Monday, March 7, 2011

കറിയൊക്കെ നന്ന്, പക്ഷെ മൊല്ലാക്കാക്കിനി വേണ്ട

മതവിദ്യാഭ്യാസം നേടി പിതാവിനെ പോലെ മതപ്രബോധകനാകാനായിരുന്നു മൊല്ലാക്കയുടെ മക്കളുടെ ആഗ്രഹമെങ്കിലും താന് ‘മൊല്ലാക്ക‘യായ സാഹചര്യത്തെ പഴിച്ച് മക്കളെയെങ്കിലും ഭൌതിക വിദ്യഭ്യാസം നല്കി ഡോക്ടറോ, എഞ്ചിനീയറോ ഒക്കെയാക്കണമെന്നതായിരുന്നു മൊല്ലാക്കയുടെ താല്പര്യം. പിതാവിന്റെ ആഗ്രഹത്തിനു വഴങ്ങി മക്കളെല്ലാം ‘ഉയറ്ന്ന’ പദവിയിലെത്തുകയും ചെയ്തു.
പതിവുപോലെ മൊല്ലാക്കയുടെ ഉപദേശം തേടിയെത്തിയ മറ്റൊരു പിതാവിന് അറിയേണ്ടത് പത്താം ക്ലാസ്‌ പാസായ തന്റെ ഏക മകന്റെ ഉപരിപഠനത്തെക്കുറിച്ചായിരുന്നു. മൊല്ലാക്ക മൊഴിഞ്ഞു ; ‘അറിവില് ഏറ്റവും ഉത്തമം മതപരമായ അറിവ് തന്നെയാണ്, തന്റെ മകനെ ദീന് പഠിപ്പിക്കാന് വിടണമെന്നാണ് എന്റെ അഭിപ്രായം’ !
(മ്യാവൂ : ഞാനിങ്ങനെയൊക്കെയാവാം, പക്ഷെ നിങ്ങള് നന്നാവണം. ന്ത്യേ…?)

Monday, February 21, 2011

ലക്കോട്ടില്‍ പൊലിഞ്ഞ സ്വപ്നങ്ങള്‍

കല്യാണത്തിനിനി ഒരു മാസം തികച്ചില്ല. രണ്ടു മുറ്റവും, വീടിനു പിന്നിലെ തൊടിയും നിറയെ പന്തലിടാനാവശ്യമുള്ള തടുക്കിന്റെ പകുതി പോലും മെടഞ്ഞു തീര്‍ന്നിട്ടില്ല. പതിനഞ്ചു ദിവസത്തിലേറെയായി ആമിത്താത്ത ഓല മെടയുന്ന തിരക്കിലാണ്. രണ്ടു ദിവസമെങ്കിലും ഒന്നു സഹായിക്കാന്‍ ആ പാറുക്കുട്ടിയെ ഒന്നു കൂലിക്ക് വിളിച്ചെങ്കില്‍, അതിനും വേണ്ടേ കാശ് ? മുമ്പൊക്കെ കുറച്ച് അരിയോ, പഴയ വസ്ത്രങ്ങളോ ഒക്കെ കൊടുത്താല്‍ തന്നെ അവരൊക്കെ വന്നു ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ചുരുങ്ങിയത് ഒരു ദിവസത്തേക്ക് അമ്പത് രൂപയെങ്കിലും വേണം. സ്ത്രീധനം കൊടുക്കാന്‍ തന്നെ നാട്ടിലെ പ്രമാണിമാരോടൊക്കെ ഏറെ കടം വാങ്ങിയതാണ്.
ഇനി കല്യാണ ദിവസം ലക്കോട്ടിലൂടെ കിട്ടുന്ന പണത്തിലാണ് എല്ലാ പ്രതീക്ഷയും.
ലക്കോട്ട് കുറെ കിട്ടണമെങ്കില്‍ കൂടുതല്‍ പേരെ കല്യാണത്തിനു വിളിക്കണം. അതിനു കുറെ ഭക്ഷണം ഒരുക്കണം. വലിയ പന്തല് വേണം. മുപ്പത് രൂപ കവറിലിട്ട് തരുന്നവരുടെ വീട്ടില്‍ നിന്നും വരും നാലഞ്ച് പേര്‍ കല്യാണത്തിന്. ഇവരുടെ ഭക്ഷണച്ചിലവ് കഴിച്ച് ബാക്കി വരുന്നത് എത്രയാ ഉണ്ടാവുക. ആഭരണക്കട തൊട്ട് പലചരക്ക് കട വരെ കടത്തിന്റെ ഒരു ജാഥ തന്നെ വീട്ടാനുണ്ടാവും.
അയല്പക്കത്തെ പത്മിനിയും, മാളുത്താത്തയും കൂടി സഹായിച്ചതോടെ പന്തലിനു വേണ്ട മുക്കാല്‍ ഭാഗം തടുക്ക് റെഡിയായി. കല്യാണത്തിനിനി ഇരുപത് ദിവസം. അടുത്ത വീട്ടിലെ കുഞ്ഞാപ്പുവിനെ വിളിച്ച് അവറാന്ക്ക; “കുഞ്ഞാപ്പോ, മറ്റേന്നാള് ഞമ്മക്ക് പന്തല്പണി തൊടങ്ങണം, ഇജ്ജ് കുണ്ടന്മാരെയൊക്കെ കൂട്ടി രാവിലെ തന്നെ ബരണം“.
കുഞ്ഞാപ്പുവും കൂട്ടരും രാവിലെ തന്നെയെത്തി, പാടത്തെ തലപോയ കമുങ്ങ് മൂന്നെണ്ണത്തിനു പുറമെ പ്രായം കൂടിയ രണ്ടെണ്ണം കൂടി മുറിച്ചു. അലവി ഹാജിന്റെ പാടത്ത് നിന്നും അല്പം വാഴനാട്ടയും കൊണ്ടുവന്നു. കമുങ്ങുകളൊക്കെ അളവ് കണക്കാക്കി മുറിച്ചു, അലകിനു വേണ്ടത് പൊളിച്ച് ശരിയാക്കി. ആമിത്താത്ത തയ്യാറാക്കിയ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടന്‍ ചായയും കുടിച്ച് അന്നത്തെ പന്തല്‍ പണി അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ പന്തല്‍ പണിക്കാറ് റെഡി. ഇന്ന് നാല് പേരു കൂടി കൂടുതലായുണ്ട്. അവറാന്ക്ക നിറ്ദ്ദേശങ്ങള്‍ കൊടുക്കാന് തുടങ്ങി; “അലവി ഹാജീന്റെ മൊള കൊണ്ട് ഞമ്മക്ക് തൊടിയിലെ പന്തല് ഇടാം. മുറ്റത്ത് ഞമ്മളെ കമുങ്ങ് കൊണ്ടു തന്നെയായാല്‍ ബേഗം പൊളിക്കേണ്ടല്ലോ?“. പതിനഞ്ചിലേറെ ആളുകളുണ്ട്. ഉച്ചയോടെ തൊടിയിലെ പന്തല്‍ റെഡി. ഭക്ഷണം വിളമ്പാനുള്ള പന്തലായത് കൊണ്ട് അല്പം പരുക്കന്‍ ആയാലും കുഴപ്പമില്ല. എന്നാല്‍ മുറ്റത്തെ പന്തല്‍ അങ്ങനെയൊന്നും പോര. കമുങ്ങ് കൊണ്ട് തന്നെ കാല് വേണം. വെയില്‍ അല്പം പോലും അകത്ത് കടക്കാതെ ഇടതൂര്‍ത്ത് തടുക്കുകളിടണം. ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിക്കാനുള ഭാഗം പ്രത്യേകം മറച്ച് വാതിലും കര്‍ട്ടണും വെക്കണം. മുറ്റത്തിന്റെ അരികുകളൊക്കെ പകുതി ഉയരം മറക്കണം. ഈന്തിന്‍ പട്ട കൊണ്ട് ഗേറ്റ് വേണം. സര്‍ബത്ത് കലക്കാനും, കുപ്പിയിലാക്കാനുമുള്ള ഭാഗം വേര്‍ തിരിച്ച് മറച്ച് പ്രത്യേകം കൌണ്ടര്‍ തിരിക്കണം. തടുക്ക് കൊണ്ട് തന്നെ മറച്ച മൂത്രപ്പുര ഉണ്ടാക്കണം.

ഇന്നും കപ്പ പുഴുങ്ങിയത് കൊടുക്കുന്നത് മൊശമാണെന്നു കരുതിയ ആമിത്താത്ത കഞ്ഞിയും ചമ്മന്തിയുമാണ് തയ്യാറാക്കിയത്. കഞ്ഞി കുടിക്കുന്നതിനിടെ കുഞ്ഞാപ്പൂന്റെ കമന്റ്, “പന്തല്‍ പണി ബൌസാകണെങ്കില് നാളെ കൊറച്ച് അവില് കൊഴച്ചതോ, കഞ്ഞീക്ക് ചമ്മന്തിക്ക് പൊറമെ ഉണക്ക മീനോ ഒക്കെ ഉണ്ടായിക്കോട്ടെ, ഇല്ലെന്കില്‍ ഇപ്പത്തെ ചെക്കമ്മാരെ ഈ പണിക്ക് വല്ലാതെ കിട്ടൂല…” ഉള്ളിലെ വിഷമം ഒതുക്കി വെച്ച് കൊണ്ട് പുറത്തെ ചിരി കുറക്കാതെ അവറാന്ക്ക; “പന്തപ്പണി മാത്രല്ല, കല്യാണം മൊത്തം ബൌസാക്കണം, അയിന് എന്താ വേണ്ട്യേത് ന്ന് ഇജ് പറഞ്ഞാ മതി”. അന്നത്തെ പന്തല്‍ പണി കഴിഞ്ഞ് പോകുമ്പോള്‍ ആരെയും കാണാതെ അഞ്ച് രൂപ കുഞ്ഞാപ്പൂന്റെ പോക്കറ്റില്‍ തിരുകാനും അവറാന്ക്ക മറന്നില്ല; “ഇജ് ബീഡി വാങ്ങിക്കോ, രണ്ടീസോം കൂടി ഇങ്ങള് എല്ലാരും കൂടി വന്നാലേ പന്തല് പണി തീരൂ”.
കല്യാണം കഴിയുന്നത് വരെ ഇനി വീട്ടില്‍ പലരും വരാനുണ്ടാവും. പഞ്ചസാര, ചായകടി, അരി ഇതിനൊന്നുമിനി കണക്കില്ലാത്ത ചിലവാണ്. ഇപ്പോള്‍ തന്നെ പലചരക്ക് കടയിലെ കടം പരിധി വിട്ടിട്ടുണ്ട്. രണ്ടു കിലോ അവിലും കൂടി വാങ്ങി വീട്ടില്‍ പോകാനിറങ്ങിയ അവറാന്ക്കയോട് കടക്കാരന്‍ മായിന്റെ ചോദ്യം; “അല്ല, അവറാനേ, അന്റെ ലക്കോട്ട് വരവ് ഇന്റെ പീടീല്ത്തത് വീട്ടാന്‍ തന്നെ തെകയോ ?”. അവറാന്ക്ക; “ഇജ്ജ് അറം പറ്റ്ണ വാക്കൊന്നും പറയല്ലേ ഇന്റെ മായിനേ”.
ഈന്തിന്‍ പട്ട കൊണ്ടുള്ള മോടി പിടിപ്പിക്കല് ഒഴിച്ച് പന്തലിന്റെ ബാക്കി പണിയെല്ലാം കേമമായി തന്നെ കഴിഞ്ഞു. കല്യാണത്തിനിനി പന്ത്രണ്ട് ദിവസം. അഞ്ച് കിലോ കുമ്മായത്തില് അല്പം നീലം ചേറ്ത്ത് കലക്കി വീടിന്റെ മുന്ഭാഗമൊക്കെയൊന്നു മിനുക്കി. ചന്തയില്‍ നിന്നും മോശമല്ലാത്ത ഒരു പോത്തിനെ തന്നെ കൊണ്ടു വന്നു തെങ്ങില്‍ കെട്ടി. ബന്ധുക്കളും, നാട്ടുകാരും മാറി മാറി വീട് സന്ദര്‍ശിക്കുന്നു. പത്ത് ദിവസം മുമ്പ് തന്നെ ഒരു ആഘോഷത്തിന്റെ പ്രതീതി അവിടെയെങ്ങുമായി.
മണവാട്ടി ജമീലയും കുട്ടുകാരികളും ഒപ്പന പഠിക്കുന്ന തിരക്കിലാണ്. ദിവസവും വൈകുന്നേരം അടുത്തുള്ള മാവിന്‍ ചുവട്ടില്‍ ഒപ്പനയുടെ റിഹേഴ്സല്‍ നടക്കും. അവറാന്ക്ക മാറ്ക്കറ്റില്‍ പോയി ബിരിയാണിക്കുള്ള അരിയും, പച്ചക്കറിയൊഴികെയുള്ള മറ്റു സാധനങ്ങളും കൊണ്ടു വന്നു. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന്‍ രണ്ടു ദിവസത്തെ അരി പെറുക്കലിലാണ് (അരിയിലെ കല്ല് കളയല്). പൊടിച്ച് വെക്കാനുള്ള മസാല സാധനങ്ങളൊക്കെ തയ്യാറാക്കുന്നു. എടുക്കുന്ന പണിയെ പലപ്പോഴും പരദൂഷണം മറി കടക്കുന്നുണ്ട്.
ഇനി രണ്ടു ദിവസം. സഹായിക്കാനുള്ള ആളുകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ആളുകള്‍ വിവിധ ഗ്രൂപ്പുകളായി വിവിധ ജോലികളിലല്‍ മുഴുകിയിരിക്കുന്നു. അവറാന്ക്കക്ക് പുറമെ കുഞ്ഞാപ്പുവും ജോലികളുടെ മേല്‍നോട്ടക്കാരനായി. ഒരു ടീം പള്ളിയിലേക്ക് നീങ്ങി. മേശ. കസേര. ചെമ്പ് എല്ലാം തലച്ചുമടേറ്റി വരുന്നു. മറ്റൊരു വിദഗ്ദ സംഘം ഈന്തിന്‍ പട്ട കൊണ്ട് പന്തല്‍ മോടി പിടിപ്പിക്കുന്നു. അയല്‍ വീടുകളില്‍ നിന്നും കൊണ്ടു വന്ന സാരികള്‍ ഉപയോഗിച്ച് മുന്ഭാഗത്തെ പന്തലിന് സീലിംഗ് ഉണ്ടാക്കുന്നു. സീലിംഗിന്റെ നടുവില്‍ സാരികൊണ്ട് ഞെറിഞ്ഞ് പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നു. കളര്‍പേപ്പര്‍ കൊണ്ട് മാല (അരങ്ങ്) ഉണ്ടാക്കുന്നു.
തലേദിവസം രാത്രി തന്നെയുണ്ട് കല്യാണത്തിന്റെ പകുതിയോളം ആളുകള്‍. പ്രദേശത്തെ രണ്ടു കടകളില്‍ നിന്നുമായി കടമെടുത്ത ഗ്യാസ് ലൈറ്റ് ആണ് പ്രധാന താരം.
അതില് എണ്ണ നിറക്കാനും, കാറ്റടിക്കാനും, മാന്റില് മാറ്റാനും നല്ല വൈദഗ്ദ്യം തന്നെ വേണം. വെള്ളം കോരാന്‍ മാത്രം രണ്ടു സ്ത്രീകളെ കൂലിക്ക് വെച്ചിട്ടുണ്ട്. അവര്‍ കോരിയിട്ട് തികയാഞ്ഞിട്ട് മറ്റുള്ളവരും സഹായിക്കുന്നു. ഒരു ഭാഗത്ത് മൈലാഞ്ചിയിടല് തക്യതി. മറ്റൊരു ഭാഗത്ത് അറവ്, വട്ടത്തിലിരിന്നുള്ള ഇറച്ചി വെട്ട്, ഒരു പണിയുമെടുക്കാത്ത മടിയന്മാര്‍ രാഷ്ട്രീയം പറഞ്ഞ് സമയം കളയുന്നു. പോത്തിന്റെ ലിവര്‍ വേവിക്കുന്ന തിരക്കിലാണ് മറ്റു ചിലര്‍, ലിവര്‍ പാകമായി ചോറ് വെയിച്ചേ എല്ലാവരും പോകൂ. ബിരിയാണി വെപ്പുകാര്‍ അതിനുള്ള സാധനങ്ങള്‍ തയ്യാറാക്കിയും, ഉള്ളി വെട്ടിയും, കൌശലക്കാരായ കുട്ടികള് തെരുവു പട്ടികളെ എറിഞ്ഞോടിച്ച് അവയുടെ കരച്ചില്‍ കേട്ട് ആനന്ദിക്കുന്നു… കല്യാണ വീട് എല്ലാം കൊണ്ടും ഗംഭീരം.

കല്യാണ ദിവസം, പന്തലിന്റെ ഒരു ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മൂലയില് സര്‍ബത്ത്, സോഡക്കുപ്പിയില്‍ നിറച്ച് സ്ട്രോ ഇട്ട് കൊടുക്കുന്നു. പ്രധാന പന്തലിന്റെ മധ്യത്തില്‍ വലിയൊരു മേശ. സിഗററ്റ്, ബീഡി, തീപ്പെട്ടി, മുറുക്കാന്‍, ലക്കോട്ട് കവര്‍, കുറിക്കല്യാണ കമ്പി... അന്നത്തെ ന്യൂസ് പേപ്പറുകളൊക്കെ അവിടെയുണ്ട്. മറ്റൊരു ഭാഗത്ത് പ്രധാന മാപ്പിളപ്പാട്ടുകളും, കല്യാണപ്പാട്ടുകളും പാടിച്ചു കൊണ്ട് ഉച്ചഭാഷിണി. ചുറ്റും പാട്ട് പാടാന്‍ അവസരം നോക്കി നടക്കുന്ന കുട്ടികള്‍, ഉച്ചക്ക് ശേഷം പാടാം എന്നു പറഞ്ഞ് സമധാനിപ്പിക്കുന്ന സെറ്റുകാരന്‍. ആളുകള്‍ കുടിച്ചിട്ട സ്ട്രോ സ്വരൂപിക്കുന്നതില്‍ മത്സരിക്കുന്ന കുട്ടികള്‍. വരുന്നവരെ കൈ കൊടുത്തു സ്വീകരിച്ചും, പോകുന്നവരില്‍ നിന്നും കൈമടക്ക് വാങ്ങിച്ചും അവറാന്ക്ക പ്രധാന പന്തലിന്റെ കവാടത്തില്‍ തന്നെയുണ്ട്. കൂട്ടുകാരിയുടെ പുതുക്കസാരി കടം വാങ്ങിയത് ധരിച്ച്, സറ്വ്വാഭരണവിഭൂഷിതയായി സ്ത്രീജനങ്ങളുടെ ആശീറ്വാദം ഏറ്റു വാങ്ങി മണവാട്ടി അകത്തും.
ഭക്ഷണം കഴിക്കുന്നിടത്ത് നല്ല തിരക്കാണ്.
പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗത്ത്. ഉച്ചക്ക് ഒരു മണിയോടെ പുതിയാപ്പിള വന്നു. നാല് ജീപ്പിന് പുരുഷന്മാരും ഒരു ജീപ്പില് മണവാട്ടിയെ കൊണ്ടു പോകാന് വന്ന സ്ത്രീകളും. അവര്‍ക്ക് ഭക്ഷണം ഇവിടെയാണെന്ന് മുമ്പെ നിശ്ചയിച്ചിട്ടുണ്ട്. നിക്കാഹ് മുമ്പെ കഴിഞ്ഞത് കൊണ്ട് ഭക്ഷണം കഴിച്ച് മൊല്ലാക്കയുടെ വകയൊരു ‘അല് ഫാത്തിഹ’ യും കഴിഞ്ഞ് പുതിയാപ്പിള സംഘം സ്ഥലം വിട്ടു. മണവാട്ടിയെ തേടി വന്നവര്‍ അവളെ അണിയിച്ചൊരുക്കി പന്തലിലേക്കിറക്കി. ഒപ്പന സംഘം തിമറ്ത്ത് കളിച്ചു.
വീട്ടുകാരോട് സലാം പറഞ്ഞ് നിറമിഴികളോടെ പുള്ളിക്കുടക്കിഴില്‍ മണവാട്ടി യാത്രയായി.
പുതുക്കത്തിന് നാല് ജീപ്പ് ഉണ്ട്. വീട്ടുകാര്‍ പ്രത്യേകം ക്ഷണിച്ചവര്‍ തന്നെയുണ്ട് അഞ്ചു ജീപ്പിനുള്ള ആളുകള്‍. ഇളക്കിയാല്‍ ഇളകാതെ അട്ട പിടിച്ച പോലെ ജീപ്പില്‍ നേരത്തെ കയറിക്കൂടിയ കുട്ടികള്‍ പുറമെയാണ്. ക്ഷണിച്ചില്ലേലും കേറിക്കൂടുന്ന മുതിര്‍ന്നവരോട് നീ കയറണ്ട എന്ന് പറയാന്‍ മടിയുമാണ്. മൊത്തത്തില്‍ അകത്തുള്ളതിനേക്കാള് ആളുകളെ പുറത്ത് നിറച്ചു നാല് ജീപ്പുകളും. ദൂരെ നിന്നു നോക്കിയാല്‍ ജീപ്പ് കാണില്ല. കുറെ ആള്ക്കൂട്ടം ഓടിപ്പോവുന്ന പോലെ തോന്നും. പുറപ്പെടുമ്പോഴുള്ള ആവേശം നിലനില്ക്കാത്ത ചിലര്‍ അടുത്തിരിക്കുന്നവരുടെ തലയിലൂടെയും, വസ്ത്രത്തിലൂടെയും ചര്‍ദ്ദിച്ച് പുതുക്കം വിജയിപ്പിച്ചു.
കല്യാണം കഴിഞ്ഞു. രാത്രിയായതോടെ ലക്കോട്ട് പൊളിച്ച് എണ്ണുന്ന തിരക്കിലാണ് അവറാന്ക്ക. ശാരീരിക ക്ഷിണത്തോടൊപ്പം മകള്‍ കൂടെയില്ലാത്ത വിഷമത്തില്‍ തളര്‍ന്ന ആമിത്താത്ത മയക്കത്തിലായി. ലക്കോട്ട് കവറല്‍ല് പേരെഴുതിയവരുടെ കണക്ക് ക്യത്യമായി സൂക്ഷിക്കണം. അവരുടെ വീട്ടില്‍ കല്യാണമോ കുറിക്കല്യാണമോ ഉണ്ടാവുമ്പോള്‍ ഇങ്ങോട്ട് തന്നതിലേറെ വല്ലതും ചേര്‍ത്ത്‌ തിരിച്ച് കൊടുക്കണമെന്നാണ് നിയമം. കുറിക്കല്യാണ കമ്പി വിദഗ്ദന്‍ അടുത്ത വീട്ടിലെ ജാഫറാണ് സഹായത്തിന്. ബുക്കില്‍ ഓരോ പേജ് തികയുമ്പോഴും മൊത്തം സംഖ്യ കൂട്ടിയിടുന്നുണ്ട്. ഓരോ പേജ് നിറയുമ്പോഴും അവറാന്ക്ക പ്രതീക്ഷയോടെ മൊത്തം സംഖ്യ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ചിന്തകള്‍, മുതിര്‍ന്ന്‍ വരുന്ന ബാക്കി രണ്ട് പെണ്മക്കളെ കെട്ടിക്കുന്ന കടമ്പകളിലൂടെയൊക്കെ കടന്നു പോയി. ഒരു മാസത്തില്‍ ഏറെയുള്ള പരിശ്രമവും ഉറക്കമൊഴിവാക്കിയ രാവുകളും ശാരീരികമായി അയാളെ തളറ്ത്തിയിട്ടുണ്ടെങ്കിലും നേരം പുലര്‍ന്നാല്‍ തന്നെ കാത്തിരിക്കുന്ന കടങ്ങളുടെ കണക്കുകള്‍ക്ക്‌ മുമ്പില് എല്ലാം മറക്കാന്‍ ശ്രമിച്ചു.
ലക്കോട്ട് കവറുകള്‍ പൊട്ടിച്ച് തീരാറായി. കുറിക്കല്യാണ കമ്പിയിലേക്കും കടങ്ങളുടെ ലിസ്റ്റിലേക്കും അവറാന്ക്ക മാറി മാറി നോക്കുന്നുണ്ട്. നേരം പുലര്‍ന്നാല്‍ അഭിമുഖീകരിക്കേണ്ട പ്രമാണിമാരുടെയും, കടയുടമകളുടെയും മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു. ജാഫര്‍ അവസാനമായി കൂട്ടിയിട്ടതും തന്റെ കയ്യിലുള്ള കടത്തിന്റെ ലിസ്റ്റും തമ്മില്‍ അജഗജാന്തരമുണ്ട്. ഒരു പേജിലേക്കും കൂടി എഴുതാന്‍ മാത്രം ലക്കോട്ടുകളേ ഇനി ബാക്കിയുള്ളൂ. പുറത്തെ ഇരുട്ടിനേയും അതിജയിക്കുമാറ് തന്റെ കണ്ണില്‍ ഇരുട്ട് കേറുന്നതായി അവറാന്ക്കക്ക് ബോധ്യമായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പോലും ഇനി താന്‍ രക്ഷപ്പെടില്ല. അവസാനത്തെ പേജിലെ മൊത്ത സംഖ്യ നോക്കാന്‍ മാത്രം കരുത്ത് അയാളുടെ കണ്ണുകള്‍ണ്ടായിരുന്നില്ല. കണ്ണില്‍ കേറിയ ഇരുട്ട് ശരീരത്തെ തന്നെ ഉറക്കിലാഴ്ത്തി. അഗാധ നിദ്ര!

Saturday, February 5, 2011

ബ്ലാക്ക് മെയില്‍

കിച്ചുമോന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഉപ്പ ഗള്‍ഫില്‍ നിന്നയക്കുന്ന കാശില്‍ നിന്നും ഉമ്മയെ സ്വാധീനിച്ച് അടിച്ചു മാറ്റിക്കൊണ്ടുവരുന്ന കാശുകൊണ്ട് സുഹ്യത്തുക്കള്‍ക്കൊക്കെ മിഠായിയും ഐസ്ക്രീമും മറ്റും വാങ്ങിക്കൊടുക്കും. വീട്ടില്‍ നിന്നും നയാപൈസ ഇറങ്ങാനില്ലാത്ത സഹപാഠികള്‍ക്ക് ഇതൊരു ആശ്വാസമായി. അവന്റെ തന്നെ ബന്ധുവായ അരക്കാശിനു വകയില്ലാത്ത സുഹ്യത്ത് ചീരുമോന്‍ ഇവന്റെ അരികു പറ്റി വിലസാന്‍ തുടങ്ങി. ക്ലാസില്‍ ക്യത്യമായി വരികയോ, പഠിക്കുകയോ ചെയ്യാത്ത ചീരു വൈകാതെ കിച്ചുവിന്റെ പിഎ യായി പിന്നില്‍ നടക്കാന്‍ തുടങ്ങിയത് കിച്ചുവിനും ഒരു ഹരമായി. കിച്ചുവിന്റെ സൈക്കിളില്‍ കാറ്റ് നിറക്കുന്നതും, കയറ്റത്തില്‍ ഉന്തിക്കൊടുക്കുന്നതും, പലപ്പോഴും ഭാരമുള്ള ബേഗ് ചുമക്കുന്നതുമൊക്കെ ചീരുവായിരുന്നു. മിഠായിക്കും ഐസ്ക്രീമിനുമുപരിയായി കിച്ചു പലപ്പോഴും കനമുള്ള നോട്ടുകള്‍ തന്നെ ചീരുവിനു കൊടുക്കാന്‍ തുടങ്ങി.

Friday, January 28, 2011

ഉള്ളത് തന്നെയുണ്ടല്ലോ എമ്പാടും!!!

കയ്യിലിരിപ്പുകൊണ്ട് (കു)പ്രസിദ്ധി നേടിയ വടിവേലുസാലിക്കായിരുന്നു എളൂരിലെ 'കാരാകോറ'യുടെ മുഖ്യ നേത്യത്വം. അതിരഹസ്യമായി കരുക്കള്‍ നീക്കിയ തന്റെ ഈ കല്യാണാലോചനയും ചീറ്റിപ്പോയപ്പോള്‍ വടിവേലവിന്‍ നിക്കപ്പൊറുതിയില്ലാതായി. ബസ് സ്റ്റോപ്പിനു തൊട്ടു പുറകിലെ കോയാക്കാന്റെ കടയില്‍ വെച്ചാണ്‍ അധിക കല്യാണങ്ങളും മുടങ്ങുന്നത് എന്നതും നാട്ടില്‍ പാട്ടാണ്‍.

ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം എന്നുറപ്പിച്ച വടിവേലു അല്പം ധൈര്യം സംഭരിച്ച് കടയില്‍ കേറി. കോയാക്കാന്റെ ഉണ്ടക്കണ്ണുകൊണ്ടുള്ള നോട്ടത്തില്‍ തന്നെ ചൂളിപ്പോയ അവന്‍ അല്പം പരിഭ്രമത്തോടെ … “കോയാക്കാ, കോയാക്കാ… ഇങ്ങള്‍ എന്തിനാ ആള്‍ക്കാരോട് വെറുതേ ഇല്ലാത്തത് പറയണത്. അതോണ്ടല്ലെ ഇന്റെ കല്യാണങ്ങളൊക്കെ മൊടങ്ങുന്നത് ? “

കോയാക്ക : “എടാ പഹയാ… അന്നെപ്പറ്റി എന്തിനാ ഞാന്‍ ഇല്ലാത്തത് പറയണത് ? ഇള്ളത് തന്നെ പറഞ്ഞ് തീറ്ന്നിട്ടില്ലല്ലോ…!!!“

Tuesday, January 11, 2011

ധാറ്മ്മികതയുടെ വീണ്ടെടുപ്പ് ; കുടുംബങ്ങളിലൂടെ

മനുഷ്യന്റെ ഭൌതിക സൌകര്യങ്ങളിന്ന് ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്നവസാങ്കേതികരംഗങ്ങളില്‍ കഴിഞ്ഞ ആറോ,ഏഴോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമുണ്ടായിട്ടുള്ളത്. ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മൊബൈലും, ഇന്റര്‍നെറ്റും മാറിയത് വളരെയടുത്താണ്‍. മലയാളിക്ക് വാര്‍ത്ത കാണാന്‍ ഒന്നോ രണ്ടോ ചാനലുണ്ടായിരുന്നതിന്ന് പതിനഞ്ചിലധികമാവളര്‍ച്ചയാണ്‍. ഭൂമിയുടെ ഉറവിടവും, ഭൂമിക്ക് പുറത്തെ സാധ്യതകളും മറ്റും തേടിയുള്ള അന്വേഷണങ്ങള്‍ മനുഷ്യനെ ശൂന്യാകാശത്തും, ചന്ദ്രനിലും, ചൊവ്വയിലുമെല്ലാം എത്തിച്ചിരിക്കുന്നു

തകര്‍ന്നടിഞ്ഞ ധാര്‍മ്മികത

ഭൌതിക പുരോഗതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അതേ അളവില്‍ തന്നെ അവനിലെ സദാചാര നിഷ്ഠ തഴോട്ടു കുതിക്കുകയാണ്. മാന്യന്മാര്‍ക്ക്വിലയില്ലാതാവുകയും, നന്മ ഉപദേശിക്കുന്നവര്‍ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിഖിത മേഖലകളിലും അധര്‍മ്മം പിടിമുറുക്കിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളും, പാശ്ചാത്യ മീഡിയകളും അടിച്ചേല്പിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലയില്ലാത്ത ‘സംസ്കാരം‘! മദ്യവും, മയക്കുമരുന്നും, പലിശയും, വേശ്യാവ്യത്തിയും, ശരീരപ്രദര്‍ശനവും, ലെസ്ബിയനിസവുമൊക്കെ ആദറ്ശവല്‍കരിക്കപ്പെടുകയും, ആശീര്‍വദിക്കപ്പെടുകയും ചെയ്യപ്പെടുന്ന ആധുനിക ‘സംസ്കാരം‘! പടിഞ്ഞാറില്‍ നിന്ന് ചവച്ചു തുപ്പുന്നതെന്തും സ്വീകരിച്ച് സ്തുതി പാടുന്ന ഇന്ത്യന്‍ മാധ്യമങ്ങളും, നവസാംസ്കാരിക നായകരും.
മലയാളമണ്ണാണിന്ന് തോന്നിവാസങ്ങള്‍ക്കേറെ പാകപ്പെട്ട് നില്‍ക്കുന്നതെന്ന് വിവിധങ്ങളായ കണക്കുകള്‍ സംസാരിക്കുന്നു. കേരളത്തില്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ പ്രതിശീറ്ഷക കണക്ക് ഇന്ത്യയിലെ മൊത്തം ഉപയോഗത്തിന്റെ ഇരട്ടിയിലധികമാണ്‍. മാത്രമല്ല, മദ്യമുപയോഗിക്കുന്നതില്‍ അമേരിക്കക്കാരനെ പോലും പുറകിലാക്കിയിരിക്കുന്നു മലയാളി! കുറുക്കു വഴികളിലൂടെ പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ കള്ളവും, ചതിയും, സ്ത്രീധനവും, അക്രമവുമെല്ലാം വ്യാപകമായിരിക്കുന്നു. നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളുമെന്ന പഴമൊഴി അന്വര്‍ത്ഥമാവുകായാണ്‍. പലിശയേറെ നിസ്സാരവല്‍കരിക്കപ്പെട്ടിരിക്കുന്നു. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കോ അനാവശ്യങ്ങള്‍ക്കോ വേണ്ടിയെടുക്കുന്ന ലോണുകള്‍ പിന്നീട് ബ്ലേഡുകളിലേക്കും, ശേഷം കൊലപാതകങ്ങളിലേക്കും വരെയെത്തിക്കുന്നു. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അനിയന്ത്രിത ഉപയോഗം സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്കൂളുകളെ പോലും വഴിവിട്ട ലൈംഗികതയുടെയും, അവിഹിത ഗര്‍ഭങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുന്നു. നമ്മുടെ കുടുംബ ബന്ധങ്ങളിന്ന് അമ്മത്തൊട്ടിലുകളിലും വ്യദ്ധസദനങ്ങളിലുമെത്തിനില്‍ക്കുന്നു.
ജിദ്ദയില്‍ മലയാളി മനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളിലെ എട്ടാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിനി ക്ലാസില് വെച്ച് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതും, പഠനം മുടങ്ങിയതും ഈ അടുത്ത് കേട്ടു മറന്നതായിരുന്നു. ഒരു പ്രവാസിയുടെ നാട്ടിലുള്ള ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായത് മാലോകരറിയുമെന്നായപ്പോള്‍ പതിനേഴ് വയസ്സുള്ള മകളടക്കമുള്ള കുടുംബത്തെ ഉപേക്ഷിച്ച് വീട്ടില്‍ ചിലവിനു വരുന്ന ദറ്സ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയത് ഞെട്ടലോടെയാണ്‍ കേട്ടത്. വീടുകള്‍ക്കുള്ളില്‍‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാതാവുന്നു. അവിഹിത ബന്ധങ്ങളുടെയും, പീഡനങ്ങളുടെയും കേന്ദ്രങ്ങളായി വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. പിതവോ, ഭര്‍ത്താവോ കൂടെയുണ്ടെന്നു കരുതി പോലും സമാധാനിക്കാന്‍ സ്ത്രീകള്‍ക്കിന്നാവില്ല. തന്റെ രഹസ്യങ്ങള്‍ പകര്‍ത്തുന്ന ഒളിക്യാമറകള്‍ കിടപ്പറകള്‍ക്കുളില്‍ പോലുമുണ്ടാവാം. പവിത്രമെന്ന് നാം കരുതിപ്പോരുന്ന കുടുംബ ബന്ധങ്ങള്‍ പലര്‍ക്കും ബന്ധനങ്ങളായി മാറിയിരിക്കുന്നു.
ഇസ്ലാമിക ചിഹ്നങ്ങളില്‍ ആവേശം കൊള്ളുകയും, മുസ്ലിംവിരുദ്ധ പ്രവണതകള്‍ക്കെതിരെ രോഷംകൊള്ളുകയും ചെയ്യുന്ന ‘ആധുനിക മുസ്ലമാനു’ പോലും പലിശയും, മദ്യവും, വഴിവിട്ട ലൈംഗികതയുമൊന്നും പ്രശ്നമാവുന്നില്ല. ഒരു വര്‍ഷം മുമ്പ് നാട്ടിലേക്കുള്ള യാത്ര! ചുരുങ്ങിയ ടിക്കറ്റ് ഫെയറും, എയര്‍ ഇന്ത്യയില്‍ നിന്നൊരു മാറ്റവും ആഗ്രഹിച്ച് എത്തിപ്പെട്ടത് ഖത്തര്‍ എയര്‍ വേസിലായിരുന്നു. ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര പുതിയ ഒരനുഭവമായി. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വിവിധ ബ്രാന്റ് മദ്യങ്ങള്‍ വാങ്ങി ബോര്‍ഡിങ് പാസ്സിനായി ക്യൂവില്‍ നില്‍ക്കുന്ന വിവിധ ജില്ലക്കാരായ ആളുകളെ കണ്ടപ്പോള്‍ മദ്യപിക്കാത്ത സഹയാത്രികനെ കിട്ടണമെന്ന് ആഗ്രഹിച്ചുപോയി. ജിദ്ദയില്‍ നിന്നും എന്നോടൊപ്പം കയറിയ എന്റെ ജില്ലക്കാരനായ ഒരാളെ തന്നെ കൂടെക്കിട്ടിയ ആശ്വാസത്തില്‍ യാത്ര തുടരുമ്പോഴാണ്‍, അയാളെന്നല്ല, ദോഹയില്‍ നിന്നുള്ളവരും, സ്പെഷല്‍ ഉംറ കഴിഞ്ഞ് ജിദ്ദയില്‍ നിന്നും യാത്ര ചെയ്യുന്നാവരുമടക്കം ഭൂരിഭാഗവും എയര്‍ ഹോസ്റ്റസ് നല്‍കുന്ന മധു നുകരുകയാണ്. ന്യൂ ഇയര്‍ആഘോഷിക്കുവാനും, വിവാഹ ജന്മദിനാഘോഷങ്ങളുടെ പേരിലും മലയാളി കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ നല്ലൊരു പങ്കും ചിലവാകുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണെന്നുകൂടിയറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിക്കുന്നു.
ഗള്‍ഫ് പണത്തിന്റെ അനിയന്ത്രിതമായ സ്വാധീനം നാടിന്റെ വിശേഷിച്ചും മുസ്ലിംകളുടെ സാമൂഹിക പുരോഗതിയില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഈ പുതിയ തലമുറയുടെ സ്യഷ്ടിപ്പില്‍ റിയാലിന്റെയും ദിനാറിന്റെയും, ദിറ്ഹമിന്റെയുമൊക്കെ പങ്ക് വലുതാണ്. പിതാവ് ഗള്‍ഫില്‍, ജോലി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഇന്റര്‍നെറ്റിലും, ടെലിവിഷനു മുന്നിലുമിരുന്ന് മനസ്സുകൊണ്ടും, നാവുകൊണ്ടും, കണ്ണുകൊണ്ടും വ്യഭിചരിച്ചു കൊണ്ടിരിക്കുന്നു. നാട്ടില്‍ ഭാര്യ ടിവി സീരിയലുകളും റിയാലിറ്റിഷോകളും ആസ്വദിച്ച് വിലപ്പെട്ട വൈകുന്നേരങ്ങള്‍ പോലും നശിപ്പിക്കുന്നു. മക്കള്‍ യൂ ട്യൂബിലും, ചാറ്റ് റൂമുകളിലും, ബ്ലൂടൂത്തിലും. ആരും ശ്രദ്ധിക്കാനില്ലതെ പ്രായമേറിയ മാതാപിതാക്കള്‍ രോഗശയ്യയില്‍. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍അയല്‍വാസി കളെയും അകറ്റിനിര്‍ത്തിയിരിക്കുന്നു. ഒരു സാധാരണ ‘മുസ്ലിമിന്റെ‘ വിശേഷിച്ചും പ്രവാസികളുടെ വീടുകള്‍ വൈകുന്നേരങ്ങളില്‍ സര്‍വവിധ അസാന്മാര്‍ഗ്ഗികതകളും വിളയാടുന്ന നെറ്റ് കഫെകളും, മിനി തിയേറ്ററുകളുമായി മാറുകയാണ്‍.
പണത്തിന്റെയോ മറ്റു ഭൌതിക സൌകര്യങ്ങളുടെയോ കുറവ് ഈ സമുദായത്തിനിന്നില്ല. മനുഷ്യനെ അന്തവിശ്വാസങ്ങളിലും, അനാചാരങ്ങളിലും, തളച്ചിട്ട് ചൂഷണം ചെയ്യുന്ന പുരോഹിതന്മാരും, ആത്മീയത മുടക്കുമുതലാക്കി കച്ചവ്വടം ചെയ്യുന്ന സിദ്ധന്മാരുമെല്ലാം ഈ സമുദായത്തിന്റെ കണക്കുപുസ്തകത്തില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നു. പൂര്‍ണമായും സംഘടനാവല്‍ക്കരിക്കപ്പെട്ട ഈ സമുദായം സ്ഥാപനങ്ങളും സമ്മേളനങ്ങളുമുണ്ടാക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. പലപ്പോഴും അവ തെരുവു സംഘട്ടനങ്ങളിലേക്കും, തെറിപ്രസംഗങ്ങളിലേക്കുമെത്തുമ്പോള്‍ ആദറ്ശം പുസ്തകങ്ങളിലൊതുങ്ങുന്നു. ഭൌതികപുരോഗതിയുടെ അതിപ്രസരത്താല്‍ സംസ്കരണംലഭിച്ചവര്‍ എന്നഭിമാനിക്കുന്നവര്‍ പോലും ആ മൂല്യങ്ങള്‍ മറക്കുകയോ തിന്മകള്‍ക്ക് നേരെ മന:പൂര്‍വ്വം മൌനം ദീക്ഷിക്കുകയോ ചെയ്യുന്നു. തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും അധികാരങ്ങളും സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ നീതിയും, മാനുഷിക ബന്ധങ്ങളും തമസ്കരിക്കപ്പെടുന്നു. താന്‍ പ്രസംഗിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കപ്പെടാന്‍ പണ്ഡിതന്മാര്‍ക്ക് പോലും കഴിയാതെ വരുന്നു.

വീണ്ടെടുപ്പ്
മൂല്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിടത്തൊരു തിരുത്തലിനു പ്രസക്തിയില്ല. വീണ്ടെടുപ്പാണാവശ്യം. മുമ്പുണ്ടായിരുന്നതും, ഇടക്കുവെച്ച് നഷ്ടപ്പെട്ടതുമായ ഒരു സംസ്കാരത്തെ വീണ്ടെടുക്കുന്നത് ഏറ്റവും നല്ലതു കൊണ്ടായിരിക്കണം. ചരിത്രത്തില്‍ ഒരുപാട്ദാര്‍ശനികരും നാഗരികതകളും കഴിഞ്ഞുപോയിട്ടുണ്ട്. അവയില്‍ പലതും മനുഷ്യനെ സംസ്കരിക്കാന്‍ അപര്യാപ്തമോ ചില പ്രദേശങ്ങളിലേക്കോസമുഹങ്ങളിലേക്കോ പരിമിതങ്ങളോ ആണ്. എന്നാല്‍ , ലോകത്തിന് ‍ സന്മാര്‍ഗ ദര്‍ശനവുമായി നിയോഗിതരായ ദൈവദൂതന്മാരെ കുറിച്ചും ദൈവികഗ്രന്ഥങ്ങങ്ങളെക്കുറിച്ചും ചരിത്രം വിവരം നല്‍കുന്നു. അവയില്‍ ദൈവപ്രോക്തങ്ങളായ ആശയങ്ങളും വചനങ്ങളുമുള്‍കൊള്ളുന്ന ഗ്രന്ഥങ്ങളിലധികവും മനുഷ്യന്റെ കൈകടത്തലുകള്‍ മുഖേന വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയും, അപൂറ്ണ്ണങ്ങളുമാണ്.

ഖുര്‍ആന്‍
ലോകത്തേറ്റവുമധികം പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഗ്രന്ഥം! വിമര്‍ശനപഠനമാരംഭിച്ച പലരെയും അനുകൂലികളാക്കി മാറ്റിയ മാസ്മരികത! നിരക്ഷരനായ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട ലോകത്തിന്റെസന്മാര്‍ഗ ദര്‍ശനം. പതിനാലു നൂറ്റാണ്ടിലധികമായി പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന അജയ്യത! ഓരോ വചനങ്ങളും ദൈവത്തിങ്കല്‍ നിന്നാണെന്നും ലോകാവസാനം വരെ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുമെന്നും സ്വയം പ്രഖ്യാപിച്ച് നിഷേധികളെ വെല്ലുവിളിച്ച സ്തൈര്യത ! ലക്ഷക്കണക്കിനാളുകള്‍ക്ക് മന:പാഠമുള്ള ലോകത്തിലെ ഏകഗ്രന്ഥം! പഠിക്കും തോറും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്ന അനശ്വരപ്രതിഭാസം! ഖുര്‍ആനിലെ പ്രവചനങ്ങളും, വെല്ലുവിളികളും അതിന്റെ ദൈവികത വിളിച്ചോതുന്നു. അതിലെ ഒരു വചനവും മറ്റൊരു വചനത്തിനു വിരുദ്ധമാകുന്നില്ല. ഖുര്‍ആന്‍ നിശിദ്ധമാക്കിയതൊന്നും കാലപരിണാമത്തില്‍ നല്ലതായിട്ടില്ല. ഖുര്‍ആന്‍ നല്ലതാണെന്ന് പറഞ്ഞതൊന്നും മോശമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
ഈ ലോകത്തിനൊരു സ്യഷ്ടാവുണ്ടെന്നും അവനേകനാണെന്നും അന്ത്യമില്ലാത്തവനാണെന്നും പ്രപഞ്ചത്തിലെയെല്ലാം അവന്റെ നിയന്ത്രണത്തിനുവിധേയമാണെന്നും, മനുഷ്യന്‍ അവന്റെ ഉല്‍ക്യഷ്ട സ്യഷ്ടിയാണെന്നും അവനു മാത്രം കീഴൊതുങ്ങേണ്ടവനാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ലോകത്തിനു സത്യാസത്യ വിവേചനത്തിനായി നിയോഗിതരായ പ്രവാചകന്മാരെ വിശ്വസിക്കുവാനും അന്ത്യപ്രവാചകനെ അനുസരിക്കുവാനും ആഹ്വാനം ചെയ്യുന്നു. നീതിനിര്‍വഹണത്തിനു അപര്യാപ്തമായ ഈ ലോകത്തിനുശേഷം അനിവാര്യമായ പ്രതിഫലനാളിനെ കുറിച്ച് താക്കീത് നല്‍കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും, മുതിര്‍ന്നവരെ ബഹുമാനിക്കുവാനും കുട്ടികളോട് കരുണ കാണിക്കുവാനും, അയല്‍വാസി യോടും, നിരാലംബരോടും മാന്യമായി പെരുമാറാനും മനുഷ്യനെ പടിപ്പിക്കുന്നു. അക്രമവും അനീതിയും വിരോധിക്കുന്നു. എല്ലാം ഗ്രന്ഥത്തില്‍ പറഞ്ഞൊതുക്കിയില്ല ദൈവം. സകല തിന്മകളുടെയും വിളനിലമായിരുന്ന ഒരു സമൂഹത്തെ ഖുര്‍ആനിലൂടെ സമുദ്ധരിക്കപ്പെട്ട് ലോകത്തിനു മാത്യകയായി സമര്‍പ്പി ച്ചിരിക്കുന്നു.
കുടുംബങ്ങളിലൂടെ
സമൂഹത്തിന്റെ അടിത്തറയാണ്‍ കുടുംബം. സമൂഹത്തിലെ ഓരോ വ്യക്തിയും വിവിധ കുടുംബങ്ങളിലെ പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ, ഭാര്യയോ, ഭര്‍ത്താവോ, മകനോ, മകളോ ആണ്. കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കേ നല്ല സമൂഹസ്യഷ്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാനാവൂ. കുറെ പണമുണ്ടായാലൊരു വീടുണ്ടാ‍ക്കാം. പക്ഷെ, വീട്ടിലെ ഓരോ അംഗങ്ങളും സമാധാനത്തോടും, ഇണക്കത്തോടും കൂടി വസിക്കുന്നിടത്തേ ഒരു ഗ്യഹം അഥവാ ഇസ്ലാം വിഭാവന ചെയ്യുന്ന ‘മസ്കന്‍’ രൂപപ്പെടൂ. വിടവുകളും വിങ്ങലുകളുമില്ലാത്ത സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഊഷ്മളബന്ധങ്ങളുടെ ഉള്ളടക്കമാവണം നമ്മുടെ വീടുകള്‍. സുക്യതങ്ങളുടെയും നല്ല ശീലങ്ങളുടെയും ജീവിക്കുന്ന മാത്യകകളെ സമൂഹത്തിലേക്ക് പടച്ചുവിടേണ്ട പാഠശാലയാണത്. തീര്‍ച്ചയായും അതിന് ചില നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കപ്പെടണം.
പ്രപഞ്ചത്തിലെ എല്ലാം ഇണകളായാണ്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. വിവാഹത്തിലൂടെയാണ്‍ മനുഷ്യന്‍ ഇണയെ തിരഞ്ഞെടുക്കേണ്ടതും കുടുംബം രൂപപ്പെടുത്തേണ്ടതും. ഭര്‍ത്താവ് കുടുംബത്തില്‍ നേത്യത്വം നല്‍കേണ്ടവനും, ഭാര്യ ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ വീടും കുടുംബവും പരിപാലിക്കേണ്ടവരുമാണ്. ദൈവത്തിനു മാത്രം ചെയ്യേണ്ട പരമമായ കീഴ്വണക്കം ഏതെങ്കിലും സ്യഷ്ടിക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ അത് ഭര്‍ത്താവിന്റെ മുന്നില്‍ വണങ്ങാന്‍ ഭാര്യയോട്കല്പിക്കപ്പെടുമായിരുന്നുവെന്ന പ്രവാചകാദ്ധ്യാപനംഭര്‍ത്താവ് എന്ന സ്ഥാനത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോട് ബാദ്ധ്യതയുള്ള പോലെ ന്യായമായ അവകാശങ്ങളുമുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരാള്‍ തന്റെ ഭാര്യക്ക് വേണ്ടി ചെയ്ത പുണ്യങ്ങളാണ് അയാളുടെ നന്മയുടെ തുലാസില്‍ ആദ്യമായി വെക്കപ്പെടുകയെന്നു പറഞ്ഞു പ്രവാചകന്‍.
മാതാവ്, പിതാവ് എന്നീ സ്ഥാനങ്ങളുടെ പവിത്രത എടുത്തു പറയുന്നു ഇസ്ലാം. അവര്‍ക്ക് നന്മ ചെയ്യണമെന്നും, കരുണ കാണിക്കണമെന്നും, കയറ്ത്തൊരുവാക്കുപോലും പറയരുതെന്നും അവര്‍ക്ക് വേണ്ടി പ്രാറ്ത്ഥിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. വിശുദ്ധഖുര്‍ആന്‍ പതിനേഴാം അദ്ധ്യായത്തിലെ 23, 24 വചനങ്ങള്‍ ഈ സ്ഥാനത്തിന്റെ മാഹാത്മ്യംപൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ്‍. മാതാപിതാക്കള്‍നല്‍കിയ ഭക്ഷണത്തിനോ, ചിലവാക്കിയ പണത്തിനോ പകരം നല്‍കാന്‍ പലര്‍ക്കുമാവും, പക്ഷെ അവര്‍ നല്‍കിയ സ്നേഹത്തിനും സഹിച്ച ത്യാഗങ്ങള്‍ക്കും പകരം വെക്കാന്‍ നമ്മുടെ പണത്തിനോ സ്ഥാനമാനങ്ങള്‍ക്കോ ആവില്ല.
സമൂഹത്തിലെ ഓരോ പൌരനും ഭൂമിയില്‍ ആദ്യം ലഭിക്കുന്ന സ്ഥാനം മകന്‍ അല്ലെങ്കില്‍ മകള്‍ എന്നതാണ്. മക്കളെ വളര്‍ത്തുന്നിടത്തു നിന്നും തുടങ്ങുന്നു സമൂഹത്തിന്റെ തെറ്റും ശരിയും. വീടും വസ്ത്രവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്‍കിയാല്‍ മാത്രം തീരുന്നതല്ല മക്കളോടുള്ള കടമകള്‍. ധാര്‍മ്മിക മൂല്യങ്ങളും പ്രായത്തിനൊത്ത ശിക്ഷണങ്ങളും നല്‍കി പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മരണശേഷവും അവനെ വിട്ടു പോകാത്ത മൂന്നു കാര്യങ്ങളിലൊന്നായി പ്രവാചകന്‍ വിവരിച്ചത് തനിക്കുവേണ്ടി പ്രാറ്ത്ഥിച്ചുകൊണ്ടിരിക്കുന്ന സന്താനത്തെക്കുറിച്ചാണ്. ചെറുപ്പത്തില്‍ ലഭിക്കുന്ന ശിക്ഷണങ്ങളും, പരിശീലനങ്ങളുമാണ് ഒരു വ്യക്തിയുടെ സ്വഭാവം രൂപീകരിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ ഗുരുകുലം അവന്റെ വീടും ആദ്യ ഗുരുനാഥന്‍ മാതാവുമാണ്. പിതാവിന്റെ ക്രൂരതയും, ചെറുപ്പത്തില്‍ മാതാവില്‍ നിന്നും ലഭിക്കേണ്ട പരിലാളനയുടെ അപര്യാപ്തതയുമാണ് അഡോള്‍ഫ് ഹിറ്റ്ലറെ ലോകം കണ്ട ഏറ്റവും വലിയ ക്രൂരനാക്കുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ചതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ജനനം മുതല്‍ ഇരുപത്തിയൊന്നു വയസ്സുവരെയുളള ഒരു കുട്ടിയുടെ ജീവിതം മൂന്നായി ഭാഗിച്ചാല്‍ ആദ്യത്തെ ഏഴുവര്‍ഷം കുഞ്ഞിനുമതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ടത് വാത്സല്യവും ലാളനയുമാണ്. ശേഷം പതിനാലുവയസ്സുവരെ പരിശിലനങ്ങളും, ശിക്ഷണങ്ങളും നല്‍കണം. അതില്‍ പത്തുവയസ്സു മുതല്‍ അനുസരിക്കാതെ വന്നാല്‍ ആവശ്യമായ ശിക്ഷകളും നല്‍കണം. പതിനാലു വയസ്സിനു ശേഷം അവറ്ക്ക് കൂടുതല്‍ പരിഗണന നല്‍കി കൂടെക്കൂട്ടണം. പതിനാലുവയസ്സിനു ശേഷം അവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി കൂടെക്കൂട്ടണം. പതിനാലു വയസ്സിനു ശേഷമുള്ള കാലം ഒരു കുട്ടിയെ സംബന്ധിച്ച് നിര്‍ണായമാണ്. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കൂട്ടുകൂടുന്ന ഈ സമയത്ത് രക്ഷിതാക്കളവനു കൂട്ടാവാതിരിക്കുകയും, നല്ല കൂട്ടുകാരോടൊപ്പം ചേര്‍ക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ വഴിപിഴച്ചുപോവുക എളുപ്പമായിരിക്കും. കുട്ടികളെ നിങ്ങള്‍ ‘ആദരിക്കണ‘മെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
ഈ രീതിയില്‍ ചെറുപ്പം മുതലേ പരിഗണനയും പരിശീലനങ്ങളും ലഭിച്ചു വളരുന്ന ഒരു കുട്ടി തീറ്ച്ചയായും സമൂഹത്തില്‍ ഒരു മുതല്‍ കൂട്ടാവും. അതിനു രക്ഷിതാക്കള്‍ അവര്‍ക്ക് തികഞ്ഞ മാത്യകയാവണം. മാതാപിതാക്കള്‍ പരസ്പരം ശണ്ഡകൂടുന്ന വീട്ടിലെ മക്കള്‍ അച്ചടക്കമുളളവരാവില്ല. പുകവലിക്കുകയോ മദ്യപിക്കുകയോ പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന പിതാവ് ഒരിക്കലുമൊരു നല്ല മാത്യകയാവില്ല. വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കു മുന്നില്‍ സമയം കളയുന്ന മാതാവ് കുട്ടികളെ പഠിക്കാന്‍നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമി ല്ല. ഖുര്‍ആനുമായൊരു ബന്ധവുമില്ലാത്ത രക്ഷിതാക്കള്‍ മക്കളോട് ഖുര്‍ആന്‍ പഠിക്കാന്‍ പറയുന്നത് ന്യായമല്ല.

വീണ്ടെടുപ്പ് പ്രയോഗവല്‍ക്കരണം
സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളില്‍ നിന്നാവണം സംസ്ക്കരണം ആരംഭിക്കേണ്ടത്. ടിവി സീരിയലുകളിലെ കണ്ണീര്‍സംഭാഷണങ്ങള്‍ കൊണ്ട് മലീമസമാകാറുളള നമ്മുടെ വീടുകള്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും ഖുര്‍ആന്‍ പാരായണാങ്ങളും, പഠനങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ട് ധന്യമാക്കണം. വിശേഷിച്ചും വൈകുന്നേരങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം ചേര്‍ന്ന്‍ പഠനത്തിലവരെ സഹായിക്കണം. വീടുകളിലെ നമ്മുടെ ചര്‍ച്ചകളിലെ മുഖ്യവിഷയങ്ങള്‍ ദീനീചിന്തയും,ധാര്‍മ്മികബോധങ്ങളുമാവണം. പ്രവാചകനും സച്ചരിതരും നമ്മിലെ താരങ്ങളാവണം. അയല്‍വാസിയോട് മാന്യമായി പെരുമാറുകയും അനാഥകളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുകയും വേണം.
തന്നെപ്പോലെ മറ്റുള്ളവരെയും പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും വേണം. തിന്മപ്രവര്‍ത്തിക്കുന്നവര്‍ താന്‍ ചെയ്യുന്ന തിന്മകള്‍ കൊണ്ട് പ്രയാസപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കണം. താന്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്താല്‍ പ്രയാസപ്പെടുന്നത് തന്റെ ഭാര്യയും കുട്ടികളും കൂടിയാണെന്ന് മനസ്സിലാക്കണം. ഭാര്യക്കു പുറമെ ഒരാള്‍ ആഗ്രഹിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്ന സ്ത്രീ മറ്റാരുടെയോ മകളോ സഹോദരിയോ ഭാര്യയോ മാതാവോ ഒക്കെയാണെന്ന ബോധം വേണം. തിന്മകളിലേക്ക് വഴി നടത്തുന്നതെല്ലാം തിന്മയാണെന്ന് പഠിപ്പിച്ചു ഇസ്ലാം. ലഹരിയുണ്ടാക്കുന്നവയെല്ലാം വിരോധിച്ചിരിക്കുന്നു. പലിശയുടെ ഏറ്റവും ചെറിയ രൂപം പോലും ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നത്ര കുറ്റമാണെന്ന് പ്രവാചകന്‍ വിശദീകരിക്കുന്നു. കണ്ണു കൊണ്ടോ മനസ്സു കൊണ്ടോ അന്യസ്ത്രീയെ ആഗ്രഹിക്കുന്നതു പൊലും വ്യഭിചാരത്തില്‍ പെട്ടതാണെന്ന് പഠിപ്പിക്കുന്നു.
തികഞ്ഞ ബോധവല്‍ക്കരണം തന്നെയാണാവശ്യം. വലിയ ജനാവലിയെ സംഘടിപ്പിച്ച് നടത്തപ്പെടാറുള്ള പ്രഭാഷണ പരിപാടികളേക്കാളേറെ കുടുംബങ്ങളിലേക്കിറങ്ങിച്ചെന്ന് നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ക്ക് സ്വാധീനം ചെലുത്താനാവും. ഒരു നൂറു പ്രശ്നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അല്പമെങ്കിലും സാന്ത്വനമെത്തിക്കുവാനുളള സ്ഥിരം സംവിധാനങ്ങളെക്കുറിച്ച് നാം ചിന്തിക്കണം. കുടുംബ സദസ്സുകള്‍ക്കും, വനിതാ ബോധവല്‍ക്കരണ പരിപാടികള്‍ക്കും നാം പ്രാമുഖ്യം നല്‍കണം. കുടുംബങ്ങളിലെ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെല്ലാം ഖുര്‍ആന്‍ പഠിക്കുവാനുളള സ്ഥിരംസംവിധാനമായ ഖുര്‍ആന്‍ ലേണിങ് സ്കൂളുകള്‍ ജനകീയമാവുകയും, വ്യാപകമാവുകയും ചെയ്താല്‍ ഇരുളുകള്‍ നീങ്ങാതിരിക്കില്ല. വെള്ളിയാഴ്ചകളിലെ ഖുത്ബകള്‍സാന്ദര്‍ഭികവും, സമ്പുഷ്ടവുമാക്കുന്നതോടൊപ്പം സ്ത്രീകളും കുട്ടികളും ജുമുഅകളില്‍ കൂടുതല്‍ താല്പര്യത്തോടെ പങ്കെടുക്കുകയും വേണം.
നെറ്റ് വര്‍ക്ക് സൌഹ്യദങ്ങളുടെ ഈ ഹൈടെക്ക് യുഗത്തില്‍ പുതുമോടികള്‍ തേടിപ്പോവുന്ന പുതുതലമുറയെ ഒരായിരം വിലക്കുകളില്‍ തളച്ചിടുന്നത് പ്രായോഗികമാവില്ല. നിത്യനൂതനവും, സര്‍വകാലപ്രസക്തവുമായ ഇസ്ലാം തലമുറകളെ ആകര്‍ഷിക്കുമാര്‍ അവതരിപ്പിക്കാന്‍ പണ്ഡിതന്മാര്‍ക്കും രക്ഷിതാക്കള്‍ക്കും മതപ്രബോധകര്‍ക്കും സാധിക്കണം. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ ഗുണവശങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നതിലുപരി നന്മയുടെ പ്രചാരണത്തില്‍ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും അവയിലെ ചതിക്കുഴികളെയുംഅസാന്മാര്‍ഗിക പ്രവണതകളെയും പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളാവിഷ്കരിക്കുകയും വേണം. കുട്ടികള്‍ ചതികളില്‍ പെടാതിക്കാന്‍ തീര്‍ചയായും രക്ഷിതാക്കള്‍ ഇ സാക്ഷരരാവുകയെന്നതായിരിക്കും ക്രിയാത്മകവും കൂടുതല്‍ പ്രായോഗികവും.
സംസ്കരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരില്‍ പലര്‍ക്കും ആ സംസ്കരണം ഉള്‍കൊണ്ട് ജീവിക്കാ‍നാവുന്നില്ല. വിശ്വാസ കാര്യങ്ങള്‍ പൂര്‍ണ്ണമായുംപ്രമാണാനുസ്യതമാക്കിയ ഒരു കൂട്ടം ആളുകള്‍കര്‍മ്മരംഗത്ത് അതുള്‍കൊണ്ട് ജീവിക്കുകയും സമൂഹത്തിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളിലും സജീവമാവുകയും തിന്മകളെ നന്മകള്‍ കൊണ്ട് പ്രതിരോധിക്കുകയും ചെയ്താല്‍ അവര്‍ മാത്യകാ സമുദായമായിരിക്കും, ആ സമുദായം ഉത്തമമായിരിക്കും.
“നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ, അവരത്രെ വിജയികള്‍. വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയ ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെ പോലെ നിങ്ങളാവരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുളളത്”.ഖുര്‍ആന്‍ 3: 104,105)

Monday, November 8, 2010

വീണ്ടും വായിക്കാന്‍

ഏഴകിടിലും കൊതിതീരാത്തവര്‍

- സി എം സിദ്ദീഖ് - ജിദ്ദ (ശബാബ് വാരിക - 05/11/2010)

(സി എം സിദ്ദീഖ് സാഹിബ് ജിദ്ദാ ഇസ്ലാഹീ സെന്റര്‍ പ്രവര്‍ത്തകനാണ്)

`ഭക്ഷണത്തിന്റെ അളവ്നന്നേ കുറയ്ക്കുക. കൊഴുപ്പ്കൂടിയ ഭക്ഷണം വര്‍ജിക്കുക...'' -എല്ലാറ്റിനും തലയാട്ടി അയാള്‍തിരിച്ചുനടന്നു. 130കിലോ തൂക്കം വരുന്ന അയാളുടെ വേച്ചുവേച്ചുള്ള നടപ്പ്കാണുന്നവരില്പോലും പ്രയാസമുണ്ടാക്കി.

നേഴ്സ്അടുത്ത പേര്വിളിച്ചു. കയ്യിലൊരു ഊന്നുവടിയുമായി അയാള്പതുക്കെ വന്ന്ഡോക്ടര്‍ക്കരികിലിരുന്നു. മെലിഞ്ഞൊട്ടിയ കവിളുംകുഴിഞ്ഞ കണ്ണുകളും. കണ്ട പാടെ ഡോക്ടര്‍ക്ക്കാര്യം മനസ്സിലായി. കൊഴുപ്പ് അയാളുടെ ശരീരത്തില്‍ ഇല്ലെന്ന്തന്നെ പറയാം.വിറ്റാമിനുകളുടെ അഭാവം അയാളെ പല രോഗങ്ങളുടെയും അടിമയാക്കിയിരിക്കുന്നു. ഭക്ഷണത്തിന്വകയില്ല.

നിങ്ങള്ക്കുള്ള മരുന്ന്ഞാന്‍ഇതില്‍ എഴുതിയിട്ടുണ്ട്‌. താഴെ ഒരു റിക്ഷാ ഡ്രൈവറെ കാണിച്ചാല്‍അവിടെ എത്തിക്കും. മഹല്ലിലെ സകാത്ത്സെല്ലിന്റെ അഡ്രസ്സെഴുതിയ കുറിപ്പ്ഡോക്ടര്‍രോഗിയെ ഏല്പിച്ചു. ഡോക്ടറുടെ ചിന്ത മറ്റൊരു വഴിക്ക്നീങ്ങി. രണ്ട്രോഗികളുടെയുംരൂപങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്മിന്നിമറഞ്ഞു. രണ്ടും വികൃതരൂപങ്ങള്‍. ഒന്ന് അമിതഭോജനത്താലെങ്കില്മറ്റേത്ഭക്ഷണമില്ലായ്മയാല്‍.ആദ്യ രോഗിയില്നിന്നും അമ്പത്കിലോ എടുത്ത്‌ 30 കിലോ വരുന്ന രണ്ടാമത്തവനില്വെച്ചാല്‍ രണ്ടുപേരും പൂര്‍ണ്ണ ആരോഗ്യവാന്മാരും സുന്ദരന്മാരുമായിരിക്കും. വൈദ്യശാസ്ത്രം എന്നാവും അങ്ങനെയൊരു സര്‍ജറിയുടെ കാല്‍വെപ്പ്നടത്തുക! ഡോക്ടറുടെ നര്‍മഭാവനയില്‍ അങ്ങനെയും ഒരു ചിന്ത തിരികൊളുത്തി.

പ്രവാചകന്റെ() ജീവിതം നേരിട്ട് അന്വേഷിച്ചറിയാന്‍ എത്തിയതാണ്ഗ്രമീണനായ അഅ്റാബി. സല്‍ക്കാരപ്രിയനായ പ്രവാചകന്‍ ‍()അയാളെ വിളിച്ചിരുത്തി. ഒരു ഗ്ലാസ്ആട്ടിന്‍പാല്കറന്നെടുത്ത് അദ്ദേഹത്തിന്നല്‍കി. അര്‍ത്തിയോടെ അയാള്‍അത്ഒറ്റ വലിക്ക്കുടിച്ചു. പ്രവാചകന്‍ വീണ്ടും ഒരു ഗ്ലാസ്കൂടി നല്‍കി. അതും അയാള്‍ആര്‍ത്തിയോടെ കുടിച്ചു. വീണ്ടും അയാള്‍ക്ക്ആവശ്യമുണ്ടെന്ന്അയാളുടെ മുഖത്ത്നിന്നും പ്രവാചകന്‍() മനസ്സിലാക്കി. വീണ്ടും കറന്ന്നല്‍കി. ഏഴ്തവണ ഇതാവര്‍ത്തിച്ചു. ആഗതന് സംതൃപ്തിയായി. പ്രവാചകസല്‍ക്കാരം അയാളെ വല്ലാതെ ആകര്‍ഷിച്ചു. ``മുഹമ്മദ്‌, ഇന്ന് ഞാന്‍ നിങ്ങളുടെ വീട്ടില്‍ താമസിക്കുകയാണ്‌'' -അയാള്‍ പറഞ്ഞു. പ്രവാചകന്‍() സസന്തോഷം അയാള്‍ക്കുവേണ്ട സൗകര്യങ്ങള്‍ചെയ്തുകൊടുത്തു. പ്രവാചകന്റെ ഓരോ ചലനവും പെരുമാറ്റവും അയാളെ ആശ്ചര്യപ്പെടുത്തി. എതിരാളികള്‍ പറഞ്ഞു പരത്തുന്നതില്‍നിന്നും തീര്‍ത്തും വിഭിന്നമാണ്മുഹമ്മദ്.

അടുത്ത ദിവസം പുലര്‍ച്ചയ്ക്കു തന്നെ പ്രവാചകന്‍‍() അതിഥിക്കുള്ള പാല്കറന്നുവെച്ചു. ഗ്രാമീണന്‍എഴുന്നേറ്റ ഉടനെ പ്രവാചകന്‍പാല്‍പാത്രവുമായി അയാളുടെ അടുത്തെത്തി. ഒരു ഗ്ലാസ്ഒഴിച്ചുകൊടുത്തു. രണ്ടാമതും ഒഴിക്കുന്നത്കണ്ടപ്പോള്‍ അയാള്പറഞ്ഞു: ``മുഹമ്മദ്, എനിക്ക് മതിയായിരിക്കുന്നു. ഒരു ഗ്ലാസ്പാലുകൊണ്ട്തന്നെ എന്റെ വയറ്നിറഞ്ഞിരിക്കുന്നു. താങ്കള്‍അല്ലാഹുവിന്റെ ദൂതനാണെന്ന്ഞാന്സാക്ഷ്യം വഹിക്കുന്നു.'' നിറഞ്ഞ മനസ്സോടെ ഗ്രാമീണന്‍ പ്രവാചകന്സലാം ചൊല്ലി പടികളിറങ്ങി.

ഇന്നലെ ഏഴ്ഗ്ലാസ്കുടിച്ച അവിശ്വാസി പ്രവാചകന്റെ കൂടെ ഒരു രാത്രി താമസിച്ചപ്പോഴേക്ക്ഒരു ഗ്ലാസ്കൊണ്ട് തൃപ്തിയടഞ്ഞിരിക്കുന്ന തികഞ്ഞ വിശ്വാസിയായി മാറിയിരിക്കുന്നു. ദുനിയാവിനോടുള്ള ഒരു അവിശ്വാസിയുടെ ആര്‍ത്തിക്ക്ഒരിക്കലും അവസാനമില്ല. അവനതിന്റെ പിന്നാലെ കിതച്ചോടുകയാണ്‌. അടങ്ങാത്ത അവന്റെ ഭോഗാസക്തി അവനെ നിത്യരോഗിയാക്കിയിരിക്കുന്നു. എത്ര കുടിച്ചാലും മതിച്ചാലും അണിഞ്ഞാലും ആസ്വദിച്ചാലും അവന്മതിയാവുന്നില്ല. ആനന്ദത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലയുകയാണവന്‍.

ദുനിയാവിന്റെ ലക്ഷ്യവും പ്രാധാന്യവും ഉള്‍ക്കൊണ്ടവനത്രെ ഒരു വിശ്വാസി. ദുനിയാവാണെല്ലാം എന്ന്മനസ്സിലാക്കിയ ഇന്നലത്തെ കാട്ടറബി വിശ്വാസത്തിലൂടെ തിരിച്ചറിഞ്ഞത്ദുനിയാവിന്റെ നശ്വരതയും നൈമിഷികതയുമാണ്‌. അനശ്വരവും അനന്തവുമായ പാരത്രികലോകത്തേക്ക്തന്റെ അത്യാഗ്രഹങ്ങളെയൊക്കെയും അദ്ദേഹം പറിച്ചു നട്ടു. ഇന്നൊരു ഗ്ലാസ്പാലില്അദ്ദേഹത്തിന്സംതൃപ്തികൈവന്നിരിക്കുന്നു. അമിത ഭോജനവും ആഗ്രഹങ്ങളുടെ നീണ്ട പട്ടികയുമില്ലാത്ത ശാന്തിയടഞ്ഞവന്‍. അന്നന്ന്കിട്ടുന്ന വകയില്ദൈവസ്തോത്രം ജപിക്കുന്നവന്‍. യഥാര്‍ത് മുസ്ലിം. ശരീരവും മനസ്സും ദുര്‍മേദസ്സുകളില്‍നിന്നും മുക്തമായവന്‍‍. ``ഒരവിശ്വാസി ഏഴകിടില്‍നിന്ന്കുടിക്കുമ്പോള്‍വിശ്വാസി ഒരകിടില്‍ നിന്ന് കുടിക്കുന്നു'' എന്ന പ്രവാചക വചനം അര്‍ത്ഥപൂര്‍ണമാവുന്നത്ഇവിടെയാണ്.