Saturday, January 28, 2012

സ്വര്‍ഗം (ഇസ്ലാമിക ഗാനം)

രീതി (ബദറുല്‍ ഹുദാ...)

മനം കവിയും ആനന്ദത്തിന്‍ അതിരുകളില്ല്ലാ ആസ്വാദ്യത്തിന്‍
കണ്‍കുളിരും ആമോദത്തിന്‍ പ്രതിഫലമുണ്ട്
നാളെ, ശാശ്വതമാം സ്വര്‍ഗീയ ജീവിതമുണ്ട്...
(രണ്ട്)

ഒരു മനവും ചിന്തിക്കാത്ത ഒരു കണ്ണും കാണാത്ത
ഒരു കാതും കേള്‍ക്കാത്ത പ്രതിഫലമുണ്ട്
നാളെ, സുകൃതങ്ങള്‍ ചെയ്‌തോര്‍ക്ക് സ്വര്‍ഗമതുണ്ട്

(മനം കവിയും)

കായ് ഖനികള്‍ പഴവര്‍ഗങ്ങള്‍ കൊട്ടാരങ്ങള്‍ ആരാമങ്ങള്‍
സുഖവാസത്തിന്നുത്തമമായൊരു ഫിര്‍ദൌസുണ്ട്
അവിടം, മനം കുളിരും ഹൂറുല്‍ ഈനുകള്‍ തുണയായുണ്ട്

(മനം കവിയും)

കളവില്ലാ കള്ളവുമില്ലാ ചതിയോ വഞ്ചനയൊട്ടുമതില്ലാ
നിര്‍ഭയരായി വിലസീടാനൊരു ലോകമതുണ്ട്
അവിടം, രുചികളുടെ കലവറയാകും അരുവികളുണ്ട്

(മനം കവിയും)
നന്മകളാല്‍ മുന്നേറുന്നവര്‍ സല്‍കര്‍മ്മങ്ങളില്‍ മുഴുകീടുന്നവര്‍
യോഗ്യതകള്‍ നേടിയവര്‍ക്ക് പദവികളുണ്ട്
അവരെ വരവേല്‍ക്കാന്‍ മലക്കുകള്‍ നില്‍കും ബാബുകളുണ്ട്

(മനം കവിയും)

നേര്‍വഴിയില്‍ ചേര്‍ത്തീടണമേ ഈമാനിന്‍ പ്രഭ ചൊരിയണമേ
സ്വര്‍ഗത്തെ നേടിയെടുക്കാന്‍ തൌഫീക്കേകണമേ
റബ്ബേ, വിജയത്തിന്‍ വീഥിയില്‍ ഞങ്ങളെ നീ നയിച്ചീടണമേ...

(മനം കവിയും)

6 comments:

  1. kalakki
    namuukkonnich ithonnu paadanam

    ReplyDelete
  2. Very good lines....

    Continue the journey.

    All the best wishes.

    ReplyDelete
  3. തുടക്കം വരികള്‍ ഈണത്തില്‍ എന്തോ മിസ്റ്റെക്ക് ഉള്ള പോലെ ബാക്കി ഒക്കെ സൂപര്‍ അടിപൊളി ശബ്ടാവിഷ്ക്കാരം നല്‍കൂ

    ReplyDelete
  4. @ ജരീര്‍, അബ്ദുല്‍ ലത്തീഫ്, പ്രിന്‍സാദ്, സയ്യിദ് : നന്ദി
    @ കൊമ്പന്‍ : ആദ്യത്തെ വരി മാത്രമല്ല, മൊത്തത്തിലുണ്ട് കുഴപ്പം, ശരിക്കും നോക്കാഞ്ഞിട്ടാവും. ഏതായാലും വന്നു പോയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ReplyDelete