Monday, March 7, 2011

കറിയൊക്കെ നന്ന്, പക്ഷെ മൊല്ലാക്കാക്കിനി വേണ്ട

മതവിദ്യാഭ്യാസം നേടി പിതാവിനെ പോലെ മതപ്രബോധകനാകാനായിരുന്നു മൊല്ലാക്കയുടെ മക്കളുടെ ആഗ്രഹമെങ്കിലും താന് ‘മൊല്ലാക്ക‘യായ സാഹചര്യത്തെ പഴിച്ച് മക്കളെയെങ്കിലും ഭൌതിക വിദ്യഭ്യാസം നല്കി ഡോക്ടറോ, എഞ്ചിനീയറോ ഒക്കെയാക്കണമെന്നതായിരുന്നു മൊല്ലാക്കയുടെ താല്പര്യം. പിതാവിന്റെ ആഗ്രഹത്തിനു വഴങ്ങി മക്കളെല്ലാം ‘ഉയറ്ന്ന’ പദവിയിലെത്തുകയും ചെയ്തു.
പതിവുപോലെ മൊല്ലാക്കയുടെ ഉപദേശം തേടിയെത്തിയ മറ്റൊരു പിതാവിന് അറിയേണ്ടത് പത്താം ക്ലാസ്‌ പാസായ തന്റെ ഏക മകന്റെ ഉപരിപഠനത്തെക്കുറിച്ചായിരുന്നു. മൊല്ലാക്ക മൊഴിഞ്ഞു ; ‘അറിവില് ഏറ്റവും ഉത്തമം മതപരമായ അറിവ് തന്നെയാണ്, തന്റെ മകനെ ദീന് പഠിപ്പിക്കാന് വിടണമെന്നാണ് എന്റെ അഭിപ്രായം’ !
(മ്യാവൂ : ഞാനിങ്ങനെയൊക്കെയാവാം, പക്ഷെ നിങ്ങള് നന്നാവണം. ന്ത്യേ…?)

4 comments:

  1. ബല്യ ആദരവായ മൊല്ലാക്ക തന്നെ...
    ന്നാ സരി!

    ReplyDelete
  2. മൊല്ലാക്ക ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ ഈ കാര്യം...
    കറിയൊക്കെ നന്ന്, പച്ചേങ്കില് മൊല്ലാക്കാക്ക് പാരണ്ടാ...

    ReplyDelete
  3. അനുഭവം സാക്ഷി!

    ReplyDelete