Sunday, September 26, 2010

ഞമ്മക്കും വേണം ഒരു ബ്ലോഗ്!!!

കുറെ വായിക്കുന്നവര്‍ക്കേ കുറച്ചെന്തെങ്കിലും എഴുതാനാവൂ. വായിക്കാന്‍ മടിയുള്ള എന്നെപ്പോലുള്ളവര്‍ക്ക് പറഞ്ഞതല്ല എഴുത്ത് എന്നറിയാം. എന്നാലും വിടൂല, ഞമ്മക്കും വേണം ഒരു ബ്ലോഗ്. പേപ്പറും, പേനയും ഉപയോഗിച്ച് എഴുതിയാല്‍ തിരുത്തലുകള്‍ക്ക് പരിമിതിയുണ്ട്. പുതുയുഗത്തില്‍ അതിനും പരിഹാരമായി.

ചില സുഹ്യത്തുക്കളുടെ ബ്ലോഗിലൂടെ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ ഒരു മോഹം, പക്ഷെ, എന്തെഴുതും. അപ്പോഴാണ് ‘ഇന്‍വേര്‍ട്ടഡ് കോമ‘യുടെ ഉപകാരം മനസ്സിലായത്. സ്വന്തമായി രചനകളൊന്നും ഒത്തില്ലെങ്കില്‍ പ്രമുഖരുടെ രചനകള്‍ക്ക് പുനര്‍ജീവന്‍ നല്‍കുക. തട്ടീം, മുട്ടീം മുന്നോട്ട് പോവാന്‍ എല്ലാ സുഹ്യത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്റെ ബ്ലോഗ് ഉല്‍ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.

2 comments:

  1. OH....I just saw it today. Could not attend the inauguration...
    Congrats!

    ReplyDelete
  2. Puthiya anukalila vishyangalilek thangalude ezhuth kadannu chellanam, wishing u the best and best only...

    ReplyDelete