട്ടണത്തിന്റെ വൈവിധ്യമായ ചിത്രങ്ങള്‍ ഒന്നിച്ച് കണാനുതകുന്നതാണ്.

പച്ചമല കേറാനാവാത്തതിലുള്ള ടെന്‍ഷന്‍ നമീസ് പാര്‍ക്കിലെത്തിയതോടെ അവസാനിച്ചു. വലിയവരും, കുട്ടികളുമടക്കം സാഹസപ്രകടനങ്ങള്‍ ആസ്വദിക്കുന്ന നമീസ് പാര്‍ക്കില്‍ ചെറിയൊരു മ്യഗശാലയുമുണ്ട്. നമീസ് പാര്‍ക്കിലെ ആസ്വാദനം കഴിഞ്ഞ് രാത്രി പതിനൊന്നു മണിയോടെ ആ ദിവസത്തെ

യാത്ര അവനാനിപ്പിച്ച് ഞങ്ങള്‍ താമസസ്ഥലത്ത് തിരിച്ചെത്തി. ഖമീസിലെ ഇസ്ലാഹീപ്രവര്‍ത്തകര്‍ര്‍പ്പാടാക്കിയ ചപ്പാത്തിയും, ബീഫ് കറിയും അപ്പോഴേക്കും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

യാത്രയുടെ അവസാന ദിവസം ഞായറാഴ്ച രാവിലെ പൊറോട്ടയും, കറിയും, ചായയുമടങ്ങുന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ച് റൂം വെക്കേറ്റ് ചെയ്ത് എട്ടരയോടെ എല്ലാവരും ബസ്സില്‍ കയറി. റോണ എന്ന സ്ഥലത്തെ തടാകവും, തന്തഹ ഡാമുമായിരുന്നു ലക്ഷ്യം. തണുപ്പുള്ള ശുദ്ധമായ വെള്ളം എന്നെ നീന്താന്‍ പ്രേരിപ്പിച്ചു. പലരെയും കൂട്ടിനു വിളിച്ചെങ്കിലും നസീര്‍ കുറ്റ്യാടിയും, ഇസ്ലാഹീസെന്റര്‍ പ്രവര്‍റ്റ്ത്തകന്‍ ഹസ്സന്‍ കുട്ടിയുമൊഴിച്ചുള്ളവര്‍ മടിച്ചുനിന്നു. അവസാനം എല്ലാവര്‍ക്കും വേണ്ടി

ഞങ്ങള്‍ മൂന്നു പേരും വെള്ളത്തിലേക്ക് എടുത്തുചാടി.

നാട്ടിലെ കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഞങ്ങളുടെ നീരാട്ടം കണ്ട് ആവേശം കൊണ്ട ജരീര്‍ വെള്ളത്തിലേക്കെടുത്തു ചാടിയപ്പോഴേക്കും ജാഥാ ക്യാപ്റ്റന്‍ നൌഷാദ് സാഹിബ് ഡബിള്‍ ബെല്ല് അടിക്കാന്‍ തുടങ്ങിയിരുന്നു. ഈ കുളിയോടെ എന്റെ ഇരുപത് റിയാലിന്റെ ടൂറ് സ്പെഷല്‍ ബര്‍മുഡ മുതലായി.

വാനരപ്പടയും, ആട്ടിന്‍ കൂട്ടങ്ങളുമെല്ലാം നിറഞ്ഞതായിരുന്നു ഈ താഴ്വാരങ്ങള്‍. അവസാനദിവസം റിയാദില്‍ നിന്നുള്ളവര്‍ അബ്‌ഹയിലെ കാഴ്ചകള്‍ അവസാനിപ്പിച്ച് ജിസാനിലെ ഫറ്സാന്‍ ദ്വീപിലേക്ക് തിരിച്ചിരുന്നു.

ബസ്സിനുള്ളിലെ മൈക്കിന്റെ നിയന്ത്രണം ജരീറില്‍ നിന്നും മാറി ഏതാണ്ടൊക്കെ ഹംസസാഹിബിലെത്തിയിരുന്നു. ഇരുവശങ്ങളിലെയും കാഴ്ചകളെ നല്ല നിലമ്പൂരന്‍ സാഹിത്ത്യത്തില്‍ കുഴച്ചെടുത്ത് നീട്ടിപ്പരത്തി അദ്ദേഹം വിശദീകരിച്ചുകൊണ്ടിരുന്നു. വിറ്റുകളുടെ ആവേശത്തില്‍നിയന്ത്രണം വിട്ട ജരീറ് കുടിച്ച് കൊണ്ടിരിക്കുന്ന വെള്ളം

അടുത്തുള്ളവരുടെ തലയിലൂടെ പരത്തിത്തുപ്പി.

മുന്‍ കൂട്ടി സമ്മതം ചോദിച്ചു വെച്ചിരുന്ന ഖമീസിലെ ഒരു ക്യഷിത്തോട്ടത്തിലേക്കായിരുന്നു അടുത്ത പ്രയാണം. റുമ്മാന്‍, ചോളം, തക്കാളി, മുളക്, വഴുതന, ചിരങ്ങ, കൈപ്പ, കാബേജ്, പീച്ചിക്ക തുടങ്ങിയവയെല്ലാം നിറഞ്ഞ് നില്‍ക്കുന്ന വിശാലമായ തോട്ടം. സീസണ്‍ കഴിഞ്ഞതിനാലാണുപോലും വിളകളെല്ലാം മൂപ്പേറി നശിച്ചുകൊണ്ടിരിക്കയായിരുന്നു.

മരങ്ങളില്‍ നിറയെ ചുവന്നു നില്‍ക്കുന്ന മുളക്, കേടായി നശിച്ചുകൊണ്ടിരിക്കുന്ന തക്കാളി, വഴുതന, എല്ലാറ്റിനും പുറമെ പഴുത്ത്, പൊട്ടി നശിച്ചുകൊണ്ടിരിക്കുന്ന ഉറുമാന്‍ തോട്ടം. കുറെ മരങ്ങളുടെ താഴെ ചാടിക്കിടക്കുന്നു. ക്യഷിക്കാരന്‍ ബംഗ്ലാദേശുകാരനും, മുതലാളി വ്യദ്ധനായ സൌദിയും അവിടെ ഞങ്ങളെ സ്വീകരിച്ചു. ഉപചാരവാക്കുകള്‍ക്ക് ശേഷം ഞങ്ങള്‍ ജിദ്ദയിലെ ജാലിയാത്തില്‍ നിന്നും വരുന്ന ടൂറിസ്റ്റുകളാണെന്ന് നൌഷാദ് സാഹിബ് വിവരിച്ചു. തോട്ടത്തിലിറങ്ങി ആവശ്യത്തിന് റുമ്മാന്‍ പറിച്ചു തിന്നാന്‍ പറഞ്ഞു സൌദിയും, ബംഗ്ലാദേശിയും.

പിന്നെ അവിടെ കണ്ടത് എഴുതിപ്പിടിപ്പിക്കാന്‍ പറ്റാത്തതായിരുന്നു. അന്‍പതിലേറെ ആളുകള്‍ തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ വിന്യസിച്ച് റുമ്മാന്‍ വിഴുങ്ങുന്നു. കിലോക്ക് അഞ്ചും ആറും റിയാല്‍ കൊടുത്ത് ഒന്ന് കൊണ്ട് മൂന്നും, നാലും പേര്‍

ചേര്‍ന്ന് മണി മണിയാക്കി മാത്രം തിന്നിരുന്ന ഉറുമാന്‍ വാരി വിഴുങ്ങാന്‍ കിട്ടിയ അവസരം മലയാളികള്‍ പാഴാക്കില്ലല്ലോ?

ഇവിടുത്തെ ക്യഷിയിടങ്ങളില്‍ കൂടുതലും ബംഗാളികള്‍ തന്നെയാണ്. സൌദികള്‍ മുതലാളിമാരായുണ്ടാവുമെങ്കിലും, ക്യഷികള്‍ കൊണ്ട് സാമ്പത്തികമായി വളര്‍ന്ന ബംഗാളികള്‍ കുറെയുണ്ട്. ആവശ്യത്തിലേറെ റുമ്മാന്‍ വയറ്റിലും, ബാക്കി കീസുകളിലുമാക്കി അടുത്തുള്ള പള്ളിയില്‍ നിന്നും നമസ്കാരവും കഴിച്ച് ഞങ്ങള്‍ അവസാനത്തെ സന്ദര്‍ശനസ്ഥലമായ

‘ഹബല പര്‍വതനിരകള്‍ ലക്ഷ്യ്മാക്കി നീങ്ങി. ഹബലയില്‍ ബസ്സിറങ്ങി ഗ്രൂപ്പ് ഫോട്ടോകളെടുത്ത ശേഷം ഭക്ഷണം (നെയ്ച്ചോറ്, ബീഫ്കറി, പായസം) കഴിച്ചു.

കണ്ണെത്താത്ത ദൂരത്തില്‍ നീളത്തിലും, വീതിയിലും ആഴത്തിലുമുള്ള ഹബല HANGING VILLAGE എന്നും VILLAGE OF ROPE എന്നുമൊക്കെ അറിയപ്പെടുന്നു. അറബിയില്‍ ‘കയര്‍‘ എന്നര്‍ത്ഥം വരുന്ന ‘ഹബല്’ എന്ന വാക്കില്‍ നിന്നാണ് ഹബല എന്ന പേരു വന്നത്. കരയില്‍ നിന്നും 400 മീറ്ററിലേറെ കുത്തനെയുള്ള താഴ്ചയില്‍ അതിവിശാലമാ‍യി കിടക്കുന്ന അത്യന്തം അപകടകരമായ ഈ പ്രദേശം ശക്തമായ കമ്പിവേലികള്‍ കൊണ്ട് ചുറ്റിലും മറച്ചിരിക്കുകയാണ്. ഏറെ താഴ്ചയില്‍ കിടന്നിരുന്ന ഈ അപകടം നിറഞ്ഞ പ്രദേശത്ത് കുറെ കാലങ്ങള്‍ക്ക് മുമ്പ് ആളുകള്‍ താമസിച്ചിരുന്നു. അക്രമികളില്‍ നിന്നും അഭയം തേടി ഇവിടെ താമസമാക്കിയ ഈ സമൂഹം ചെരിവുകളില്‍ വലിയ ദ്വാരങ്ങള്‍ ഉണ്ടാക്കി ശകതമായ കയറുകള്‍ സ്ഥാപിച്ച് മുകളിലേക്ക് കയറിയിരുന്നതിനാലാണ് ഈ പ്രദേശത്തിന് ഇങ്ങനെ പേരു വിളിക്കപ്പെട്ടത്. പിന്നീട് ടൂറിസം വികസനത്തിനു വേണ്ടി ഈ പ്രദേശം തിരഞ്ഞെടുക്കുകയും, ഇവിടുത്തുകാരെ സമീപത്തെ കിങ് ഫൈസല്‍ വില്ലേജിലേക്ക് ബലപ്രയോഗത്തില്ഊടെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. 600 മീറ്റര്‍ നീളത്തില്‍ ഈ പ്രദേശത്തിന്റെ ചെറിയൊരു ഭാഗത്തേക്ക് കേബിള്‍കാര്‍ സംവിധാനിച്ചിട്ടുണ്ട്

. പഴയ വീടുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ ധാരാളം ഇപ്പോഴും ഇവിടെ കാണാം. അറബികള്‍ തലയില്‍ വെക്കുന്ന കറുത്ത വട്ടിനു പകരം വിവിധ തരം പൂക്കള്‍ കൊണ്ട് മനോഹരമായ വട്ടുകള്‍ ഉണ്ടാക്കി ധരിക്കുന്നതാണ് ഇവിടെ താമസിച്ചിരുന്നവരുടെ പരിഷ്ക്യത രൂപം. കേബിള്‍ കാര്‍ വഴി താഴേക്ക് പോവാനും, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി പാട്ടുകളും അവരുടെ പരമ്പരാഗതമായ കലാരൂപങ്ങള്‍ അവതരിപ്പിക്കാനും ഇവരെ അനുവദിക്കാറുണ്ട്.

സാധാരണ സമയങ്ങളില്‍ പത്ത് റിയാല്‍ ഫീസ് മാത്രം വാങ്ങാറുള്ള ഇവിടുത്തെ കേബിള്‍ കാര്‍ സര്‍വീസിന് പെരുന്നാള്‍ സീസണില്‍ മുപ്പത് റിയാല്‍ ഫീസും പത്തു റിയാല്‍ പ്രവേശന ഫീസുമാണ്. ഖമീസിലെ ഇസ്ലാഹീസെന്റര്‍ ട്രഷററായ അന്‌വര്‍ സാദത്ത് മരുതയുടെ പരിചയ്ത്തിലൂടെ ഞങ്ങള്‍ അമ്പത് പേര്‍ 26 റിയാല്‍ നിരക്കില്‍ കേബ്‌ള്‍ കാറില്‍ കേറി. ഏതാണ്ട് അര മണിക്കൂറിലേറെ താഴെ ചിലവിട്ട് അവിടുത്തെ കാഴ്ചകള്‍ കുറച്ചൊക്കെ കേമറയില്‍ പകര്‍ത്തി തിരിച്ചു കേറിയതോടെ

ഞങ്ങളുടെ ത്രിദിന വിനോദയാത്ര സമാപനത്തോടടുക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെ പരസ്പരം പരിചയപ്പെടുത്താനും, യാത്ര പറയാനും വേണ്ടി ഹബലക്ക് സമീപം ഞങ്ങള്‍ കൂടിച്ചേറ്ന്നു. ഹംസ സാഹിബ് നിലമ്പൂറ് സ്വാഗതം പറഞ്ഞ ഹ്രസ്വമായ ചടങ്ങില്‍ നൌഷാദ് കരിങ്ങനാട് അദ്ധ്യക്ഷനായിരുന്നു. വിനോദയാത്രയില്‍ മൂന്നു ദിവസം തങ്ങളോടൊപ്പം ചേറ്ന്ന് മികച്ച സേവനം ചെയ്ത ഖമീസ് മുഷൈത്തിലെ ഇസ്ലാഹീ സെന്റര്‍ പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു. തുടര്‍ന്ന് ഖമീസ് മുശൈത്ത് ഇസ്ലാഹീ സെന്റര്‍ ഭാരവാഹികളും പൊതുപ്രവര്‍ത്തകരുമായ ബിച്ചു സാഹിബ്, അന്‌വര്‍ സാദത്ത് മരുത, മുഹമ്മദ് ശാഫി തിരൂര്‍, അബ്ദുസ്സലാം മാമാങ്കര, യൂസുഫലി ഒതായി, ജാഫറ് പന്നൂര്‍, അഷ്‌റഫ് ഓമാനൂര്‍, മെഹബൂബ് പത്തപ്പിരിയം, ജംഷീദ് കുനിയില്‍, സൈതലവി ചുങ്കത്തറ, സുബൈര്‍ തങ്ങള്‍ ചാവക്കാട്, അബ്ദുല്‍ നാസറ് പന്നിപ്പാറ എന്നിവരുടെ ഹ്രസ്വമായ സംസാരങ്ങള്‍. ജിദ്ദ ഇസ്ലാഹീ സെന്റര്‍ പ്രവര്‍ത്തകര്‍ ഹജ്ജ് സമയത്ത് ചെയ്യാറുള്ള സേവനങ്ങളെ അപേക്ഷിച്ച് വളരെ ചെറുതാണ് തങ്ങള്‍ ചെയ്തതെന്നു പറഞ്ഞ ബിച്ചുസാഹിബ് വരും കാലങ്ങളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ തങ്ങളും ആവുന്നത് ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു. ഇസ്ലാഹീപ്രവര്‍ത്തകറ് എവിടെയും എപ്പോഴും ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ കടപ്പെട്ടവരാണെന്ന് അന്‌വര്‍ സാദത്ത് മരുത ഓര്‍മിപ്പിച്ചു. ചടങ്ങിന്റെ സമാപനം കുറിച്ചുകൊണ്ട് മുഹമ്മദ് ഷാഫി, മെഹബൂബ് പത്തപ്പിരിയം, യൂസുഫലി ഒതായി എന്നിവര്‍ ചേര്‍ന്ന് ഗാനമാലപിച്ചു.

ഖമീസിലെ എം ജി എം ഭാരവാഹികളും ബിച്ചു സാഹിബ്, അന്‌വര്‍സാദത്ത്, മെഹബൂബ് എന്നിവരുടെ ഭാര്യമാരുമായ സാദിയാ, സജീനാ, സബിതാ എന്നിവരായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ സേവനഹസ്തങ്ങളുമായി വിനോദയാത്രയെ അനുഗമിച്ചിരുന്നത്.

വൈകിട്ട് അഞ്ചുമണിയോടെ ഹബലയില്‍ നിന്നും മടക്കയാത്ര ആരംഭിച്ച ഞങ്ങള്‍ വഴിയില്‍ ഖമീസില്‍ നിന്നും രാത്രി ഭക്ഷണം വാഹനത്തില്‍ കയറ്റിയ ശേഷം ജിദ്ദയിലേക്കു തിരിച്ചു. വാഹനത്തില്‍ നിന്നും ആദ്യം നടത്തിയത് വിനോദയാത്ര അവലോകനമായിരുന്നു. പിന്‍സീറ്റില്‍ നിന്നുമാരംഭിച്ച് എല്ലാവരും മൈക്കിലൂടെ തങ്ങളുടെ അഭിപ്രായങ്ങളും, അനുമോദനങ്ങളും അവതരിപ്പിച്ചു കൊണ്ടിരുന്നു. കൂടുതലും നല്ല അഭിപ്രായങ്ങള്‍ മാത്രം അവതരിപ്പിക്കപ്പെട്ട അവലോകനത്തില്‍ ചെറിയ വിമറ്ശനങ്ങളും അവതരിപ്പിക്കപ്പെട്ടു. അതുവരെ പിന്‍ നിരയിലൊതുങ്ങിയിരുന്നിരുന്ന ഞാന്‍ അവലോകനം കുറിച്ചെടുക്കാനായി മുന്നിലേക്ക് മാറിയിരുന്നു. അവലോകനത്തിന്റെ അവസാനത്തില്‍ സംസാരിച്ച ഹംസ നിലമ്പൂര്‍, ജരീര്‍, മുജീബ്‌റഹ്മാന്‍ സലാഹി, നൌഷാദ് കരീങ്ങനാട് എന്നിവര്‍ സഹയാത്രികരുടെ അഭിപ്രായങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കി.

തുടര്‍ന്ന് ചര്‍ച്ചകള്‍ക്കും തമാശകള്‍ക്കുമുള്ള അവസരമായിരുന്നു. ഡോക്ടര്‍ ജലീല്‍ ആണ് ഇതു തുടങ്ങി വെച്ചതും ഈ അവസരം കൂടുതല്‍ ഉപയോഗപ്പെടുത്തിയതും. ആരോഗ്യസംബന്ധമായ ചില ഉപദേശങ്ങള്‍ നല്‍കിയ അദ്ദേഹം തുടര്‍ന്ന് ആശുപത്രി മേഖലയിലെ ജോലിക്കിടയില്‍ സംഭവിക്കാറുള്ള ചില അബദ്ധങ്ങള്‍ വിവരിച്ചത് യാത്രക്കാര്‍ ഹര്‍ഷാരവങ്ങളോടെ ആസ്വദിച്ചു. പുതുതായി ഗള്‍ഫില്‍ വരുന്ന മലയാളികള്‍ക്ക് ഉംറ ചെയ്യുമ്പോഴും, ഹറമില്‍ നമസ്കരിക്കുമ്പോഴുമൊക്കെ സംഭവിക്കുന്ന അബദ്ധങ്ങളെയായിരുന്നു വേറെ ചിലര്‍ വിവരിച്ചത്. അബ്ദുല്‍ ഗഫൂറ് കണ്ണേത്ത്, അഷ്‌റഫ് ജെ എന്‍ എച്ച്, ഷാഹുല്‍ ഹമീദ് ജെ എന്‍ എച്ച്, സിയാദ്, റിയാസ്, അറ്ഷദ്, ഹബീബുല്ല, ജാസിറ്, ഷാനി, റബീഹ്, ഷറ്ഹാന്‍, ഷബീല്‍, റിന്‍ഷാദ്, ഫഹദ്, മജീദ്, ഹസ്ക്കറ്, ഹസ്സന്‍ കുട്ടി, റഫീഖ്, അബ്ദുല്‍ റസാഖ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഗഫൂറ്, അന്‍ഷദ് മാസ്റ്ററ് തുടങ്ങിയവരും സ്ത്രീകളും ചറ്ച്ചകളിലും, അവലോകനങ്ങളിലും നിറഞ്ഞു നിന്നു.(ഇത് എല്ലാവരെയും ഉള്‍പ്പെടുത്തി അല്പം കൂടി വിശദമായി എഴുതണമെന്നുണ്ട്. ആരേലും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറാവുകായാണെങ്കില്‍ കൂടുതല്‍ വിശദീകരിക്കാം) ഇസ്ലാഹി സെന്ററ് പ്രവറ്ത്ത്കനായ അബ്ദുറഹ്മാന്‍ ജെ എന്‍ എച്ച്, കൂടുതല്‍ സമയവും കണ്ണു ചിമ്മിയാണ് ഇരുന്നിരുന്നതെങ്കിലും ‘റാഫി മിണ്ടരുത്’ എന്ന് ഇടക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ചറ്ച്ചക്ക് ശേഷം ക്വിസ്മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം നൌഷാദ് സാഹിബും, മുജീബ് സലാഹിയും നിറ്വഹിച്ചു. വീണ്ടും യാത്രക്കാരുടെ അഭിപ്രായം മാനിച്ച് ജരീര്‍ വേങ്ങരയുടെ ക്വിസ് മത്സരം. ബസ്സിന്റെ വലത്തും, ഇടത്തുമായി ഇരിക്കുന്നവരെ എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളാക്കി. തന്റെ ഗ്രൂപ്പിന്റെ അവസരത്തില്‍ ആദ്യം കൈ പൊക്കുന്നവറ്ക്കായിരുന്നു ഉത്തരം പറയാന്‍ അവസരം. ശരിയുത്തരം പറഞ്ഞാല്‍ ഉടനെ ഒരു മിഠായി സമ്മാനം. ഈ മിഠായി വിതരണം ഏല്പിക്കപ്പെട്ടത് എന്നെയായിരുന്നതിനാല്‍ ബസ്സിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഞാന്‍ ഒരു വിധം തളര്‍ന്നു. രാത്രി ഒമ്പതരയോടെ ഭക്ഷണം കഴിക്കാനായി വീണ്ടും ബസ്സ് നിറുത്തി. ചപ്പാത്തിയും, ചിക്കന്‍ കറിയും കഴിച്ച് തിരിച്ച് ബസ്സില്‍ കയറിയ ശേഷം ജനാബ് അബ്ദുല്‍ സത്താറ് കൂളിമാടിന്റെ ‘സംത്യപ്ത കുടുംബം’ എന്ന സി ഡി പ്ലേ ചെയ്തു. പന്ത്രണ്ടു മണിയോടെ ഡ്രൈവറും, ഒന്നോ രണ്ടോ പേരുമൊഴിച്ച് ബാക്കിയെല്ലാവരും നിദ്രയിലാണ്ടു. അഹ്‌മദ് കുട്ടി മദനിയുടെ കൂടെ സുബ്‌ഹി നമസ്കരിക്കാന്‍ ക്യത്യസമയത്തു തന്നെ ഇസ്ലാഹീ സെന്ററിനു മുന്‍വശത്തെ ജിദ്ദ ടവറിലെ പള്ളിയില്‍ ഞങ്ങള്‍ എത്തിച്ചേറ്ന്നു.

(സൌദീ അറേബ്യയുടെ ഹരിത, ശിതള പ്രദേശമായ അസീറ് പ്രവിശ്യയിലെ ദൈവിക ദ്യഷ്ടാന്തങ്ങളിലൂടെയുള്ള യാത്രയുടെ ഈ വിവരണം പലയിടത്തും അപൂറ്ണ്ണമാണ്. ചിലരുടെ പേരുകള്‍ ഓറ്മ്മയിലില്ലാത്ത്തിനാലും, ദൈര്‍ഘ്യം ഭയന്നും പലതും ഒഴിവാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. ഇത് തയ്യാറാക്കുന്നതില്‍ സഹായിച്ച ജരീറ് വേങ്ങരക്ക് പ്രത്യേകം നന്ദി)

H«I¯nsâ t\À¡v AhÀ t\m¡p¶ntÃ? AXv F§s\ krjvSn¡s¸«ncn¡p¶p F¶v.

BImit¯¡v ( AhÀ t\m¡p¶ntÃ? ) AXv F§s\ DbÀ¯s¸«ncn¡p¶p F¶v. ]ÀÆX§fnte¡v ( AhÀ t\m¡p¶ntÃ? ) Ah F§s\ \m«n\nÀ¯s¸«ncn¡p¶p sh¶v. `qanbnte¡v ( AhÀ t\m¡p¶ntÃ? ) AXv F§s\ ]c¯s¸«ncn¡p¶psh¶ (വി: ഖുറ്‌ആന്‍ 88: 17 -20)