Monday, November 1, 2010

വള്ളിക്കുന്നില്‍ പൂത്ത ‘ഉപ്പുമാവ്’

“മാന്യ മഹാജനങ്ങളേ. ഈ പോസ്റ്റിന്റെ കമന്റ് കോളം ഞാന്‍ പൂട്ടുകയാണ്. ഇത് ഇങ്ങനെ വെച്ചുകൊണ്ടിരുന്നാല്‍ ആയിരം തികയും. ആ നാണക്കേടിന് ഞാന്‍ നില്‍ക്കുന്നില്ല.ജമാ‍അത്തുകാരുടെ മാവും പൂക്കുംഎന്ന ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് അദ്ദേഹം പൂട്ടിയത് ഇങ്ങനെയായിരുന്നു. ബൂലോകത്ത് ഹിറ്റായി മാറിയ ഈ പോസ്റ്റിലും ശേഷം ‘തോറ്റവരുടെ മാഞ്ഞാളം കുഴികള്‍’ എന്ന പോസ്റ്റിലും ആയിരത്തിലധികം കമന്റ് കോളങ്ങളിലും വന്ന വീണ്ടും വായിക്കാന്‍ രസമുള്ള ചില വാചകങ്ങള്‍ക്ക് ഇവിടെ ജീവന്‍ നല്‍കുകയാണ്‍. തെരെഞ്ഞെടുപ്പിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങി റിസല്‍റ്റും തുടറ്ന്നുള്ള അവലോകനവുമെല്ലാം പൊടിപിടിക്കുന്നതിനിടെ, ഇത് തയ്യാറാക്കുമ്പോള്‍ പുതിയ പോസ്റ്റിലെ കമന്റ് കോളം 343 ല്‍ എത്തിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് അതും ആയിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

മുന്‍മൊഴി : തലയും വാലും മുറിച്ച് പ്രധാനമെന്ന് തോന്നുന്ന ചില ഭാഗങ്ങള്‍ മാത്രമാണിവിടെ. പൂര്‍ണ്ണമായി വായിക്കാന്‍ vallikkunnu.com സന്ദര്‍ശിക്കുക.

അഭ്യര്‍ത്ഥന

“മഹാജനങ്ങളേ, ആചാര്യന്‍ അസാധുവാക്കിയ ഈ മാറ്റം നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും നല്‍കി ഹലാലാക്കിയാലും” (ശബാബ് വാരിക – 22/10/2010)

വള്ളിക്കുന്നിന്റെ പോസ്റ്റിലെ രണ്ട്, മൂന്ന് വാചകങ്ങള്‍.

“...ജമാഅത്തുകാര്‍ പ്രേംനസീര്‍ സിനിമകളിലെ പോലെ പഞ്ചായത്താപ്പീസിന്റെ തൂണില്‍ ചുറ്റി പ്രേമഗാനം പാടുന്നത് വല്ലാത്തൊരു മാറ്റമാണ്. മാറ്റത്തിനൊരോട്ട്കിട്ടുമോ അതോ മാറ്റത്തിനൊരാട്ട്കിട്ടുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാന്‍ പറ്റൂ…..ജമാഅത്തുകാരെ വിമര്‍ശിക്കുന്നത് സൂക്ഷിച്ചു വേണം. ഏറ്റവും ചുരുങ്ങിയത് പ്ലാച്ചിമടയിലെ പ്ലാവില കണ്ട് പിറകില്‍ നടക്കുന്ന വി ആര്‍ കൃഷ്ണയ്യര്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ ജനകീയ മുന്നണി ബുദ്ധിജീവികള്‍ ജമാഅത്ത്‌ ...സാഹിത്യങ്ങള്‍ വായിക്കുന്നത് വരെയെങ്കിലും എല്ലാവരും സംയമനം പാലിക്കണം

“...ഓരോരുത്തര്‍ക്കും അവനവനെക്കൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്തൊക്കെ ചെയ്യാന്‍ പറ്റില്ല എന്ന് ഒരു ഏകദേശ ധാരണ വേണം. അത്തരം ഒരു ധാരണ ജമാഅത്തെ ഇസ്ലാമിക്കും ഉണ്ടായാല്‍ അവര്‍ക്ക് നന്ന് എന്ന് മാത്രമേ ഇപ്പോള്‍ ഞാന്‍ പറയുന്നുള്ളൂ...”

ഒരു റാഡിക്കല്വിലയിരുത്തല്

ജനകീയ ജാതകം എന്ത് കൊണ്ട് തോറ്റു സാര്‍ . ?
>>
താത്വികമായ ഒരു അവലോകനമാണ് പാര്‍ട്ടി ഉദേശിക്കുന്നത്. അതായത് ജനാധിപത്യവും വര്‍ഗ്ഗാധിപത്യവും തമ്മിലുള്ള റാടിക്കലായായ മാറ്റം മതേതര വാദികളായ ബൂര്‍ഷാ പിന്തിരിപ്പന്‍ പ്രതിലോമ ശക്തികള്‍ മുഖവിലക്കെടുത്തില്ല എന്ന് വേണം കരുതാന്‍. എന്ന് വെച്ചാല്‍ "പിന്തിരിപ്പന്‍ ജനാധിപത്യ ദീനിവാദവും" "ആധുനിക ജമാഅത്തെ-ജനാധിപത്യ" വാദവും തമ്മില്‍ പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും ഈ രണ്ടു വാദങ്ങള്‍ക്കിടയിലുള്ള “കോച്ചുവാദം“ എന്ന അന്ധര്‍ധാര സജീവമായിരുന്നു എന്ന വിവരം ഒരു പ്രതിക്രിയാ വാതകം ആയി അന്തരീക്ഷത്തില്‍ മൂടിക്കെട്ടി നിന്നതിനാല്‍ പാര്‍ട്ടി താത്വികമായി തോറ്റു.

ഇപ്പൊ മനസ്സിലായോ ?

ഒന്നും മനസ്സിലായില്ല

കൃത്യമായി "ഹല്‍ഖാ" ക്ലാസ്സില്‍ വരാത്തത് കൊണ്ടാണ് ഒന്നും മനസ്സിലാകാത്തത് /


എന്നാലും ഇങ്ങിനെ ഒരു തോല്‍വി എന്ത് കൊണ്ട് സംഭവിച്ചു ?

ദേ കോട്ടപ്പള്ളി...നമ്മള്‍ക്ക് ഉള്‍പാര്‍ട്ടി നാധിപത്യം പോയിട്ട് ജനാധിപത്യം എന്ന വാക്കുപോലും ഹറാം ആണ് എന്ന് മറക്കരുത്. അതുകൊണ്ട് ചോദ്യങ്ങള്‍ വേണ്ട...

ചലോ ചലോ പ്ലാചിമടാ
ചലോ ചലോ പ്ലാചിമടാ

(അക്ബര്‍)

ഒരു പ്രധാന ചോദ്യം

"…മൌദൂദി സാഹിബ് പറഞ്ഞ ജനാധിപത്യവും, JIH ഇപ്പോള്‍ നെഞ്ചേറ്റുന്ന ജനാധിപത്യവും രണ്ടാണോ? ആണെങ്കില്‍, ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യം ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ ചെമ്പ് ഖനികളില്‍ നിന്നും ഖനനം ചെയ്തെടുത്ത Democracy ആണോ? അതോ ശാന്തപുരത്തെ ലബോറട്ടറിയില്‍ മനനം ചെയ്തെടുത്ത ജനാധിപത്യമാണോ, അതല്ല ശാന്ത സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ അടിത്തട്ടില്‍ നിന്നും മുങ്ങിയെടുക്കപ്പെട്ട ജനാധിപത്യമാണോ എന്ന് ചോദിക്കുമ്പോള്‍ ദേഷ്യം പിടിക്കരുത്. ശാന്തമായി ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി!... " (നൌഷാദ് കുനിയില്‍)

ബഷീര്‍ വള്ളിക്കുന്ന് ആവര്‍ത്തിച്ച് ചോദിച്ചത്

"ജനാധിപത്യത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളാണ് അക്ബര്‍ നല്‍കിയ ക്ലിപ്പില്‍ ഷെയ്ഖ്‌ കാരക്കുന്ന് വിശദീകരിക്കുന്നത്. ചീത്ത വശങ്ങളെ അറബിക്കടലിലെക്കും അതിനപ്പുറത്തെക്കും ചവിട്ടിയെറിയും എന്നാണ് അദ്ദേഹം പറയുന്നത്. ഈ ചീത്ത വശങ്ങള്‍ ജനാധിപത്യത്തിന് ഉള്ളത് കൊണ്ടാണ് മൌലാന മൌദൂദിയും അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യത്തെ എതിര്‍ത്തു കൊണ്ടിരുന്നത്. തികച്ചും ന്യായമായ ഒരു നിലപാട്. വിശദീകരിക്കാന്‍ വളരെ എളുപ്പവുമുണ്ട്. എന്നാല്‍ ചോദ്യം ഇതാണ്. ഷെയ്ഖ്‌ കാരക്കുന്ന് ചൂണ്ടിക്കാണിച്ച അതെ ദോഷവശങ്ങള്‍ ഉള്ള ജനാധിപത്യ സംവിധാനമാണ് അന്നും ഇന്നും ഇന്ത്യയില്‍ ഉള്ളത്. അറബിക്കടലിലേക്ക് എറിയേണ്ട ആ ജനാധിപത്യത്തിനു മുകളില്‍ ഇപ്പോള്‍ കമഴ്ന്നു കിടക്കുന്നതിന്റെ ഗുട്ടന്സാനു നമുക്ക് മനസ്സിലവേണ്ടത്. അതിനാണ് ഉത്തരം ലഭിക്കേണ്ടത്. നിങ്ങള്‍ ജനാധിപത്യത്തെ എതിര്‍ത്ത കാലത്തുള്ള അടിസ്ഥാന രീതിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇപ്പോള്‍ എന്ത് മാറ്റമാണ് വന്നിട്ടുള്ളത്?."

ചെല്ലപ്പേര്‍

'ജനകീയ ജാനകി' ( ആചാര്യന്‍)

കോമഡി

“കോമാളികള്‍ ഊഞ്ഞാലില്‍ നിന്ന് പിടുത്തം വിട്ടു വീണ കാരണം ജനകീയം ജാനകി സര്‍ക്കസ്സ് തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുകയാണ്. പയറ്റിത്തെളിഞ്ഞ അഭ്യാസികളെ അനുകരിച്ചു ചില നമ്പറുകള്‍ കാണിക്കാന്‍ ശ്രമിക്കവെയാണ് കോമാളികള്‍ മുഖം കുത്തി വീണത്‌. തൊട്ടടുത്ത ഹെല്‍ത്ത്‌ സെന്റരില്‍ വായു ഗുളിക കൊടുത്ത് കിടത്തിയിട്ടുണ്ട്. പരിക്കേറ്റ കോമാളികള്‍ എണീറ്റ്‌ നടക്കാന്‍ എട്ടു മാസം പിടിക്കുമെന്നതിനാല്‍ അതിനു ശേഷം മാത്രമേ ജാനകി സര്‍ക്കസ്സ് ഉണ്ടാവുകയുള്ളൂ എന്ന് മാനേജര്‍ അറിയിച്ചു.. (ബഷീര്‍ വളിക്കുന്ന്)

ചെറുകഥ

മദ്യപാനത്തിനെതിരെ ജനങ്ങളെ നിരന്തരം ബോധവത്കരിച്ച് നടക്കുന്ന ഒരു വൈദികനെ ഒരിക്ക ഒരു മദ്യശാലയി വെച്ച് മദ്യപാനിക പിടികൂടി വിചാരണ ചെയ്തു. അപ്പോ മദ്യ ലഹരിയി വൈദികന്റെ മറുപടി വന്നു. മദ്യം നീചമാണെന്നും, തിന്മയാണെന്നും, മത വിരുദ്ധമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോട് കൂടിയാണ് ഞാ മദ്യപിക്കുന്നത്. അതിനാ…. എന്റെ മദ്യപാനം അനുവദനീയവും സമ്മവും ദൈവം ഇഷ്ടപെടുന്ന പ്രവത്തിയുമാണ്. എന്നാ നിങ്ങ മദ്യപാനത്തെ തിന്മയായി കാണാത്തവരായാ നിങ്ങളുടെ മദ്യപാനം തിന്മയും അനനുവദനീയവും ദൈവകോപത്തിനിടവരുത്തുന്നതുമാണ്. ഈ വൈദികനാണ് ഇന്നത്തെ ജമാഅത്തെ ഇസ്ലാമി“ (മൈപ്പ്)

താക്കീത്

എഴുതി രേഖയാക്കിയതും വാ തുറക്കുമ്പോള്‍ പകര്‍ത്തിയതുമൊന്നും മാഞ്ഞു പോകില്ല. നാവു നീട്ടി നാലായിരം തവണ നിഷേധിച്ചാലും അവ തിരിഞ്ഞു കുത്തിക്കൊണ്ടേയിരിക്കും. ബഹുമത സമൂഹത്തില്‍ മുസ്ലിങ്ങള്‍ എങ്ങിനെ വര്ത്തിക്കണമെന്നു പ്രവാചക പാഠങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതില്‍ നിന്ന് മാതൃക പറ്റുന്നതിനു പകരം 'ഇസം' വഴികാട്ടിയായാല്‍ ഇതു തന്നെയാവും ഗതി. സാഹചര്യങ്ങള്‍ നസ്സിലാക്കി തിരുത്തിനു തയ്യാറായാല്‍ അടുത്ത തലമുറക്കെങ്കിലും ഉപകരിക്കും (അന്ന് അത്തരക്കാരുണ്ടെങ്കില്‍) അല്ലെങ്കില്‍... ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒരു മൂല എപ്പോഴും ഒഴിവുണ്ടാകും; പുതിയ ചവറുകള്‍ക്കുള്ള ഇടവുമായി!! (എം ടി മനാഫ്)

തമാശ

“ഇസ്ലാമിന്റെ അടിസ്ഥാനമായ ഹാക്കിമിയ്യത്ത്‌ അല്ലാഹുവിനു മാത്രംഎന്ന് വിശ്വസിക്കുന്നവരാല്‍ നയിക്കപ്പെടുന്ന ഒറ്റ രാഷ്ട്രീയ പാര്ടി. അത് ഇന്ത്യയില്‍ ഒന്നേ ഉണ്ടാവൂ. അതിനു നിങ്ങള്‍ 10 കൊല്ലമൊന്നും കാക്കേണ്ട, അടുത്ത വര്ഷം ആദ്യം അതുണ്ടാകും. " (മുഹമ്മദ് രിദ്വാന്‍)

മറുപടി

“ശരിയാണ്, അല്ലാഹുവിന്റെ ഹാക്കിമിയ്യത്ത് അംഗീകരിക്കുന്ന 22 കാരറ്റ് മുസ്ലിമായ, നീലകണ്ടനും, മയിലമ്മയുടെ അനുജത്തിയും, മത്തായി ചേട്ടനും, ബി. ആര്‍. പി. ഭാസ്കര്‍ സാറും, വീ . ആറും, പിന്നെ നമ്മുടെ ഏ. ആറും. കൂടി നയിക്കുന്ന ഒറ്റ രാഷ്ട്രീയ പാര്‍ട്ടി!!! ഒരു അഭ്യര്‍ഥന: അര നൂറ്റാണ്ടിന്റെ സുതാര്യമായ പ്രവര്‍ത്തന പാരമ്പര്യമുള്ള , സാമൂഹ്യ, സാംസ്കാരിക മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായ ജമാഅത്തെ ഇസ്ലാമിയെ ഈ തെരഞ്ഞെടുപ്പു റിസല്ട്ടിന്റെ വഴിയരികില്‍ എവിടെയെങ്കിലും കണ്ടെങ്കില്‍ ഒന്ന് പറയണേ! ( നൌഷാദ് കുനിയില്‍)

പ്രവചനം

“ഇനി ഒന്ന് കൂടെ നമുക്ക് കേള്‍ക്കാന്‍ ബാക്കിയിരിക്കുന്നു "ഇസ്ലാമിനെയും അതിന്റെ വിശ്വാസത്തെയും എതിര്‍ക്കാത്ത ഏതു രാഷ്ട്രീയ പാര്‍ട്ടികളിലും ഒരു മുസ്ലിമിന് സഹകരിച്ചു പ്രവര്‍ത്തിക്കാവുന്നതാണ്....."
ഇത് പറയാന്‍ ജമാഅത്ത് എഴുപതു വര്‍ഷമെടുക്കും എന്ന് അതിന്റെ വിധിയില്‍ രേഖപ്പെടുത്തി വെച്ചതാണെന്നു അന്ന് നമുക്ക് സമാധാനിക്കാം! (എം ടി മനാഫ്)

മറ്റു മുസ്ലിം സംഘടനകള്‍ പണ്ട് പറഞ്ഞിരുന്നത് മനസ്സിലാക്കാന്‍ ജമാഅത്ത് പത്തമ്പത് വര്‍ഷങ്ങള്‍ എടുത്തു. ഇപ്പോള്‍ പറയുന്നത് മനസ്സിലാക്കാനും പത്തമ്പത് വര്‍ഷങ്ങള്‍ എടുത്തേക്കും. അതുകൊണ്ട് തന്നെ പത്തമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ജമാഅത്ത് ഇറക്കാന്‍ സാധ്യതയുള്ള ഒരു നോട്ടീസ് ഇങ്ങനെയായിരിക്കാന്‍ സാധ്യതയുണ്ട്. "മത രാഷ്ട്ര വാദത്തിന്റെ ഭൂമികയില്‍ നിന്ന് കൊണ്ട് (അതിനെ മറച്ചു വെച്ചു കൊണ്ടാണെങ്കിലും) സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ പങ്കെടുക്കാന്‍ ശ്രമിച്ചത് ചരിത്രപരമായി ശരിയായിരുന്നില്ല. പുതിയ സാഹചര്യങ്ങളും 'മൂല്യ ബോധ ചിന്താ സരണികളും' കണക്കിലെടുക്കുമ്പോള്‍ ജമാത്തിനു നല്ലത് മത പ്രബോധന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. മുസ്ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ ഹുകൂമാത്തെ ഇലാഹി നടപ്പിലാക്കാന്‍ ശ്രമിച്ചത് താത്വികമായി ശരിയായിരുന്നുവെങ്കിലും പ്രായോഗികമായി തെറ്റായിരുന്നു. വ്യവസ്ഥാപിതമായ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ തള്ളിപ്പറയുന്നത് ശരിയല്ല.അതുകൊണ്ട് ജമാത് പ്രവര്‍ത്തകര്‍ക്ക് മതവിരുദ്ധമാല്ലാത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമൂഹ പുരോഗതിയും രാജ്യ പുരോഗതിയും ലക്‌ഷ്യം വെച്ചു പ്രവര്‍ത്തികാന്‍ സ്വാന്തന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ശൂറ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജമാത്തിനെ എതിര്‍ത്തവര്‍ക്ക് നിലപാടുകളിലെ സുതാര്യതയും സദുദ്ദേശവും മനസ്സിലാക്കി കൊടുക്കാന്‍ എല്ലാ ജമാഅത്ത് പ്രവര്‍ത്തകരും ശ്രമിക്കേണ്ടതാണ്". (ബഷീര്‍ വള്ളിക്കുന്ന്)

വിപ്ലവ ഗാനം

അവര്‍ വന്നു വാതിലില്‍ മുട്ടി
ഞാന്‍ വാതില്‍ തുറന്നില്ല.

കാരണം അത് "മനാത്തമാര്‍ ലാത്തയില്‍" ഭരണം പിടിക്കാനുള്ള സ്വാതന്ത്ര്യ സമരമായിരുന്നു.

എനിക്കത് ശിര്‍ക്കായിരുന്നു

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ വാതില്‍ തുറന്നില്ല. കാരണം രാഷ്ട്രീയം എനിക്ക് നിഷിദ്ധമായിരുന്നു.

കാരണം ഞാന്‍ മൌദൂദി അനുയായി ആയിരുന്നു

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നില്ല. കാരണം വോട്ടു ചെയ്യല്‍ എനിക്ക് ഹറാമായിരുന്നു.

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നില്ല. കാരണം അവര്‍ മൂല്യമില്ലാത്തവരായിരുന്നു. ഞാന്‍ മൂല്യം നോക്കുന്നവനും.

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നു കാരണം ഞാന്‍ എന്‍റെ നേതാവിനെ പടിക്ക് പുറത്താക്കി കഴിഞ്ഞിരുന്നു.

അവരോ ദൈവ നിഷേധികളും സ്വര്‍ഗത്തിന്റെ അത്യുന്നതങ്ങളില്‍ പോലും ദൈവവുമായി ഏറ്റുമുട്ടാന്‍ ഉപദേശിച്ചവരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞവരുമായിരുന്നു. "മതമില്ലാത്ത" അവര്‍ക്ക് "ജീവന്‍" കൊടുക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിച്ചു. അവരുടെ സൈദ്ധാന്തിക പ്രത്യയ ശാസ്ത്രങ്ങളും ഞങ്ങളുടെ മൂല്യത്തകര്‍ച്ചയും ചേര്‍ത്തു ഞങ്ങള്‍ ഒന്നായി പാടുന്നു. ഒരു നവ വിപ്ലവ ഗാനം." (അക്ബര്‍)

നിലപാട്

“കേരളത്തിലെ മുസ്ലിം സംഘടനകളുടെ ഈ വിഷയത്തിലുള്ള നിലപാട് വളരെ വ്യക്തമാണ്. അടിസ്ഥാനപരമായി മത വിരുദ്ധമല്ലാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പൊതു നന്മയും സമൂഹ നന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാം എന്നതാണ് മുജാഹിദുകളും സുന്നികളും അടങ്ങുന്ന മുസ്ലിം സംഘടനകളുടെ താത്വിക നിലപാട്. ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകുന്ന സുതാര്യമായ ഒരു നിലപാടാണ് ഇത്. ...... ഇങ്ങനെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെയും വോട്ടു ചെയ്തവരെയും എല്ലാം ജനാധിപത്യത്തിന്റെ പാദസേവകര്‍ എന്ന് വിളിച്ചു പരിഹസിച്ചവരാണ് ജമാത്തുകാര്‍. (ബഷീര്‍ വളിക്കുന്ന്)

ഒരു സന്ദേഹം

“നമ്മുടെ തെരുവോരങ്ങളില്‍ നടമാടുന്ന സുന്നി-മുജാഹിദ്‌ എല്‍ സി ഡി കഥാപ്രസംഗ പരമ്പരകള്‍ ഇന്ന് ഇന്ന് യൂട്യൂബിനെയും മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. ആ "സംവാദങ്ങള്‍" ഇനി ബ്ലോഗിലും വായിക്കേണ്ടി വരുമോ എന്നതാണ് എന്‍റെ പേടി. സുബൈര്‍

ഒന്നര വാചകങ്ങള്

“ഇന്ത്യന്‍ രാഷ്ട്രീയ രംഗം താരതമ്യേന വിശുദ്ധമെന്നു പറയപ്പെട്ടിരുന്ന ഒരു കാലത്താണ് ഇവര്‍ വോട്ടു ചെയ്യല്‍ ഹറാമാക്കിയത് ; എന്നാല്‍ 'രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞ ആള്‍ക്ക് തെറ്റിയില്ലെന്ന്' പറഞ്ഞു ഓ. അബ്ദുറഹ്മാന്‍ സാഹിബ് ലേഖനമെഴുതിയ 2010 ലാണ് ചങ്ങാതിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്!!! ഗതികേടിനു മലയാളത്തില്‍ പുതിയ പര്യായ പദം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു! (നൌഷാദ് കുനിയില്‍)

"ദീനും ദുനിയാ രണ്ടാക്കി ദീനിസ്ലാമിനെ തുണ്ടാക്കി" എന്ന് ഇന്നലെ വരെ നിങ്ങള്‍ വിളിച്ചു നടന്ന മുദ്രാവാക്യവും നീലകണ്ടനും, മയിലമ്മയുടെ അനുജത്തിയും, മത്തായി ചേട്ടനും, ബി. ആര്‍. പി. ഭാസ്കര്‍ സാറും, വീ . ആറും, പിന്നെ നമ്മുടെ ഏ. ആറും കൂടി സംരക്ഷിക്കാന്‍ പോകുന്ന ഈ ഹാകിമിയ്യതും
വെള്ളത്തില്‍ എണ്ണ പോലെ വേറിട്ട്‌ നില്‍ക്കുന്നു. (എം. ടി മനാഫ്)

“ഇടത്തേക്ക് നോക്കിയാല്‍ ആട്ട്, വലത്തോട്ട് നോക്കിയാല്‍ തുപ്പ്. എം ഡി പി, ഐ എന്‍ എല്‍, പി ഡി പി, ഡി ഐ സി, എന്‍ സി പി... ചവറ്റു കൊട്ടയിലേക്കു പുതിയ സംഭാവനകളുമായി ഇതാ ഇപ്പോള്‍ പോപ്പുലര്‍, എസ് ഡി പി ഐ, ജനകീയ ജമാ‍അത്തുകള്‍. ഈ ഉപ്പ്മാവ് പൂക്കും, കായ്ക്കാനാ പ്രയാസം (മുജീബ് റഹ്മാന്‍)

“എന്തൊക്കെയായിരുന്നു വീമ്പിളക്കല്‍: താമരശ്ശേരി ചുരം... വടകര വളവു, ഗ്രാമ സ്വരാജ്യം... എട്ടു വീട്ടില്‍ പിള്ളമാര്‍, കൊണ്ടോട്ടി മൂസ , കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, കോട്ടയം കുഞ്ഞച്ചന്‍, ബൊളീവിയന്‍ കാട്... അഖിലം, നിഖിലം................പൂക്കുന്ന ഉപ്പുമാവ്... (നൌഷാദ് കുനിയില്‍)

കൊട്ടക്ക കഷായമെന്ന് കളിയാക്കിവ കഷായം കുടിക്കാ കിട്ടാത്ത തരിപ്പ് മാറ്റാ തരികഞ്ഞി വിളമ്പി. അങ്ങിനെ കഷായം തരിക്കഞ്ഞിയി ലയിച്ചില്ലാതായിഇടതിനേയും വലതിനേയും കുറ്റം പറഞ്ഞ് ചാസ് കിട്ടുന്നിടത്തൊക്കെ അവരുമായി കൂട്ടുകെട്ട്. (ബെഞ്ചാലി)

ജമാത്തിനെ കുറിച്ച് ചര്‍ച്ച വന്നപ്പോഴേക്കും ഹാലിളകാന്‍ മാത്രം... ആനപ്പുത്തിരുക്കും വേണം, ങ്ങാടീ കൂടെ പോകും മാണം, പക്ഷെ ആരും കാണും ചെയ്യരുത് എന്ന് കൂടി പറയല്ലേ... (സലീം ഐകരപ്പടി)

“പഞ്ചായത്തിലെ പായസച്ചെമ്പില്‍ കയ്യിട്ടു വാരാനുള്ള നെട്ടോട്ടത്തിനിടയില്‍ ചെരുപ്പിന്‍റെ സോളും, കൊടിയുടെ വടിവച്ച് ബോഡിയിലെ തോളും തേഞ്ഞതല്ലേ, സോളിക്കുട്ടികളുടെത്? നല്ല ക്ഷീണം കാണും, ഒരു പരിപ്പ് വട കൂടി കൊടുത്തേക്കു... “ (നൌഷാദ് കുനിയില്‍)

പൊട്ടിയ കടന്നല്‍ കൂടുപോലെ ബ്ലോഗില്‍ കുത്തുന്ന 'ഖുത്തുബാത്തുകാരുടെ' ചിന്തകളില്‍ ചിതല്‍ അരിച്ചെങ്കിലും എല്ലാവരെയും ആ പട്ടികയില്‍ പെടുത്തി പഴിക്കരുത്. (മുജീബ് എടവണ്ണ)

“എന്റെ പടിഞ്ഞാറേ വീട്ടിലെ "സല്‍ഗുണന്‍"ചേട്ടന്‍ ഇങ്ങനെയായിരുന്നു ഒരു കാര്യത്തിനു പരഞ്ഞുവിട്ടാല്‍ വെറും കൈയോടെയെ മടങ്ങിവരു......കൈയിലുള്ളത് പോവുകയും ചെയ്യും (നവാസ് ബിന്‍ ആദം)

“രാഷ്ട്രീയത്തിലെ വിശുദ്ധിയുടെ പ്രതീകമെന്നു' മാധ്യമം പത്രം വിശേഷിപ്പിച്ച, കേരളത്തിലെ മത- ജാതി -രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ആളുകളും ആദരിച്ച സാത്വികനായ എ. വി. അബ്ദു റഹ്മാന്‍ ഹാജിക്ക് മൂല്യം കാണാതെ, നാദാപുരം കലാപത്തിനു ഉത്തരവാദിയാണെന്ന് വിലയിരുത്തപ്പെട്ട മാര്‍ക്സിസ്റ്റു നേതാവ് എ. കണാരന് മൂല്യം കണ്ടെത്തിയ ഒരു കൂട്ടരെക്കുറിച്ചു താങ്കള്‍ക്കറിയുമോ? അറിയില്ലെങ്കില്‍ ക്ലൂ തരാം.“ (നൌഷാദ് കുനിയില്‍)

“നിങ്ങള്‍ കൂടി അംഗീകരിക്കുന്ന ആശയങ്ങളെ പ്രബോധനം നടത്തിയ ഒരു ഇസ്ലാമിക പ്രസ്ഥാനത്തെ "ശ്മശാന വിപ്ലവക്കാര്‍" എന്ന് വിളിച്ചു പരിഹസിച്ചപ്പോള്‍ ഈ മൂല്യ ബോധമൊക്കെ എവിടെപ്പോയിരുന്നു ലത്തീഫ് സാഹിബ്?. ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതെ മറ്റു മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്നതിനെ "കോട്ടക്കല്‍ കഷായം" എന്ന് പരിഹസിച്ചപ്പോള്‍ ഈ മൂല്യോമീറ്റര്‍ കയ്യില്‍ തന്നെ ഉണ്ടായിരുന്നോ?.. ഏതായാലും ആ മീറ്റര്‍ ഉടയാതെ കൊണ്ട് നടക്കുക. ഇടയ്ക്കിടയ്ക്ക് ആവശ്യം വരും (ബഷീര്‍ വളിക്കുന്ന്)

"പിന്നെ, ഈ ജമാഅത്തുകാരുടെ 'സത്യസന്ധതയും, അവരുടെ നേതൃത്വത്തിന്റെ രാപ്പനിയുടെ കാഠിന്യവും ഓ. അബ്ദുല്ലാഹ് സാഹിബ് എഴുതിയിട്ടുണ്ടല്ലോ. അത് ഇവിടെ ഉദ്ധരിച്ചാല്‍ ഒരു പക്ഷെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലും ദുര്‍ഗന്ധം പരത്തും!!! (നൌഷാദ് കുനിയില്‍)

"കാക്ക കുളിച്ചാല്‍ കൊക്കാകുമൊ? ഞങ്ങളുടെ നാട്ടില്‍ നെല് വയലിന്റെ വരമ്പത്തു ഇരിക്കുന്ന ഒരു പക്ഷി ഉണ്ടു. അതു എപ്പോഴും അതിന്റെ പൃഷ്ടഭാഗം കുലുക്കി ക്കൊണ്ടിരിക്കും. അതിന്റെ വിചാരം തന്റെ പൃഷ്ടം കുലുക്കുമ്പോള്‍ ലോകം മുഴുവനും കുലുങ്ങുന്നു എന്നണു. ജമാ അത്തെയും ഇതു തന്നെ കരുതുന്നതു (മാലതി, മോഹന്‌ദാസ്)

“പത്തറുപതു വര്‍ഷത്തോളം ഉരച്ചുരച്ചു മൂല്യം പാരമ്യതയിലെത്തിചിട്ട് , കിണറു കുഴിച്ചും, നിലവിളക്കിനു മുന്നില്‍ കൈകൂപ്പി നിന്നും, സംശുദ്ധ കള്ള് വിതരണത്തിന് വേണ്ടി ധര്‍ണ നടത്തിയും.... etc പൊതു ജനത്തിന്റെ വിശ്വാസം നേടിയെടുത്ത അവസാനം കുറച്ചെങ്കിലും വോട്ട് കിട്ടുമെന്ന് ഉറപ്പുള്ള വാര്‍ഡുകളില്‍ മാത്രം മത്സരിച്ചപ്പോള്‍.......... കിട്ടിയ വോട്ട് കണ്ടില്ലേ........... പാവങ്ങള്‍ ....“ (ഹിഫ്സുല്‍)

"മുരിങ്ങയില്‍ ഇരുമ്പ് ഉണ്ട്, എന്നു വച്ച് മുരിങ്ങ ഒടിച്ച് കൊല്ലന്റെ കടയില്‍ കൊടുത്ത് ആരും കത്തി ഉണ്ടാക്കിക്കാറില്ല. ഇസ്ലാമില്‍ രാഷ്ട്രീയവും, നിയന്ത്രണവും, നിലപാടുമൊക്കെയുണ്ട്, എന്നാല്‍ രാഷ്ട്രീയം അല്ല ഇസ്ലാം" (മുജീബ് റഹ്മാന്‍)

"മുഴുവന്‍ പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കും മൂല്യോമീറ്റര്‍ നോക്കി വോട്ടു പതിച്ചു നല്‍കി
ചില സ്ഥലങ്ങളില്‍ ജമ:കം വട്ടപൂജ്യവുമായി (വോട്ടു ചെയ്തില്ല). ഇപ്പൊ സകല
ഞാഞ്ഞൂലുകളും തേരട്ടയും അണലിയും നീര്‍ക്കോലിയും ചൊറിയന്‍ പുഴുവും
എല്ലാം കൂടെ സാമ്പാര്‍ മുന്നണിയും.
എന്തരോ......... ഏത്!!" (എം ടി മനാഫ്)

"ജമാഅത്തിനു ഈ പരാജയം മാഞ്ഞാളം ആണെന്ന് ബഷീറേ പറയൂ..
നല്ല മാര്‍ദ്ദവമുള്ള തൊലിയൊക്കെ മാറിക്കിട്ടി ഇപ്പൊ നല്ല ഒന്നാം തരം ചര്‍മ്മ ബലം കൈവന്നു...പരാജയം എന്ത് തരത്തിലും വ്യാഖ്യാനിക്കാന്‍ നാണവും മാനവും ഇല്ലാണ്ടായി...ഇതൊക്കെ ഗുണങ്ങളല്ലേ.." (സലീം ഐക്കരപ്പടി)

"ജമാ അത്ത് നേതൃത്വത്തിലെ കുതികാല്‍ വെട്ടും, സ്വജനപക്ഷപാതവും, പാരവെപ്പും, തമ്മില്‍ മിണ്ടാത്ത നേതാക്കളെയും, ബിസിനസ് സംരംഭങ്ങളില്‍ അഭിരമിച്ച് പ്രസ്ഥാന പ്രവര്‍ത്തനം മറന്നു പോകുന്ന നാസിമുമാരുടെ കഥകളും, 'പൂവന്‍ പഴം കൊണ്ട് കഴുത്തറക്കുന്ന' (വാചകം ഓ. അബ്ദുല്ലയുടെത്) ആദര്‍ശ ധീരരായ നേതാക്കളുടെ ചരിത്രവും, ഭൂമിശാസ്ത്രവും, ബയോളജിയും, സഹോദരന്മാരെ തമ്മില്‍ തെറ്റിക്കുന്ന നേതാക്കളുടെ വൃത്തികെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒരു നിഷേധക്കുറിപ്പുപോലും അസാധ്യമായ രൂപത്തില്‍ തെളിവുകളോടെ ഓ. അബ്ദുല്ലാ സാഹിബ് എഴുതിയ വരികളില്‍ നിന്നും മനസ്സിലാക്കിയതുകൊണ്ടല്ല, ഇവിടെ ഞാന്‍ 'പുഴുക്കുത്ത്' എന്ന് പറഞ്ഞത്; കാതലായ ഒരു ആദര്‍ശം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ നെഞ്ചു വിരിച്ചു അത് പ്രഖ്യാപിക്കുമായിരുന്നു; അതുണ്ടായില്ല. അവിടെയാണ് കാതലിന് പൂതലാവുന്ന ആരോപണത്തിനു പ്രസക്തിയേറുന്നതു!" (നൌഷാദ് കുനിയില്‍)

"ജമാഅത്തെ ഇസ്ലാമി ഒന്നുകില്‍ പ്രഖ്യാപിത ലക്ഷ്യങ്ങളെ പാടെ തള്ളുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുക. ജനാധിപത്യ വ്യവസ്ഥയോട് ക്രിയാത്മക സമീപനം സ്വീകരിച്ച മുസ്ലിം സംഘടനകളെ കഴിഞ്ഞ കാലത്ത് എതിര്‍ത്ത് പോന്നത് തെറ്റായിരുന്നു എന്ന് സമ്മതിക്കുക. അവര്‍ മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ പതിറ്റാണ്ടുകള്‍ എടുത്തു എന്ന് തുറന്നു പറയുക. ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളെ തിരഞ്ഞെടുപ്പില്‍ പുറംകാലു കൊണ്ട് അടിച്ച ജനത തന്നെ നിങ്ങളില്‍ ചിലര്‍ക്ക് വോട്ടു ചെയ്തു എന്ന് വരും. പൊതുജനം കഴുതയാണ്‌, അവര്‍ക്ക് പഴയ കാല ജമാഅത്തെ ഇസ്ലാമിയെ അറിയില്ല എന്ന് കരുതിയ നിങ്ങളുടെ വിവരമില്ലായ്മക്കാണ് ഇപ്പോള്‍ പ്രഹരം ഏറ്റിട്ടുള്ളത്‌" (ബഷീര്വളിക്കുന്ന്)

"കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നതും നിഖില മേഘലകളെയും സ്പര്‍ശിക്കുന്നതുമായ ജീവിത പദ്ദതിയുടെ പൂര്‍ത്തീകരണത്തിന് അനുസൃതമായ സമീപനം അത്യന്താ പേക്ഷിതമായി രൂപപ്പെടുത്തുവാന്‍
ഞങ്ങള്‍ ശൂറ കൂടും. ദുന്‍യാ കാര്യം അല്ലേലും ഒന്ന് വേറെയാ......ഭും!!" (എം ടി മനാഫ്)

"എന്താണ് ജമാഅത്തിന്റെ സമ്പൂണ്ണത? മ്മപരമായി ഇന്ത്യ മുസ്ലിംങ്ങ ചെയ്യുന്നതി നിന്ന് വിഭിന്നമായി എന്താണ് സമ്പൂണ്ണതക്ക് വേണ്ടി ജമാഅത്ത് ചെയ്യുന്നത് ? ബ്ളാ ബ്ളാ പറയാനല്ലതെ എന്തുണ്ട് പ്രഖ്യാപിക്കാ??" (മൈപ്പ്)

എന്നാല്‍ ബഹുസ്വര സമൂഹം ജീവിക്കുന്ന ഇന്ത്യയില്‍ ഇസ്ലാമിക ജനാധിപത്യം സാധ്യമല്ല എന്ന് മാത്രമല്ല ജനാധിപത്യത്തില്‍ പങ്കാളികള്‍ അകാതിരിക്കല്‍ കൂടുതല്‍ അപകടമാണ് എന്നും ഈ വിഷയത്തില്‍ മൌദൂദി സാഹിബിനു തെറ്റ് പറ്റി എന്നും ഞങ്ങള്‍ ഇത്രകാലം ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാതിരുന്നത് തെറ്റായിപ്പോയി ആ തെറ്റുകള്‍ ഞങ്ങള്‍ പുതിയ തലമുറയിലൂടെ തിരുത്തി സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണ് എന്നും രാഷ്ടീയത്തിലേക്ക് വരുന്നതിനു മുമ്പ് ഒരു പ്രസ്താവയിലൂടെ പറഞ്ഞിരുന്നു എങ്കില്‍ നിങ്ങള്ക്ക് വേണ്ടി കോളങ്ങള്‍ എഴുതാന്‍ ഞാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. (അക്ബര്‍)

“ജനാധിപത്യത്തോടുള്ള സൈദ്ധാന്തികമായ യുദ്ധം അണിയറയില്‍ തുടരുമ്പോഴും അരങ്ങില്‍ അതിനു വേണ്ടി വേഷമാടുന്ന ഇരട്ടത്താപാണ് ഈ ചര്‍ച്ചയില്‍ തൊലിയുരിയപ്പെട്ടിരിക്കുന്നത്. ഇനിയും അതിനു മറുപടി തപ്പിപ്പിടിച്ചു കൊണ്ട് വന്ന് തൃപ്തിയടയും മുന്‍പ് സ്വസ്ഥമായി ഒന്നാലോചിച്ചു കൂടെ സഹോദരങ്ങളെ; ഒരു തിരുത്തല്‍ പ്രഖ്യാപനത്തെക്കുറിച്ച്! (എം ടി മനാഫ്)

തുളസിയില്‍ ശരണം

“തന്റെ സര്‍വ ഐശ്വര്യങ്ങല്കും കാരണം തുളസിച്ചെടി ആണെന് മനസ്സില്‍ കരുതി കൊണ്ട് ഒരാള്‍ വീട്ടു മുറ്റത്ത്‌ തുളസി ചെടി നടല്‍ ശിര്ക്...” (അഷ്‌റഫ് കൊച്ചിപ്പള്ളി)

തുളസിയിലും ക്ലച്ച് പിടിക്കുന്നില്ല.

അല്ല കൂട്ടരേ ഇത് ഇപ്പൊ എന്താ കഥാ. രാഷ്ട്രീയം തലേല്‍ കേറി ഇങ്ങളെ ഫുധി മറഞ്ഞോ. മുഹിയധീന്‍ ശൈഖിനെ ബിളിച്ചു പ്രാര്‍ത്ത്ക്കുമ്പോള്‍ ഇന്റെ വല്ലിമ്മ പറയാറുള്ളത് അല്ലാഹുവില്‍ നിന്നുള്ള സഹായമാണ് ഉദേശമെങ്കില്‍ അതില്‍ തെറ്റില്ല എന്നാണു. പച്ചേ അങ്ങിനെ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്ക് എന്നാണു ഇങ്ങള് ഞമ്മളെ പഠിപ്പിച്ചത്. ഇപ്പൊ ഇങ്ങള് പറയുന്നു, ബിളിച്ചിനോന്റെ ഉദ്ദേശം നന്നായാല്‍ മതി എന്ന്. ഇഞ്ഞും എന്തൊക്കെ കേക്കണം യാ മോഹിയധീന്‍ ശൈഖേ.....(ഉദ്ദേശിച്ചത് പടച്ചവനോടാണ് കേട്ടോ. ).. ജനാതിപത്യം എന്ന തുളസിച്ചെടി നടുന്നതില്‍ കുഴപ്പം ഇല്ല....പക്ഷെ അവിടെ പോയി ഒന്നും ചോദിക്കരുത്.....ബലേ ഭേഷ്.........ബലേ ഭേഷ്..........ബലേ ഭേഷ്........ബലേ ഭേഷ്..............സോളി സിന്ദാബാദ്. തുളസി സിന്ദാബാദ്" (ഷാജി)

നെഞ്ചില്‍ കുത്തുന്ന ആചാര്യ വചനങ്ങള്‍

"`എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)"

``അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്ഭാഗഭാക്കാവുന്നതു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല് ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്ന്നു ഭരണനടത്തിപ്പില് പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്ക്ക്വോട്ട്നല്കുകയോ ചെയ്യുന്നത്ജമാഅത്തിന്റെ വീക്ഷണത്തില്അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്, പു 31, ലക്കം 3)

വെടി നിര്‍ത്തല്‍

"യുക്തിഹീനമായ നിലപാടുകള്‍ സ്വീകരിച്ച ഒരു സംഘടനയുടെ പരിഹാസ്യമായ ഇന്നലെകള്‍ നിങ്ങളെ നോക്കി കണ്ണുരുട്ടുമ്പോള്‍ , അതിന്‍റെ 'സര്‍വീസ് സ്റ്റോറിയിലെ' അക്ഷരങ്ങള്‍ക്ക് അവിവേകത്തിന്റെയും, അയുക്തിയുടെയും പ്രേതബാധയേല്‍ക്കുമ്പോള്, ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ തല്‍ക്കാലം വിടപറയുന്നത് കയ്യിലുള്ള മരുന്ന് തീര്‍ന്നതിന്റെ ലക്ഷണം തന്നെയാണ്" ‍ (നൌഷാദ് കുനിയില്‍)

No comments:

Post a Comment