Friday, January 28, 2011

ഉള്ളത് തന്നെയുണ്ടല്ലോ എമ്പാടും!!!

കയ്യിലിരിപ്പുകൊണ്ട് (കു)പ്രസിദ്ധി നേടിയ വടിവേലുസാലിക്കായിരുന്നു എളൂരിലെ 'കാരാകോറ'യുടെ മുഖ്യ നേത്യത്വം. അതിരഹസ്യമായി കരുക്കള്‍ നീക്കിയ തന്റെ ഈ കല്യാണാലോചനയും ചീറ്റിപ്പോയപ്പോള്‍ വടിവേലവിന്‍ നിക്കപ്പൊറുതിയില്ലാതായി. ബസ് സ്റ്റോപ്പിനു തൊട്ടു പുറകിലെ കോയാക്കാന്റെ കടയില്‍ വെച്ചാണ്‍ അധിക കല്യാണങ്ങളും മുടങ്ങുന്നത് എന്നതും നാട്ടില്‍ പാട്ടാണ്‍.

ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം എന്നുറപ്പിച്ച വടിവേലു അല്പം ധൈര്യം സംഭരിച്ച് കടയില്‍ കേറി. കോയാക്കാന്റെ ഉണ്ടക്കണ്ണുകൊണ്ടുള്ള നോട്ടത്തില്‍ തന്നെ ചൂളിപ്പോയ അവന്‍ അല്പം പരിഭ്രമത്തോടെ … “കോയാക്കാ, കോയാക്കാ… ഇങ്ങള്‍ എന്തിനാ ആള്‍ക്കാരോട് വെറുതേ ഇല്ലാത്തത് പറയണത്. അതോണ്ടല്ലെ ഇന്റെ കല്യാണങ്ങളൊക്കെ മൊടങ്ങുന്നത് ? “

കോയാക്ക : “എടാ പഹയാ… അന്നെപ്പറ്റി എന്തിനാ ഞാന്‍ ഇല്ലാത്തത് പറയണത് ? ഇള്ളത് തന്നെ പറഞ്ഞ് തീറ്ന്നിട്ടില്ലല്ലോ…!!!“

5 comments:

  1. കല്യാണം മുടങ്ങാന്‍ ഉള്ളത് തന്നെ പറഞ്ഞാലും മതി ...!

    ReplyDelete
  2. ഇങ്ങനെ പറഞ്ഞാലും മതി "ഞാന്‍ നിങ്ങളെ കണ്ടിട്ടുമില്ല, നിങ്ങള്‍ എന്നോടൊന്നും ചോദിച്ചിട്ടുമില്ല"....കല്യാണം ക്ലീന്‍...

    തിരിച്ചു വരവിനു സ്വാഗതം...ഇനി നിര്‍ത്തിയാല്‍ അടി കിട്ടും...!

    ReplyDelete
  3. ടിയാന്‍ടെ ഉള്ളിലിരുപ്പ് തെരക്കെടില്ല
    ഭംഗിയായി വരുന്നുണ്ട്
    ശുഭം

    ReplyDelete
  4. ഹ ഹ .. ഇനിയിപ്പോള്‍... കോയാക്കാ ഞമ്മളോട് ചോദീക്കണ്ട അപ്രത്തെ പീടീലന്വേഷിച്ചോളീന്‍ പറഞ്ഞാലും സംഭവം മുടങ്ങും...

    ReplyDelete